'മരിച്ചതുപോലെ ജീവിക്കുന്നതിനേക്കാൾ നല്ലത്..'; ബം​ഗ്ലാദേശ് മാധ്യമപ്രവർത്തക തടാകത്തില്‍ മരിച്ച നിലയിൽ

Last Updated:

അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള മറ്റൊരു ക്രൂരമായ ആക്രമണമാണിതെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെമകൻ സജീബ് വസേദ് പറഞ്ഞു.

ബം​ഗ്ലാദേശിൽ 32കാരിയായ മാധ്യമപ്രവർത്തകയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി. ഗാസി ടിവിയു​ടെ ന്യൂസ് റൂം എഡിറ്ററായ സാറ രഹനുമയെയാണ് ധാക്കയിലെ ഹതിർജീൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചത് പോലെ ജിവിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് ഇവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.
തടാകത്തിൽ നിന്നും കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് ധാക്ക മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഇൻസ്​പെക്ടർ ബച്ചു മിയ പറഞ്ഞു. മരണത്തിന് മുമ്പ് സാറ രണ്ട് സ്റ്റാറ്റസുകൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. മരിച്ചതിന് തുല്യമായി ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്നായിരുന്നുവെന്നായിരുന്നു ഒന്ന്.
advertisement
സുഹൃത്തായ ഫഹീം ഫയസാലിനെ ടാഗ് ചെയ്തായിരുന്നു മറ്റൊരു പോസ്റ്റ്. ഇത്രയും നല്ലൊരു സുഹൃത്തിന് ലഭിച്ചതിൽ താൻ സന്തോഷവതിയാണെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും ഫഹീമിനെ ടാഗ് ചെയ്തുള്ള സാറയുടെ പോസ്റ്റിൽ പറഞ്ഞു. നമ്മൾ ഒരുപാട് കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നുവെന്നും അതൊന്നും യാഥാർഥ്യമാക്കാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞായിരുന്നു പോസ്റ്റ് അവസാനിപ്പിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള മറ്റൊരു ക്രൂരമായ ആക്രമണമാണിതെന്ന്  ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെമകൻ സജീബ് വസേദ് പറഞ്ഞു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/World/
'മരിച്ചതുപോലെ ജീവിക്കുന്നതിനേക്കാൾ നല്ലത്..'; ബം​ഗ്ലാദേശ് മാധ്യമപ്രവർത്തക തടാകത്തില്‍ മരിച്ച നിലയിൽ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement