കോർപ്പറേറ്റ് ലുക്കിൽ സപ്ലൈകോ; കുറഞ്ഞ വിലയിൽ ആധുനിക ഷോപ്പിംഗ് അനുഭവവുമായി 'സിഗ്നേച്ചർ മാർട്ട്' തലശ്ശേരിയിൽ
Last Updated:
പുതിയ ചുവട് വെപ്പുമായി സപ്ലൈകോ സിഗ്നേച്ചർ മാർട്ട്. ആധൂനിക രീതിയിലെ ഷോപിംഗ് സൗകര്യം. സംസ്ഥാനത്ത് പ്രതിമാസം 40 ലക്ഷത്തോളം കുടുംബങ്ങൾ സപ്ലൈകോയെ ആശ്രയിക്കുന്നു.
പുതിയ മേഖലകളിലേക്ക് കൂടുതൽ വിൽപ്പന ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രയാണത്തിലാണ് സപ്ലൈകോ. പുതിയ ചുവടുവെപ്പിൽ, സിഗ്നേച്ചർ മാർട്ട് എന്ന ആധൂനിക രീതിയിലെ ഷോപിങ് അനുഭവം നൽകുകയാണ് സർക്കാർ. സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച സിഗ്നേച്ചർ മാർട്ട്, തലശ്ശേരിയിൽ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.
ഓരോ ജില്ലയിലും ഒരു സിഗ്നേച്ചർ മാർട്ട് വീതം സ്ഥാപിക്കാനാണ് സപ്ലൈകോ പദ്ധതിയിടുന്നത്. 40 ലക്ഷത്തോളം കുടുംബങ്ങളാണ് സംസ്ഥാനത്ത് പ്രതിമാസം സപ്ലൈകോയെ ആശ്രയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തലശ്ശേരിയിലെ ഹൈപ്പർമാർക്കറ്റാണ് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചർ മാർട്ടായി ഉയർത്തിയത്. ഗ്ലോബൽ ഇന്നവേറ്റീവ് ടെക്നോളജീസ് ഏജൻസി ഡിസൈൻ ചെയ്ത തലശ്ശേരിയിലെ സിഗ്നേച്ചർ മാർട്ട് സപ്ലൈകോ യാഥാർഥ്യമാക്കിയത് ടീം തായിയുടെ സഹകരണത്തോടെയാണ്.

advertisement
കോർപ്പറേറ്റ് റീട്ടെയിൽ വിൽപനശാലകളോട് കിടപിടിക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾക്കു പുറമേ, സിഗ്നേച്ചർമാർട്ടിൽ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവും ഉണ്ടായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 12, 2026 5:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കോർപ്പറേറ്റ് ലുക്കിൽ സപ്ലൈകോ; കുറഞ്ഞ വിലയിൽ ആധുനിക ഷോപ്പിംഗ് അനുഭവവുമായി 'സിഗ്നേച്ചർ മാർട്ട്' തലശ്ശേരിയിൽ










