'ലോകകപ്പിനു മുമ്പ് കങ്കാരുക്കള്‍ക്ക് തിരിച്ചടി' പരുക്കേറ്റ സൂപ്പര്‍ താരം പുറത്ത്

Last Updated:

പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജേ റിച്ചാര്‍ഡ്‌സണ് പരുക്കേല്‍ക്കുന്നത്

സിഡ്നി: ഏകദിന ലോകപ്പിനു മുമ്പ് ടീമുകള്‍ക്ക് കനത്ത തിരിച്ചടിയായി താരങ്ങളുടെ പരുക്ക്. ഇന്ത്യയുടെ കേദാര്‍ ജാദവിനും ദക്ഷിണാഫ്രിക്കയുടെ നാല് പേസര്‍മാര്‍ക്കും പരുക്കേറ്റതിനു പിന്നാലെ ഓസീസ് പേസര്‍ ജേ റിച്ചാര്‍ഡ്‌സണാണ് ടീമില്‍ നിന്നും പുറത്തായത്. തോളിനേറ്റ പരുക്കാണ് റിച്ചാര്‍ഡ്‌സണിന് തിരിച്ചടിയായത്.
റിച്ചാര്‍ഡ്‌സണിന് പകരക്കാരനായി കെയ്ന്‍ റിച്ചാര്‍ഡ്‌സണെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജേ റിച്ചാര്‍ഡ്‌സണ് പരുക്കേല്‍ക്കുന്നത്. താരത്തിനു ലോകകപ്പിനു മുമ്പ് താരത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് പകരം താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Also Read: എന്തുകൊണ്ട് ബാഴ്‌സ തോറ്റു?
ഇന്ത്യക്കെതിരായ ഏകിനത്തില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് റിച്ചാര്‍ഡ്‌സണ്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. നെറ്റ്‌സില്‍ പന്തെറിയുന്ന താരത്തിനു വേഗം കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ താരം പരിശ്രമിച്ചിരുന്നു. 'നെറ്റ്‌സില്‍ പന്തെറിയാനുള്ള അവസാന ശ്രമത്തില്‍ വേണ്ടത്ര വേഗം കണ്ടെത്താന്‍ പേസര്‍ക്കായില്ല. പിന്നീട് സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് താരത്തെ സ്‌ക്വാഡില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു' ടീം ഫിസിയോ ഡേവിഡ് ബേക്ക്ലി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ലോകകപ്പിനു മുമ്പ് കങ്കാരുക്കള്‍ക്ക് തിരിച്ചടി' പരുക്കേറ്റ സൂപ്പര്‍ താരം പുറത്ത്
Next Article
advertisement
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement