IPL 2024, RCB Vs RR: വിരാട് കോഹ്ലിയുടെ സൂപ്പര്‍ സെഞ്ച്വറി മികവില്‍ തിളങ്ങി ബെംഗളൂരു; രാജസ്ഥാന് 184 റണ്‍സ് വിജയലക്ഷ്യം
- Published by:Arun krishna
- news18-malayalam
Last Updated:
72 പന്തില്‍ നിന്ന് 12 ഫോറും 4 സിക്സും അടക്കം 113 റണ്‍സാണ് കോഹ്ലി അടിച്ചു കൂട്ടിയത്. താരത്തിന്‍റെ എട്ടാം ഐപിഎല്‍ സെഞ്ച്വറിയാണ് ജയ്പൂരില്‍ പിറന്നത്
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്‍പില്‍ 184 റണ്‍സിന്‍റെ വിജയലക്ഷ്യം തീര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. വിരാട് കോഹ്ലി നേടിയ കിടിലന്‍ സെഞ്ച്വറിയുടെ മികവിലാണ് ആര്‍സിബി മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 72 പന്തില്‍ നിന്ന് 12 ഫോറും 4 സിക്സും അടക്കം 113 റണ്‍സാണ് കോഹ്ലി അടിച്ചു കൂട്ടിയത്. താരത്തിന്‍റെ എട്ടാം ഐപിഎല്‍ സെഞ്ച്വറിയാണ് ജയ്പൂരില്‍ പിറന്നത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസിസ് 33 പന്തില്‍ നിന്ന് 44 റണ്‍സും നേടി. സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ആർസിബി നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് എടുത്തത്.
advertisement
വിരാട് കോലിയും ഫാഫ് ഡുപ്ലേസിസും 12-ാം ഓവറിലെ രണ്ടാം പന്തില്‍ ബെംഗളൂരു സ്കോര്‍ 100 കടത്തി. പിന്നാലെ ഫാഫിനെ പുറത്താക്കാനുള്ള നിസാര ക്യാച്ച് യൂസ്‍വേന്ദ്ര ചഹലിന്‍റെ പന്തില്‍ ട്രെന്‍ഡ് ബോള്‍ട്ട് കൈവിട്ടു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഫാഫിനെ ജോസ് ബട്‍ലറുടെ കൈകളിലാക്കി ചാഹല്‍ ആദ്യ വിക്കറ്റ് വീഴ്ത്തി. മൂന്നാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്സ്‍വെല്ലിന്‍റെ (3 പന്തില്‍ 1) വിക്കറ്റെടുത്ത് ബർഗർ ആദ്യ ഓവറുകളിലെ പിഴവിന് പകരംവീട്ടി. ഇതിന് പിന്നാലെ അരങ്ങേറ്റക്കാരന്‍ സൗരവ് ചൗഹാനെ (6 പന്തില്‍ 9) ചഹല്‍ മടക്കി അയച്ചതും മത്സരത്തില്‍ വഴിത്തിരിവായി. എന്നിരുന്നാലും 67 ബോളില്‍ തന്‍റെ എട്ടാം ഐപിഎല്‍ സെഞ്ചുറിയുമായി കോലി കളം നിറഞ്ഞു കളിച്ചു. നിശ്ചിത 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിരാട് കോലിയും (72 പന്തില്‍ 113*), കാമറൂണ്‍ ഗ്രീനും (6 പന്തില്‍* 5) പുറത്താവാതെ നിന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Jaipur,Jaipur,Rajasthan
First Published :
April 06, 2024 9:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024, RCB Vs RR: വിരാട് കോഹ്ലിയുടെ സൂപ്പര്‍ സെഞ്ച്വറി മികവില്‍ തിളങ്ങി ബെംഗളൂരു; രാജസ്ഥാന് 184 റണ്‍സ് വിജയലക്ഷ്യം