'ഒന്നുകിൽ വെള്ളം അല്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തം': സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭീഷണിയുമായി മുൻ പാക് വിദേശകാര്യമന്ത്രി

Last Updated:

സിന്ധു നദി തങ്ങളുടേതാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു

News18
News18
പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ച ഇന്ത്യൻ നടപടിക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാനും മുൻ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രിയുമായിരുന്ന ബിലാവൽ ഭൂട്ടോ. സിന്ധു നദി തങ്ങളുടേതാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.
ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്ഥാനെ തെറ്റായി കുറ്റപ്പെടുത്തുകയാണെന്നും സ്വന്തം ബലഹീനതകൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും ഭൂട്ടോ ആരോപിച്ചു. ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായ നയതന്ത്രപരവും സാമ്പത്തികവുമായ മറുപടി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി.
സിന്ധു നദി നമ്മുടേതാണെന്നും സിന്ധു നമ്മുടേതായി തന്നെ തുടരുമെന്നും ഞാൻ ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുന്നു - ഒന്നുകിൽ നമ്മുടെ വെള്ളം ഈ സിന്ധുവിലൂടെ ഒഴുകും അല്ലെങ്കിൽ അവരുടെ രക്തത്തിലൂടെ ഒഴുകും," ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സർദാരി പറഞ്ഞു.
advertisement
ബുധനാഴ്ച ഇന്ത്യ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തുകയും പാകിസ്ഥാൻ സൈനികരെ പുറത്താക്കുകയും, 1960 ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും, അട്ടാരി ലാൻഡ്-ട്രാൻസിറ്റ് പോസ്റ്റ് ഉടൻ അടച്ചുപൂട്ടുകയും ചെയ്യുന്നതുൾപ്പെടെ നിരവധി നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു.
കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
'ഒന്നുകിൽ വെള്ളം അല്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തം': സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭീഷണിയുമായി മുൻ പാക് വിദേശകാര്യമന്ത്രി
Next Article
advertisement
നടുറോഡിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ മുൻ ഗവ. പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാന് ഒരു വർഷം തടവ്
നടുറോഡിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ മുൻ ഗവ. പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാന് ഒരു വർഷം തടവ്
  • മുൻ ഗവ. പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാന് ഒരു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

  • പിഴത്തുകയുടെ പകുതി പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി നിർദേശിച്ചു.

  • 2016ൽ യുവതിയെ നടുറോഡിൽ തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ.

View All
advertisement