ലോക ബ്ലൈൻഡ് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സ്വര്‍ണം; ചരിത്രനേട്ടം

Last Updated:

ഓസ്ട്രേലിയൻ ടീമിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

ബർമിംഗ്ഹാമിൽ നടക്കുന്ന ലോക ബ്ലൈൻഡ് ഗെയിംസ് ഫൈനലിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന് വിജയം. ഓസ്ട്രേലിയൻ ടീമിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
advertisement
ഓസ്ട്രേലിയ വനിത ക്രിക്കറ്റ് ടീം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുത്തു. ലെവിസ് 28 പന്തിൽ 29ഉം, വേബേക്ക 39 പന്തിൽ 30 റൺസും എടുത്താണ് ടീമിനെ 114 റണ്‍സില്‍ എത്തിച്ചത്. ഇന്ത്യൻ ടീമിന് വേണ്ടി ദീപിക, പത്മിനി തുടു, മലയാളിയായ സാന്ദ്ര ഡേവിസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
advertisement
ഇടക്ക് മഴകാരണം കളി തടസപ്പെട്ടതിനാൽ ഇന്ത്യക്ക് ഡക്ക് വെർത്ത് ലുയിസ് നിയമപ്രകാരം 9 ഓവറിൽ 43 റൺസ് എടുക്കണമെന്ന് പുനർ നിർണയിച്ചിരുന്നു. ദീപിക 11 പന്തിൽ 18 ഗംഗാ നീലപ്പ 7 പന്തിൽ 11 എന്നിവരുടെ മികവിലാണ് ഇന്ത്യക്ക് വിജയം എളുപ്പമാക്കിയത്. മലയാളി താരം സന്ദ്ര ഡേവിസ് 2 ഓവറിൽ 11 റൺസ് വഴങ്ങി 1 വിക്കറ്റ് നേടുകയും ഒരു റൺ ഔട്ട് ആക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോക ബ്ലൈൻഡ് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സ്വര്‍ണം; ചരിത്രനേട്ടം
Next Article
advertisement
Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement