ബംഗ്ലാദേശില്‍ പ്രക്ഷോഭകാരികള്‍ ഹിന്ദുക്കളുടെ വീട് ആക്രമിച്ചു; ഹിന്ദു അവാമി നേതാവ് ഉള്‍പ്പെടെ 2 പേരെ കൊലപ്പെടുത്തി
- Published by:Sarika KP
- news18-malayalam
Last Updated:
രാജ്യത്തിന്റെ പലഭാഗത്തും ഹിന്ദുക്കള്‍ക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ ഹിന്ദുക്കളുടെ വീടുകളും ആക്രമിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പലഭാഗത്തും ഹിന്ദുക്കള്‍ക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നൊഖാലി ജില്ലയില്‍ പ്രതിഷേധം ശക്തമാകുകയും പ്രക്ഷോഭകാരികള്‍ ഹിന്ദുക്കളെ ആക്രമിക്കുകയും ചെയ്തു. ഈ പ്രദേശത്തെ ഹിന്ദുക്കളുടെ വീടുകളിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറുന്ന വീഡിയോ സിഎന്‍എന്‍-ന്യൂസ് 18ന് ലഭിച്ചിരുന്നു. തനശ്രേയ ഭട്ട എന്ന വ്യക്തിയുടെ വീടിന്റെ ഗേറ്റ് പ്രക്ഷോഭകാരികള്‍ അടിച്ചുതകര്‍ക്കുന്നതും വീഡിയോയിലുണ്ട്. സ്ത്രീകളും കുട്ടികളും നിലവിളിച്ചുകൊണ്ട് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.
അതേസമയം രംഗ്പൂരില്‍ രണ്ട് ഹിന്ദുക്കളെ പ്രതിഷേധക്കാര്‍ കൊന്നു. ഹിന്ദു അവാമി ലീഗ് നേതാവ് ഹരദന്‍ റോയിയേയും അദ്ദേഹത്തിന്റെ അനന്തരവനെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നത് വലിയ രീതിയില്‍ ചര്‍ച്ചയായി. കലാപം രൂക്ഷമായതോടെ ബംഗ്ലാദേശിലെ സ്ഥിതിഗതി വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ ന്യൂസ് 18നോട് പറഞ്ഞു.
advertisement
'' ബംഗ്ലാദേശ് സര്‍ക്കാരിലെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ്. ഷെയ്ഖ് ഹസീനയും ഞങ്ങളുടെ നിര്‍ദേശം സ്വീകരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്,'' കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ബംഗ്ലാദേശില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുവെന്നും അവരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ബംഗ്ലാദേശിലെ പ്രതിഷേധത്തിന് കാരണം
1971ലെ യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം നല്‍കികൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന് കാരണം. പ്രതിഷേധം ശക്തമായതോടെ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും സംവരണം അഞ്ച് ശതമാനമായി കുറയ്ക്കുകയും ചെയ്തു.
advertisement
എന്നാല്‍ ഇതിന് ശേഷവും രാജ്യത്ത് പ്രതിഷേധം അവസാനിച്ചില്ല. പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഷെയ്ഖ് ഹസീന രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാര്‍ പിന്നീട് രംഗത്തെത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 06, 2024 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബംഗ്ലാദേശില്‍ പ്രക്ഷോഭകാരികള്‍ ഹിന്ദുക്കളുടെ വീട് ആക്രമിച്ചു; ഹിന്ദു അവാമി നേതാവ് ഉള്‍പ്പെടെ 2 പേരെ കൊലപ്പെടുത്തി