പാണ്ടയ്ക്ക് എന്തിനാ ഡോളർ? സംരക്ഷണത്തിനായി നൽകിയ കോടിക്കണക്കിന് തുക ചൈന വകമാറ്റി

Last Updated:

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണത്തിനായി നൽകിയ പണം ചൈന കെട്ടിടങ്ങളും റോഡുകളും നിർമ്മിക്കാൻ ഉപയോഗിച്ചു

News18
News18
പാണ്ടകളുടെ സംരക്ഷണത്തിനായി നൽകിയ കോടികണക്കിന് ഡോളർ വകമാറ്റി ചിലവഴിച്ച് ചൈന. പാണ്ടകളെ പ്രദർശിപ്പിക്കാനുള്ള അവകാശത്തിനായി അമേരിക്കൻ മൃഗശാലകൾ ചൈനയിലേക്ക് അയച്ച ലക്ഷക്കണക്കിന് ഡോളർ പാണ്ടകളെ സംരക്ഷണത്തിനായി രാജ്യം ഉപയോഗിക്കുന്നില്ലെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണത്തിനായി നൽകിയ പണം ചൈന കെട്ടിടങ്ങളും റോഡുകളും നിർമ്മിക്കാൻ ഉപയോഗിച്ചു. ഈ ഇനത്തിൽ ലഭിച്ച പണം ചിലവഴിച്ചതിന്റെ രേഖകൾ സമർപ്പിക്കാനും ചൈന ഇത് വരെ തയ്യാറായിട്ടില്ല.
റിപ്പോർട്ട് അനുസരിച്ച് യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ്, അമേരിക്കൻ മൃഗശാല അഡ്മിനിസ്ട്രേറ്റർമാരോടും ചൈനീസ് ഉദ്യോഗസ്ഥരോടും ഈ വിഷയത്തിൽ ആശങ്കകൾ ഉന്നയിച്ചിരുന്നു. പാണ്ടകളെക്കുറിച്ച് ചർച്ച ചെയ്യാൻ ചൈനയിലേക്ക് പല തവണ സന്ദർശനം നടത്തിയ മുൻ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ഉദ്യോഗസ്ഥനായ കെന്നത്ത് സ്റ്റാൻസെൽ ഈ വിഷയത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്ന നിലപാട് ആണ് ചൈന സ്വീകരിച്ചത് എന്ന് വെളിപ്പെടുത്തിയിരുന്നു.
കരാർ പ്രകാരം അമേരിക്ക പാണ്ടകൾക്കായി ഒരു വർഷം 10 ലക്ഷം ഡോളറാണ് നൽകുന്നത്. റിപോർട്ടുകൾ പ്രകാരം 20 വർഷത്തിനിടെ അമേരിക്ക പാണ്ടകൾക്കായി ചൈനീസ് നിയന്ത്രണത്തിലുള്ള സംഘടനകൾക്ക് 8 കോടി 60 ലക്ഷം ഡോളർ നൽകിയതായും പറയുന്നു.
advertisement
മറ്റ് ജീവികൾക്കായുള്ള ചിലവഴിക്കുന്നതിനേക്കാൾ അധികമാണ് ഈ തുക. മറ്റ് രാജ്യങ്ങളിൽ നിന്ന് ഈ ഇനത്തിൽ കിട്ടുന്ന തുക ഇതിനു പുറമെയാണ്. ചൈന ഇത്തരത്തിൽ കിട്ടുന്ന പണം അപ്പാർട്മെന്റുകൾ നിർമ്മിക്കാനും ഗവണ്മെന്റ് ഓഫീസുകളിലേക്ക് കമ്പ്യൂട്ടറുകളും ടെലിവിഷനും വാങ്ങാനും കുറഞ്ഞത് മൂന്ന് മ്യുസിയങ്ങൾ നിർമ്മിക്കാനും ഉപയോഗിച്ച് എന്നാണ് റിപ്പോർട്ട് പറയുന്നത്.
കൃത്യമായി കണക്കുകൾ സൂക്ഷിക്കാത്തതിന്റെ പേരിൽ മൂന്ന് തവണ അമേരിക്ക പണം നൽകുന്നത് മരവിപ്പിച്ചിരുന്നു. ചൈന പാണ്ടകളെ തിരിച്ച് എടുത്തേക്കാം എന്നതുകൊണ്ടാണ് പണം വകമാറ്റി ഉപയോഗിക്കുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിട്ടും പണം നൽകുന്നത് പൂർണമായിനിർത്തലാക്കാത്തത്. പല കണക്കുകളും കൃത്യമായി സൂക്ഷിക്കാത്തതിനാൽ റിപ്പോർട്ടിൽ പരാമർശിച്ച പണത്തേക്കാൾ അധികമായിരിക്കും യഥാർത്ഥത്തിൽ വകമാറ്റിയ തുക. ചൈനയുമായുള്ള പഴയ കരാറുകളിൽ തുക ചിലവഴിക്കുന്നത് കൃത്യമായി നിരീക്ഷിക്കും എന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ കരാറുകളിൽ ഈ വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. യൂറോപ്പിലെ ചില മൃഗശാലകളും ഇതേ സാഹചര്യം നേരിടുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
പാണ്ടയ്ക്ക് എന്തിനാ ഡോളർ? സംരക്ഷണത്തിനായി നൽകിയ കോടിക്കണക്കിന് തുക ചൈന വകമാറ്റി
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement