ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്: മലയാളി താരം എം പി ജാബിർ 110 മീറ്റർ ഹർഡില്‍സിൽ സെമി ഫൈനലിൽ
Last Updated:
ലോംഗ് ജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം എം ശ്രീശങ്കറിന് ഫെനലിലേക്ക് യോഗ്യത നേടാനായില്ല
ദോഹ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം ഇന്ത്യക്ക് നിരാശയോടെ തുടക്കം. ലോംഗ് ജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം എം ശ്രീശങ്കറിന് ഫെനലിലേക്ക് യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടിൽ 7.62 മീറ്റർ ചാടിയ ശ്രീശങ്കറിന് 22ാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. 27 താരങ്ങളായിരുന്നു യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്.
അതേസമയം, പുരുഷവിഭാഗം 400 മീറ്റർ ഹർഡിൽസിൽ മലയാളിയായ എം പി ജാബിർ സെമി ഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച രാത്രി ഈയിനത്തിലെ ഒന്നാം ഹീറ്റ്‌സിൽ 49.62 സെക്കൻഡിൽ, മൂന്നാമതായി ഫിനിഷ് ചെയ്താണ് ജാബിർ സെമി ഉറപ്പിച്ചത്. 49.13 സെക്കന്‍ഡാണ് ഈയിനത്തില്‍ ജാബിറിന്റെ മികച്ച സമയം. നോർവേയുടെ കേസ്റ്റൺ വാർഹോം (49.27 സെക്കൻഡ്) ഈ ഹീറ്റ്‌സിൽ ഒന്നാമനായി.
advertisement
#MPJabir qualifies for the semifinals in the men’s 400m hurdles at the World #Athletics Championships after finishing 3rd in Heat 1 with a time of 49.62 seconds. 👏🏻🏃🏻♂️🇮🇳
We wish him the best! 👍🏻@KirenRijiju | @RijijuOffice | @DGSAI | @IndiaSports | @afiindia | #KheloIndia pic.twitter.com/2YDGFZIGyA
— SAIMedia (@Media_SAI) September 27, 2019
advertisement
ജാബിറിനൊപ്പം മത്സരിച്ച ഇന്ത്യയുടെ ദരുൺ ഐയ്യസ്വാമിക്ക് ഹീറ്റ്സ് കടക്കാനായില്ല.അഞ്ചാം ഹീറ്റ്സിൽ മത്സരിച്ച ദരുൺ ഐയ്യസ്വാമിക്ക് 50.55 സെക്കന്റിൽ ആറാമതെത്താനെ കഴിഞ്ഞുള്ളൂ. ആറു ഹീറ്റ്‌സുകളായാണ് പ്രാഥമിക ഘട്ടം. ഓരോ ഹീറ്റ്‌സിൽനിന്നും നാലുപേർ വീതവും അതിനുശേഷം മികച്ച നാല് അഞ്ചാംസ്ഥാനക്കാരും സെമിയിലെത്തും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 28, 2019 7:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്: മലയാളി താരം എം പി ജാബിർ 110 മീറ്റർ ഹർഡില്‍സിൽ സെമി ഫൈനലിൽ





