ഉപയോഗിച്ച കോണ്ടവും ചത്ത പാറ്റയും കൊണ്ട് ഹോട്ടലുകളില്‍ സൗജന്യ താമസത്തിനായി വിദ്യാര്‍ഥിയുടെ തട്ടിപ്പ്
- Published by:ASHLI
- news18-malayalam
Last Updated:
കൈയ്യിലെ പണം തീര്‍ന്നപ്പോള്‍ ഹോട്ടലുകളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ വിദ്യാര്‍ഥി വ്യത്യസ്തമായ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്
ഹോട്ടലുകളില്‍ സൗജന്യമായി താമസിക്കുന്നതിന് വ്യത്യസ്തമായ തട്ടിപ്പു നടത്തിയ ചൈനീസ് വിദ്യാര്‍ഥിയെ പോലീസ് കൈയ്യോടി പിടികൂടി. കിഴക്കന്‍ ചൈനയില്‍നിന്നുള്ള 21 വയസ്സുകാരനായ വിദ്യാര്‍ത്ഥിയാണ് പോലീസ് പിടിയിലായത്. സെജിയാങ് പ്രവിശ്യയിലെ തായാഷൗ സ്വദേശിയായ ജിയാങ് എന്ന വിദ്യര്‍ഥിയാണ് പത്ത് മാസത്തോളമായി ഹോട്ടലുകളില്‍ തട്ടിപ്പ് നടത്തിയത്. ഏകദേശം 63 ഹോട്ടലുകളിലാണ് വിദ്യാര്‍ഥി തട്ടിപ്പ് നടത്തിയത്.
നാല് ഹോട്ടലുകളില്‍ വരെ തട്ടിപ്പ് നടത്തിയ ദിവസങ്ങളുണ്ടെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. ചത്ത പാറ്റകള്‍, ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ തുടങ്ങിയവ ഹോട്ടല്‍ മുറികളില്‍ വയ്ക്കും. തുടര്‍ന്ന് ഹോട്ടലില്‍ വൃത്തിയില്ലെന്ന് ആരോപണം ഉന്നയിക്കും. നഷ്ടപരിഹാരമോ സൗജന്യ താമസമോ വേണമെന്ന് ആവശ്യപ്പെടും. ഇല്ലെങ്കില്‍ ഓണ്‍ലൈനിലൂടെ ഹോട്ടലിനെ അപകര്‍ത്തിപ്പെടുത്തുമെന്ന് മാനേജര്‍മാരെ ഭീഷണിപ്പെടുത്തും.
പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ഥി ഇങ്ങനെ ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൈയ്യിലെ പണം തീര്‍ന്നപ്പോള്‍ ഹോട്ടലുകളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ജിയാങ് വ്യത്യസ്തമായ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
advertisement
''ചത്ത പാറ്റകള്‍, ചീവിടുകള്‍, തലമുടിയിഴകള്‍, ഉപയോഗിച്ച കോണ്ടം എന്നിവയെല്ലാം വിദ്യാര്‍ഥി ശേഖരിക്കുകയും ഹോട്ടലുകളില്‍ വയ്ക്കുകയും ചെയ്യും. 10 മാസത്തിനിടയില്‍ ജിയാങ് നിരവധി ഹോട്ടലുകളില്‍ താമസിച്ചു. ചിലപ്പോള്‍ ഒരുദിവസം മൂന്നും നാലും ഹോട്ടലുകളില്‍ ചെക്ക് ഇന്‍ ചെയ്യാറുണ്ട്. അവിടെയുള്ള ചെറിയ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുകയോ പ്രാണികള്‍, വണ്ടുകള്‍, മുടി എന്നിവ വെച്ച ശേഷം പരാതിപ്പെടുകയുമാണ് പതിവ്. ഹോട്ടലുകാര്‍ വഴങ്ങിയില്ലെങ്കില്‍ ഓണ്‍ലൈനില്‍ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തും. പകരമായി സൗജന്യ താമസമോ നഷ്ടപരിഹാരമോ ഈടാക്കുകയാണ് പതിവ്,'' ഒരു പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
ഹോട്ടലിന്റെ വരുമാനത്തെയും പ്രശസ്തിയെയും ബാധിക്കുമെന്ന് ഭയന്ന് ഭൂരിഭാഗം ഹോട്ടല്‍ മാനേജര്‍മാരും വിദ്യാര്‍ഥി പറയുന്നത് അനുസരിക്കും. ഓഗസ്റ്റില്‍ വൃത്തിയില്ലായ്മ ആരോപിച്ച് 4700 രൂപ തട്ടിയെടുക്കാന്‍ ജിയാങ് ശ്രമിച്ചതായി ഒരു ഹോട്ടല്‍ മാനേജര്‍ പോലീസിനോട് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 04, 2024 12:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഉപയോഗിച്ച കോണ്ടവും ചത്ത പാറ്റയും കൊണ്ട് ഹോട്ടലുകളില്‍ സൗജന്യ താമസത്തിനായി വിദ്യാര്‍ഥിയുടെ തട്ടിപ്പ്