യുഎഇയിലെ ഈ വര്‍ഷത്തെ റമദാൻ; പൂര്‍ണമായ നോമ്പ് കലണ്ടറും സെഹ്‌രി, ഇഫ്താര്‍ സമയങ്ങളും

Last Updated:

തണുത്ത കാലാവസ്ഥ നിലനിൽക്കുന്നതിനാൽ ദുബായ്, അബുദാബി, ഷാർജ, മറ്റ് എമിറേറ്റ്‌സ് എന്നിവടങ്ങളിലുള്ള വിശ്വാസികൾക്ക് ഇത്തവണ ഭക്തിയുടെ യഥാർത്ഥ സത്ത സ്വീകരിച്ചുകൊണ്ട് കൂടുതൽ ആശ്വാസത്തോടെ വ്രതം അനുഷ്ഠിക്കാൻ കഴിയും

 (Image: Shutterstock)
(Image: Shutterstock)
യുഎഇയിൽ ഈ വർഷത്തെ റമദാന് 2026 ഫെബ്രുവരി 19 വ്യാഴാഴ്ച തുടക്കമാകുമെന്ന് കരുതുന്നു. ചന്ദ്രനെ കാണുന്നതോടെ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കും. തണുത്ത കാലാവസ്ഥ നിലനിൽക്കുന്നതിനാൽ ദുബായ്, അബുദാബി, ഷാർജ, മറ്റ് എമിറേറ്റ്‌സ് എന്നിവടങ്ങളിലുള്ള വിശ്വാസികൾക്ക് ഇത്തവണ ഭക്തിയുടെ യഥാർത്ഥ സത്ത സ്വീകരിച്ചുകൊണ്ട് കൂടുതൽ ആശ്വാസത്തോടെ വ്രതം അനുഷ്ഠിക്കാൻ കഴിയും. 2016 മാർച്ച് 19ന് ചന്ദ്രനെ കണ്ടാൽ പിറ്റേദിവസം മാർച്ച് 20ന് ഈദുൽ ഫിത്തർ ആഘോഷിക്കുമെന്നും പ്രതീക്ഷിക്കുന്നു.
യുഎഇയിലെ റമദാൻ 2026
റമദാൻ മാസം ആരംഭിക്കുന്നതോടെ യുഎഇയിലെ ദിനചര്യകൾ അൽപം മന്ദഗതിയിലാകും. പ്രഭാതത്തിന് മുമ്പുള്ള സമയങ്ങളിൽ ശാന്തത നിറയും. അതേസമയം, കുടുംബങ്ങൾ ഇഫ്താർ, തറാവീഹ് പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്നതിനാൽ വൈകുന്നേരങ്ങളിൽ ഐക്യവും ഊഷ്മളതയും നിറയും. ആത്മപരിശോധന, കൃതജ്ഞത അർപ്പിക്കൽ, അനുകമ്പ നിറഞ്ഞ പെരുമാറ്റം, വിശ്വാസം പുതുക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന മാസമാണിത്. ഈ പുണ്യമാസം ആധുനിക യുഎഇയിലെ ജീവിതത്തെ പരമ്പരാഗത ആത്മീയ മൂല്യങ്ങളുമായി മനോഹരമായി സമരസപ്പെടുത്തുന്നു.
വെള്ളിയാഴ്ച പ്രാർത്ഥനാ സമയക്രമം
2026ലെ യുഎഇയിലെ റമദാൻ പുതിയ ദേശീയ മാർഗനിർദേശങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. യുഎഇയിലെ സമീപകാല നിർദേശം അനുസരിച്ച് വെള്ളിയാഴ്ച പ്രാർത്ഥനകൾ ഉച്ചയ്ക്ക് 12.45നാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് പ്രാർത്ഥനയ്ക്ക് മതിയായ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. സ്‌കൂളുകൾ വെള്ളിയാഴ്ച നേരത്തെ വിടും, സാധാരണയായി രാവിലെ 11.30ന് മുമ്പ് സ്‌കൂൾ സമയം അവസാനിക്കും. ഇതിനാൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ചിരുന്ന് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ കഴിയും. റമദാൻ മാസത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവൃത്തി സമയത്തിലും രണ്ട് മണിക്കൂർ കുറവുണ്ടാകും.
