അനന്തരവനുമായി അവിഹിതബന്ധമുള്ള കാമുകി നല്‍കിയ 35 ലക്ഷം തിരികെ കൊടുക്കേണ്ടതില്ലെന്ന് യുവാവിനോട് കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
പ്രണയം അവസാനിച്ചതിനാല്‍ പണം തിരികെ നല്‍കണമെന്നായിരുന്നു കാമുകിയുടെ ആവശ്യം. എന്നാല്‍ തനിക്കുണ്ടായ വേദനയ്ക്കുള്ള നഷ്ടപരിഹാരമാണ് ആ പണമെന്ന് കാമുകൻ വാദിച്ചു. ഇതോടെയാണ് വിഷയം കോടതിയിലെത്തിയത്.
ബന്ധം നിലനിര്‍ത്താന്‍ കാമുകി നല്‍കിയ പണം തിരികെ നല്‍കേണ്ടതില്ലെന്ന് യുവാവിനോട് കോടതി. ചൈനയിലാണ് സംഭവം നടന്നത്. ഷാങ്ഹായിലെ ഒരു കോടതിയാണ് യുവാവിന് ഈ നിര്‍ദേശം നല്‍കിയത്. ഇതോടെ കാമുകി നല്‍കിയ 300,000 യുവാന്‍ (34.98 ലക്ഷംരൂപ) ലീ എന്ന യുവാവിന് സ്വന്തമായി. നിരവധി തവണയാണ് കാമുകി തന്നെ വഞ്ചിച്ചതെന്ന് ലീ കോടതിയില്‍ വ്യക്തമാക്കി.
2018ലാണ് ലീയും സൂവും പ്രണയത്തിലായത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സൂവിന് തന്റെ അനന്തരവനുമായി ബന്ധമുണ്ടെന്ന് ലീ തിരിച്ചറിഞ്ഞത്. ഇതോടെ പ്രണയത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ലീ പറഞ്ഞു. എന്നാല്‍ തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞ സൂ മാപ്പ് അപേക്ഷിച്ചുകൊണ്ട് ലീയ്ക്ക് കത്തെഴുതി.
'' എന്റെ തെറ്റുകള്‍ എനിക്ക് മനസിലായി. നിരവധി തവണ നിങ്ങളെ ഞാന്‍ നിങ്ങളെ വഞ്ചിച്ചിട്ടുണ്ട്. അത് നിങ്ങളെ വേദനയിലാഴ്ത്തിയെന്നും മനസിലാക്കുന്നു. ചെയ്ത പോയ തെറ്റില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു. എന്റെ തെറ്റുകള്‍ തിരുത്താന്‍ ഞാന്‍ തയ്യാറാണ്,'' എന്നായിരുന്നു സൂ എഴുതിയ കത്ത്.
advertisement
മാപ്പപേക്ഷയ്ക്ക് പിന്നാലെ പലതവണയായി ലീയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സൂ 300,000 യുവാന്‍ അയയ്ക്കുകയും ചെയ്തു. ഇതോടെ കാമുകിയുമായി പൊരുത്തപ്പെട്ട് പോകാന്‍ ലീ തീരുമാനിച്ചു. 2022 വരെ ഇരുവരും പ്രണയബന്ധം തുടര്‍ന്നു. എന്നാല്‍ സൂ അപ്പോഴും ലീയുടെ അനന്തരവനുമായി ബന്ധം തുടരുകയായിരുന്നു. ഇക്കാര്യം ലീ തിരിച്ചറിഞ്ഞതോടെ സൂവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാന്‍ ലീ തീരുമാനിച്ചു.
എന്നാല്‍ ലീയുടെ തീരുമാനം മനസിലാക്കിയ കാമുകി താന്‍ രണ്ട് വര്‍ഷം മുമ്പ് നല്‍കിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. തന്നെ വിവാഹം കഴിക്കുമെന്ന് കരുതിയാണ് ലീയ്ക്ക് ആ പണം നല്‍കിയതെന്നും പ്രണയം അവസാനിച്ചതിനാല്‍ പണം തിരികെ നല്‍കണമെന്നുമായിരുന്നു സൂവിന്റെ ആവശ്യം. എന്നാല്‍ തനിക്കുണ്ടായ വേദനയ്ക്കുള്ള നഷ്ടപരിഹാരമാണ് ആ പണമെന്ന് ലീ വാദിച്ചു. ഇതോടെയാണ് വിഷയം കോടതിയിലെത്തിയത്.
advertisement
എന്നാല്‍ ഇരുവരുടെയും വാദം കേട്ട കോടതി ലീയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. ബന്ധം പുനസ്ഥാപിക്കാനായി സൂ സ്വമനാസലെ നല്‍കിയ പണമാണിതെന്നും പണത്തെ വിവാഹത്തിനായുള്ള സമ്മാനമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. ലീ പണം തിരികെ കൊടുക്കേണ്ടതില്ലെന്നും കോടതി വിധിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 20, 2024 5:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അനന്തരവനുമായി അവിഹിതബന്ധമുള്ള കാമുകി നല്‍കിയ 35 ലക്ഷം തിരികെ കൊടുക്കേണ്ടതില്ലെന്ന് യുവാവിനോട് കോടതി