സഞ്ജു കളത്തിലിറങ്ങുമോ? പ്ലേയിംഗ് ഇലവന്റെ സൂചന നൽകി കോലി
Last Updated:
ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്നെങ്കിലും ഒരു കളിയിലും സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല...
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി 20യിൽ സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ ഉണ്ടാകില്ലെന്ന സൂചന നൽകി ക്യാപ്റ്റൻ വിരാട് കോലി. ട്വന്റി 20 ലോകകപ്പിന് മുമ്പ് ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്ന് കോലി പറഞ്ഞു. ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കോലി വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്നെങ്കിലും ഒരു കളിയിലും സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. വിൻഡീസിനെതിരായ പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ ആദ്യം ഉൾപ്പെടുത്തിയിരുന്നില്ല. ഓപ്പണർ ശിഖർ ധവാന് പരിക്കേറ്റപ്പോൾ പകരക്കാരനായാണ് സഞ്ജുവിനെ ടീമിലെടുത്തത്.
റിഷഭ് പന്തിൽ വിശ്വാസം
വിക്കറ്റ് കീപ്പറായി റിഷഭ് പന്തിൽ തന്നെ വിശ്വാസമർപ്പിക്കുകയാണ് ഇന്ത്യൻ ടീം. റിഷഭ് പന്തിന്റെ കഴിവിൽ ടീമിന് പൂർണ വിശ്വാസമുണ്ടെന്ന് പറഞ്ഞ കോലി അനാവശ്യസമ്മർദം പന്തിൽ ചെലുത്തരുതെന്നും ആവശ്യപ്പെട്ടു. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 05, 2019 10:22 PM IST