advertisement

Gold Rate: സർവകാല റെക്കോർഡിൽ സ്വർണം; പവന് ഒറ്റയടിക്ക് കൂടിയത് 1240 രൂപ; രാജ്യാന്തരവില 4,568 ഡോളർ പിന്നിട്ടു

Last Updated:

രാജ്യാന്തര സ്വർണവില ഔൺസിന് 1.7 ശതമാനം ഉയർന്ന് 4,568 ഡോളറിലെത്തി.

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) വൻ വർധനവ്. പവന് 1240 രൂപ കൂടി 1,04,240 രൂപയിലെത്തി. ഗ്രാമിന് 155 രൂപ ഉയർന്ന് 13,030 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,215 രൂപയും, പവന് 1,13,720 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,661 രൂപയും പവന് 85,288 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 287 രൂപയും കിലോഗ്രാമിന് 2,87,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
രാജ്യാന്തര സ്വർണവില ഔൺസിന് 1.7 ശതമാനം ഉയർന്ന് 4,568 ഡോളറിലെത്തി.
യുഎസ്-വെനസ്വേലയുമായി ബന്ധപ്പെട്ട ആശങ്കയാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാണ്. വെനസ്വേലയിലെ പ്രശ്‌നങ്ങള്‍, ഇറാനിലെ പ്രക്ഷോഭം എന്നിവയാണ് ക്രൂഡ് ഓയില്‍ വില ഉയരാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരും. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ ഇത് കാരണമാകും. സ്വര്‍ണവില ഉയരാന്‍ വഴിയൊരുക്കുകയും ചെയ്യും. സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1.11 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സർവകാല റെക്കോർഡിൽ സ്വർണം; പവന് ഒറ്റയടിക്ക് കൂടിയത് 1240 രൂപ; രാജ്യാന്തരവില 4,568 ഡോളർ പിന്നിട്ടു
Next Article
advertisement
മുതിർന്ന ​​ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിന്റെ കേസിൽ സർക്കാരിന് എന്തുകൊണ്ട് തിരിച്ചടി?
മുതിർന്ന ​​ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിന്റെ കേസിൽ സർക്കാരിന് എന്തുകൊണ്ട് തിരിച്ചടി?
  • കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബി അശോകിന്റെ സ്ഥലംമാറ്റം ഉത്തരവിൽ സർക്കാർ നടപടിയെ റദ്ദാക്കി

  • ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും സിവിൽ സർവീസ് ബോർഡിന്റെ അനുമതി നിർബന്ധമാക്കി

  • കേഡർ തസ്തികകളിൽ ഐഎഎസുകാരല്ലാത്തവർ പദവി ഒഴിയാൻ നിർദേശം, നിയമനത്തിൽ ചട്ടങ്ങൾ പാലിക്കണമെന്ന് Tribunal

View All
advertisement