Sanju Samson | അഞ്ച് ക്യാച്ചുകളുമായി സഞ്ജു തിളങ്ങി; മുംബൈയെ 251ന് പുറത്താക്കി കേരളം
- Published by:Anuraj GR
- news18-malayalam
Last Updated:
മത്സരത്തിലെ ആദ്യ രണ്ട് പന്തുകളിലും വിക്കറ്റ് നേടി ബേസിൽ തമ്പി സ്വപ്നസമാനമായ തുടക്കമാണ് കേരളത്തിന് നൽകിയത്
തിരുവനന്തപുരം: തുമ്പയിൽ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ബി ഗ്രൂപ്പ് മത്സരത്തിൽ ആദ്യദിനം കേരളത്തിന് മേൽക്കൈ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കരുത്തരായ മുംബൈയെ, കേരളം 251 റൺസിന് പുറത്താക്കി. നാല് വിക്കറ്റ് നേടിയ ലെഗ് സ്‌പിന്നര്‍ ശ്രേയസ് ഗോപാലിന്‍റെ പ്രകടനമാണ് കേരളത്തിന് തുണയായത്. ബേസില്‍ തമ്ബി, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും എം.ഡി. നിധീഷ്, സുരേഷ് വിശ്വേശ്വര്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. മത്സരത്തിൽ അഞ്ച് ക്യാച്ചുകളെടുത്ത് നായകൻ സഞ്ജു സാംസണും മിന്നുന്ന പ്രകടനം നടത്തി.
105 പന്തില്‍ 56 റണ്ണെടുത്ത തനുഷ് കോടിയാന്‍, 63 പന്തില്‍ 50 റണ്ണെടുത്ത ഓപ്പണര്‍ ഭൂപന്‍ ലാല്‍വാനി, 72 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 51 റണ്ണെടുത്ത ഇന്ത്യന്‍ താരം ശിവം ദുബെ എന്നിവരുടെ ഭേദപ്പെട്ട ബാറ്റിങ്ങാണ് മുംബൈയെ വൻ നാണക്കേടിൽനിന്ന് കരകയറ്റിയത്.
ഒരവസരതത്തിൽ മൂന്നിന് 41 റൺസ് എന്ന നിലയിൽ പരുങ്ങുകയായിരുന്നു മുംബൈ. തനുഷ് കോടിയാന്‍, ഭൂപന്‍ ലാല്‍വാനി, ശിവം ദുബെ എന്നിവരുടെ മികച്ച ബാറ്റിങ് മുംബൈയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. മുംബൈയുടെ ക്യാപ്റ്റനും ഇന്ത്യൻതാരവുമായ അജിൻക്യ രഹാനെ നേരിട്ട ആദ്യ പന്തിൽ തന്നെ റൺസെടുക്കാതെ പുറത്തായി. ബേസിൽ തമ്പിയാണ് രഹാനെയെ പുറത്താക്കിയത്. മത്സരത്തിലെ ആദ്യ രണ്ട് പന്തുകളിലും വിക്കറ്റ് നേടി ബേസിൽ തമ്പി സ്വപ്നസമാനമായ തുടക്കമാണ് കേരളത്തിന് നൽകിയത്. ക്രിക്കറ്റിൽ 100 ഫസ്റ്റ് ക്ലാസ് മത്സരങ്ങളെന്ന നേട്ടം കൈവരിച്ച രോഹൻ പ്രേമിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ ആദരിച്ചു
advertisement
ഈ സീസണിലെ രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ആലപ്പുഴയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശിനോടും ഗുവാഹത്തിയില്‍ നടന്ന രണ്ടാമത്തെ കളിയില്‍ അസമിനോടും സമനില വഴങ്ങി. ഉത്തര്‍പ്രദേശിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ കേരളം അസമിനെതിരേ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി നിർണായക പോയിന്‍റ് നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 20, 2024 11:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Sanju Samson | അഞ്ച് ക്യാച്ചുകളുമായി സഞ്ജു തിളങ്ങി; മുംബൈയെ 251ന് പുറത്താക്കി കേരളം