അഞ്ചുകിലോ കഞ്ചാവുമായി യുവതി പിടിയിൽ; കടത്ത് കുടുംബത്തിനൊപ്പം കാറിൽ

Last Updated:

പൊലീസിനോ എക്സൈസിനോ സംശയം തോന്നാതിരിക്കാൻ കുടുംബസമേതം യാത്ര ചെയ്താണ് കഞ്ചാവ് കടത്തിയിരുന്നത്

ഗുരുവായൂര്‍: അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയിൽ. ചാവക്കാട് കടപ്പുറം തോട്ടക്കര വീട്ടിൽ സുനീറയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറെനടയിൽ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് നിന്നാണ് യുവതി പിടിയിലായത്. പ്രതിക്ക് അന്തർ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. കോയമ്പത്തൂരിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടു വന്നിരുന്നത്. എക്‌സൈസിനോ പൊലീസിനോ സംശയം തോന്നാതിരിക്കാനായി ഭർത്താവും മക്കളുമൊത്ത് കാറിലാണ് കഞ്ചാവ് കടത്തിയിരുന്നത്.
കുടുംബവുമൊത്ത് വരികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലപ്പോഴും പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതായിരുന്നു രീതി. തീരമേഖല കേന്ദ്രീകരിച്ചാണ് ഇവർ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ഒരു മാസത്തോളം ഇവരെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ്. അഞ്ച് വർഷത്തോളമായി കഞ്ചാവ് വിൽപന നടത്തി വന്നിരുന്ന പ്രതിക്ക് കേരളത്തിനകത്തും പുറത്തുമുള്ള വിൽപ്പന സംഘങ്ങളുമായി ബന്ധമുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഘത്തിൽ ഉൾപ്പെടുന്ന കൂടുതൽ പേർക്കായി അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് സംഘം അറിയിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
അഞ്ചുകിലോ കഞ്ചാവുമായി യുവതി പിടിയിൽ; കടത്ത് കുടുംബത്തിനൊപ്പം കാറിൽ
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement