'വ്യാജ ക്രിസ്ത്യാനി'; ദുഃഖ വെള്ളി ആശംസ നൽകിയ യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെതിരെ സൈബർ ആക്രമണം

Last Updated:

ഇന്ത്യൻ വംശജയായ ഉഷ വാൻസാണ് ജെഡി വാൻസിന്റെ ഭാര്യ

News18
News18
ദുഃഖ വെള്ളി ആശംസകൾ പങ്കുവെച്ചതിന് യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെതിരെ സൈബർ ആക്രമണം. ഭാര്യ ഹിന്ദുവായതിനാൽ വാൻസ് വ്യാജ ക്രിസ്ത്യാനിയാണെന്നാരോപിച്ചായിരുന്നു നെറ്റിസൺസ് വാൻസിനെതിരെ രംഗത്തു വന്നത്. ഇന്ത്യൻ വംശജയായ ഉഷ വാൻസാണ് ജെഡി വാൻസിന്റെ ഭാര്യ. ദുഃഖ വെള്ളി ദിവസം ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇറ്റലിയിൽ എത്തിയതായിരുന്നു വാൻസും കുടുംബവും.
'ഈ ജോലിക്ക് ഞാൻ എല്ലാ ദിവസവും നന്ദിയുള്ളവനാണ്, പ്രത്യേകിച്ച് ഇന്ന്, എന്റെ ഔദ്യോഗിക ചുമതലകൾ എന്നെ ദുഃഖവെള്ളിയാഴ്ച റോമിൽ എത്തിച്ചു. പ്രധാനമന്ത്രി മെലോണിയുമായും സംഘവുമായും എനിക്ക് ഒരു മികച്ച കൂടിക്കാഴ്ച ഉണ്ടായിരുന്നു. ഈ മനോഹരമായ നഗരത്തിൽ എന്റെ കുടുംബത്തോടൊപ്പം ഉടൻ പള്ളിയിലേക്ക് പോകും' വാൻസ് എക്സിൽ കുറിച്ചു. ലോകമെമ്പാടുമുള്ള എല്ലാ ക്രിസ്ത്യാനികൾക്കും, പ്രത്യേകിച്ച് യുഎസിൽ തിരിച്ചെത്തിയവർക്ക്, അനുഗ്രഹീതമായ ഒരു ദുഃഖവെള്ളിയാഴ്ച ആശംസിക്കുന്നു. നമ്മൾ ജീവിക്കാൻ വേണ്ടിയാണ് അദ്ദേഹം മരിച്ചത്," വാൻസ് തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
advertisement
എന്നാൽ ഭാര്യ ഹിന്ദുവായതിനാൽ വാൻസ് വ്യാജ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയിയിൽ വിമർശനം ഉയർന്നതോടെ അദ്ദേഹത്തിന്റെ ഗുഡ് ഫ്രൈഡേ പോസ്റ്റ് ഓൺലൈനിൽ വൻ പ്രചാരം നേടി. ജെഡി വാൻസിന്റെയും ഇന്ത്യൻ വംശജയായ ഉഷ വാൻസിന്റെയും വിവാഹ ഫോട്ടോ പങ്കിട്ടുകൊണ്ടാണ് ഒരാൾ കമന്റ് ചെയ്തത്. ബൈബിളിനെയോ ഭരണഘടനയെയോ ശ്രദ്ധിക്കാത്ത വ്യാജ ക്രിസ്ത്യാനിയാണിത് പറയുന്നതെന്നും കഴിയുമെങ്കിൽ നിങ്ങൾ യേശുവിനെയും നാടു കടത്തിയേനെ എന്നുമായിരുന്നു മറ്റൊരു എക്സ് ഉപയോക്താവിന്റെ കമന്റ്. ഒരു വ്യാജ ക്രിസ്ത്യാനിയുടെ വ്യാജ വാക്കുകൾ എന്നായിരുന്നു മറ്റൊരാളിന്റെ കമന്റ്.
advertisement
തന്റെ വിശ്വാസത്തിന്റെയും ഇന്ത്യൻ സ്വത്വത്തിന്റെയും പേരിൽ ഉഷ വാൻസ് ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല.അടുത്തിടെ അമേരിക്കക്കാർക്കിടയിലെ ഇന്ത്യൻ വിദ്വേഷം സാധാരണവത്കരിക്കുന്നതിനെക്കുറിച്ച് ഉഷ പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'വ്യാജ ക്രിസ്ത്യാനി'; ദുഃഖ വെള്ളി ആശംസ നൽകിയ യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെതിരെ സൈബർ ആക്രമണം
Next Article
advertisement
യുഎഇയിലെ ഈ വര്‍ഷത്തെ റമദാൻ; പൂര്‍ണമായ നോമ്പ് കലണ്ടറും സെഹ്‌രി, ഇഫ്താര്‍ സമയങ്ങളും
യുഎഇയിലെ ഈ വര്‍ഷത്തെ റമദാൻ; പൂര്‍ണമായ നോമ്പ് കലണ്ടറും സെഹ്‌രി, ഇഫ്താര്‍ സമയങ്ങളും
  • യുഎഇയിലെ റമദാൻ 2026 ഫെബ്രുവരി 19ന് ആരംഭിച്ച് മാർച്ച് 20ന് ഈദുൽ ഫിത്തറോടെ അവസാനിക്കും

  • തണുത്ത കാലാവസ്ഥയുള്ളതിനാൽ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ വിശ്വാസികൾക്ക് ആശ്വാസം ലഭിക്കും

  • സുഹൂര്‍, ഇഫ്താര്‍ സമയങ്ങൾ, പ്രാർത്ഥനാ ക്രമം, ജോലി സമയം എന്നിവയിൽ പ്രത്യേക മാറ്റങ്ങൾ ഉണ്ടാകും

View All
advertisement