WPL 2024 | കലക്കിയടി പിള്ളേരെ ! RCBയുടെ കിരീട നേട്ടത്തില്‍ സ്മൃതി മന്ദാനയെ വീഡിയോ കോളില്‍ അഭിനന്ദിച്ച് വിരാട് കോലി
- Published by:Arun krishna
- news18-malayalam
Last Updated:
അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനല്‍ മത്സരത്തില്‍ ഡൽഹി ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ മൂന്നു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
കോഹ്ലിയും ഡിവില്ലിയേഴ്സും ക്രിസ് ഗെയിലുമടക്കം വമ്പന്‍മാര്‍ ഉണ്ടായിട്ടും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ 15 വര്‍ഷത്ത അടങ്ങാത്ത കിരീട ദാഹം ആര്‍സിബിയുടെ പെണ്‍പട അവസാനിപ്പിച്ചു. കലാശപോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്‍റെ സിംഹക്കുട്ടികള്‍ കപ്പടിച്ചത്. ഇതുവരെ കിരീടം നേടാത്ത ടീം എന്ന എതിരാളികളുടെ പരിഹാസത്തിനും ഇതോടെ അന്ത്യമായി.
അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനല്‍ മത്സരത്തില്‍ ഡൽഹി ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ മൂന്നു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
ആര്‍സിബിയുടെ വിജയനിമിഷത്തില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെയും ടീം അംഗങ്ങളെയും അഭിനന്ദിക്കാന്‍ പുരുഷ ടീം ക്യാപ്റ്റന്‍ വിരാട് കോലി വീഡിയോ കോളിലെത്തി. സ്മൃതിയെ വീഡിയോ കോളിലൂടെ അഭിനന്ദിക്കുന്ന കോലിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Virat Kohli on video call with happy and emotional Smriti Mandana and RCB team ❤️ pic.twitter.com/guNnnM2tUF
— Pari (@BluntIndianGal) March 17, 2024
advertisement
ക്യാപ്റ്റൻ സ്മൃത മന്ദാന (39 പന്തിൽ 31), സോഫ് ഡിവൈൻ (27 പന്തിൽ 32), എലിസി പെറി ( 37 പന്തിൽ 35*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ബാംഗ്ലൂർ വിജയം നേടിയത്. മോളീനക്സിന്റെ മൂന്നു വിക്കറ്റുകളും ശ്രേയങ്ക പാട്ടീലിന്റെ നാലു വിക്കറ്റുകളും മത്സരത്തിൽ നിർണായകമായി. ഡൽഹിക്കായി ശിഖ പാണ്ഡെയും മലയാളി താരം മിന്നു മണിയും ഒരോ വിക്കറ്റു വീതം വീഴ്ത്തി.
ആര്‍സിബി താരം എലിസ് പെറി ടോപ്പ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി. 13 വിക്കറ്റ് നേടിയ ശ്രേയങ്ക പാട്ടീലിനാണ് പര്‍പ്പിള്‍ ക്യാപ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 18, 2024 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
WPL 2024 | കലക്കിയടി പിള്ളേരെ ! RCBയുടെ കിരീട നേട്ടത്തില്‍ സ്മൃതി മന്ദാനയെ വീഡിയോ കോളില്‍ അഭിനന്ദിച്ച് വിരാട് കോലി