advertisement
യുഎഇയിലെ റമദാൻ: സംസ്‌കാരം, വിശ്വാസം, സമൂഹം
യുഎഇയിലെ റമദാൻ എന്നത് മതപരമായ ആചാരത്തേക്കാൾ വലുതാണ്. അത് സമൂഹബന്ധങ്ങളെയും ദയയെയും അനുകമ്പയെയും ശക്തിപ്പെടുത്തുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ മുതൽ സമാധാനപരമായ പ്രാർത്ഥനാ ഒത്തുചേരലുകൾ വരെ ഈ സമയത്ത് നടത്തപ്പെടുന്നു. ഈ കാലയളവിൽ രാഷ്ട്രം ഐക്യത്തിന്റെയും ആത്മീയതയുടെയും പ്രതിഫലനമായി മാറുന്നു. സ്വദേശികളും ഇവിടെ സന്ദർശിക്കാൻ എത്തിയവരും ഒരുപോലെ ആഴത്തിൽ ബഹുമാനവും സാംസ്‌കാരത്തിൽ വേരൂന്നിയതുമായ ഒരു അന്തരീക്ഷം അനുഭവിക്കുന്നു.
2026 ഫെബ്രുവരി 19ന് ആരംഭിച്ച് മാർച്ച് 20ന് ഈദുൾ ഫിത്തറോടെ അവസാനിക്കുന്ന ഈ പുണ്യമാസം ധ്യാനം, ക്ഷമ, ഭക്തി, കൃതജ്ഞത എന്നിവ സ്വീകരിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. ലക്ഷ്യബോധത്തോടെ വീണ്ടും ഒന്നിക്കാൻ ഈ മാസം നിങ്ങളെ വിളിക്കുകയാണ്.
advertisement
റമദാന്‍ 2026 : സുഹൂര്‍, ഇഫ്താര്‍ സമയങ്ങള്‍
2026ലെ പ്രധാന ഘട്ടങ്ങളുടെ ഏകദേശ സമയക്രമം ചുവടെ ചേര്‍ക്കുന്നു. ചന്ദ്രനെ കാണുന്നത് അടിസ്ഥാനമാക്കിയാരിക്കും അന്തിമ തീരുമാനം.
പരിപാടി / ഘട്ടംപ്രതീക്ഷിക്കുന്ന തീയതിസുഹൂര്‍ (ഫജ്ര്‍) സമയംഇഫ്താര്‍ (മഗ്രിബ്) സമയം
റമദാന്‍ ആരംഭംവ്യാഴാഴ്ച ഫെബ്രുവരി 19    5:33 AM6:18 PM
റമദാന്‍ മിഡ് റിഫ്‌ളക്ഷന്‍വ്യാഴാഴ്ച, മാര്‍ച്ച് 55:22 AM6:26 PM
ലൈലത്തുല്‍ ഖദ്ര്‍ (27-ാം രാത്രി)ചൊവ്വാഴ്ച, മാര്‍ച്ച് 17 5:12 AM6:35 PM
നോമ്പിന്റെ അവസാന ദിവസംവ്യാഴാഴ്ച, മാര്‍ച്ച് 195:10 AM 6:38 PM
ഈദുല്‍ ഫിത്തര്‍ (ഒന്നാം ശവ്വാല്‍)മാര്‍ച്ച് 20 വെള്ളിയാഴ്ച ആഘോഷങ്ങള്‍ ആരംഭിക്കുന്നു
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിലെ ഈ വര്‍ഷത്തെ റമദാൻ; പൂര്‍ണമായ നോമ്പ് കലണ്ടറും സെഹ്‌രി, ഇഫ്താര്‍ സമയങ്ങളും
Next Article
advertisement
യുഎഇയിലെ ഈ വര്‍ഷത്തെ റമദാൻ; പൂര്‍ണമായ നോമ്പ് കലണ്ടറും സെഹ്‌രി, ഇഫ്താര്‍ സമയങ്ങളും
യുഎഇയിലെ ഈ വര്‍ഷത്തെ റമദാൻ; പൂര്‍ണമായ നോമ്പ് കലണ്ടറും സെഹ്‌രി, ഇഫ്താര്‍ സമയങ്ങളും
  • യുഎഇയിലെ റമദാൻ 2026 ഫെബ്രുവരി 19ന് ആരംഭിച്ച് മാർച്ച് 20ന് ഈദുൽ ഫിത്തറോടെ അവസാനിക്കും

  • തണുത്ത കാലാവസ്ഥയുള്ളതിനാൽ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ വിശ്വാസികൾക്ക് ആശ്വാസം ലഭിക്കും

  • സുഹൂര്‍, ഇഫ്താര്‍ സമയങ്ങൾ, പ്രാർത്ഥനാ ക്രമം, ജോലി സമയം എന്നിവയിൽ പ്രത്യേക മാറ്റങ്ങൾ ഉണ്ടാകും

View All
advertisement