രണ്ട് വർഷം മുമ്പ് വരെ ഇന്ത്യൻ യുവതാരം മുഹമ്മദ് സിറാജിന് തന്റെ കരിയറിലെ മോശം സമയമായിരുന്നു. ഒട്ടേറെ പേർ സിറാജിന് നേരെ വിമർശനശരങ്ങൾ തൊടുത്തുവിട്ടുകൊണ്ടിരുന്നു. ഈയിടെ ഓസ്ട്രേലിയക്കെതിരെ നടന്ന ബോർഡർ- ഗവാസ്‌കർ ട്രോഫിയിൽ സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോഴും താരത്തിന് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തവണ തുടർച്ചയായി രണ്ടാം തവണയും ഇന്ത്യ, ബോർഡർ- ഗവാസ്‌കർ ട്രോഫിയിൽ മുത്തമിട്ടപ്പോൾ അതേ വിമർശകരെക്കൊണ്ട് കൈയടിപ്പിക്കാനും സിറാജിന് കഴിഞ്ഞിരുന്നു.
സീനിയർ ബൗളർമാരുടെ അഭാവത്തിൽ ഇന്ത്യൻ പേസ് ബൗളിംഗ് യൂണിറ്റിനെ നയിച്ചത് സിറാജ് ആയിരുന്നു. നിർണായകമായ അവസാന ടെസ്റ്റ് നടന്നത് 32 വർഷമായി ഓസ്ട്രേലിയൻ ടീം തോൽവി അറിയാത്ത ഗാബ്ബയിലും. എന്നാൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരെ മുട്ട്കുത്തിച്ചുകൊണ്ട് ഇന്ത്യൻ ടീം ചരിത്രവിജയം സ്വന്തമാക്കിയപ്പോൾ അഞ്ച് വിക്കറ്റുകൾ നേടിക്കൊണ്ട് സിറാജ് വിമർശകരെ പോലും ആരാധകരാക്കി മാറ്റുകയായിരുന്നു. ഇപ്പോൾ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിനായി ഇന്ത്യന്‍ ടീം കിവീസിനെ നേരിടുവാന്‍ ഇറങ്ങുമ്പോള്‍ എങ്ങനെയാകും ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവന്‍ എന്നും ഒപ്പം ആരൊക്കെയാകും ബൗളിംഗ് ലൈനപ്പില്‍ ഇടം കണ്ടെത്തുക എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം.
Also Read-
ലോകകപ്പ് യോഗ്യത മത്സരം : അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ചിലിനായകന് കോഹ്ലിയും കോച്ച് രവി ശാസ്ത്രിയും തമ്മിലുള്ള രഹസ്യ സംഭാഷണം പുറത്തു വന്നതിൽ ഷമി, സിറാജ് എന്നിവരെ സ്റ്റാര്‍ പേസ് ബൗളര്‍ ജസ്‌പ്രീത് ബുമ്രക്കൊപ്പം കളിപ്പിക്കാനും കിവീസ് നിരയിലെ ഇടംകയ്യന്‍ താരങ്ങള്‍ക്ക് എതിരെ പരീക്ഷിക്കുവാനും ടീം ഇന്ത്യ തന്ത്രങ്ങള്‍ തയാറാക്കുന്നുവെന്നാണ് സൂചന. ഇപ്പോഴിതാ കിവീസിനെതിരെ അവസരം ലഭിക്കുകയാണെങ്കില്‍ അവരുടെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ എങ്ങനെ പുറത്താക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിറാജ്.
'ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ കൂടുതല്‍ പേസും ബൗണ്‍സും ലഭിക്കും. അതുകൊണ്ട് തന്നെ ഗുഡ് ലെങ്തില്‍ പന്തെറിയാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ പന്ത് കൂടുതല്‍ സ്വിങ് ചെയ്യും. ബാറ്റ്സ്മാനെ ഫ്രണ്ട് ഫൂട്ടില്‍ കളിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുക. നിരന്തരം ഡോട്ട് ബോളുകള്‍ എറിഞ്ഞുകൊണ്ടിരിക്കും. വില്യംസണാണ് ന്യൂസിലാന്‍ഡ് ടീമിലെ മികച്ച ബാറ്റ്‌സ്മാന്‍ അതുകൊണ്ട് തന്നെ അവനെ സമ്മര്‍ദ്ദത്തിലാക്കേണ്ടതുണ്ട്. കൂടുതല്‍ ഡോട്ട് ബോളുകളുണ്ടാവുമ്പോള്‍ അദ്ദേഹം സമ്മര്‍ദത്തിലാവും. ഈ സഹചര്യത്തില്‍ ഷോട്ടുകള്‍ കളിക്കാന്‍ വില്യംസണ്‍ നിര്‍ബന്ധിതനാവും. ഈ സമയത്ത് അദ്ദേഹത്തെ പുറത്താക്കാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കുമെന്നാണ് ഞാന്‍ കരുതുന്നത്'- സിറാജ് വ്യക്തമാക്കി.
Also Read-
പത്ത് പേരുമായി കളിച്ചിട്ടും തോൽവി ഒരു ഗോളിന്; മിന്നിത്തിളങ്ങി ഗോളി ഗുർപ്രീത്ഈയിടെ നടന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിലാണ് സിറാജ് അരങ്ങേറിയത്. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 13 വിക്കറ്റുകളാണ് താരം നേടിയത്. ആ പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറും സിറാജായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.