വത്തിക്കാനിലെ സർവമത സമ്മേളനത്തിൽ ഫ്രാൻസീസ് മാർപ്പാപ്പ നടത്തിയ പ്രസംഗത്തിൻ്റെ പൂർണ രൂപം

Last Updated:

ശിവഗിരി മഠത്തിന്റെ നേതൃത്വത്തിലാണ് വത്തിക്കാനിൽ സർവമത സമ്മേളനം സംഘടിപ്പിച്ചത്

News18
News18
വത്തിക്കാൻ: ലോകത്ത് ജനങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള അസഹിഷ്ണുത വർധിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഫ്രാൻസിസ് മാർപ്പാപ്പ.ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഓരോ മനുഷ്യനും, മതത്തിനും വംശത്തിനും സാംസക്കാരിക വ്യത്യാസങ്ങൾക്കുമപ്പുറം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശമാണ് ശ്രീനാരായണഗുരു ലോകത്തിനു നൽകിയത്. ജനങ്ങളുടെ സാമൂഹികവും മതപരവുമായ ഉന്നമനത്തിനായി അദ്ദേഹം തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ആരോടും ഒരു തരത്തിലുള്ള വിരോധവും പാടില്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഖേദകരമെന്നു പറയട്ടെ, മതം, വംശം, നിറം, ഭാഷ മുതലായ വിഭാഗീയ ചിന്താഗതികൾമൂലം അക്രമങ്ങളുണ്ടാകുന്നത് ഇക്കാലത്ത് നിത്യസംഭവങ്ങളാണ്.
സ്വന്തം മതവിശ്വാസത്തിലും മറ്റു വിശ്വാസങ്ങളിലും ഉറച്ചു നിന്നുകൊണ്ടുതന്നെ നല്ല മനുഷ്യസമൂഹത്തെ വാർത്തെടുക്കാൻ നാം പ്രതിഞ്ജാബദ്ധരാണ്. അതിനായി നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം. നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച് എന്ന, ഈ സമ്മേളന വിഷയത്തിന് ഏറെ കാലികപ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത്, വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവരുമായി സംവദിക്കുവാനും പരസ്പരം മനസ്സിലാക്കുവാനും സന്നദ്ധരായ എല്ലാവർക്കും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി. സമ്മേളനത്തിൽ പങ്കെടുക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും മാർപ്പാപ്പ പറഞ്ഞു.
വത്തിക്കാൻ സ്ക്വയറിലെ അഗസ്റ്റിരിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 പ്രതിനിധികൾ ഉൾപ്പെടെ ഇരുനൂറോളംപേർ പങ്കെടുത്തു. മാർപ്പാപ്പയുടെ അനുഗ്രഹ പ്രഭാഷണത്തിനുശേഷം കേരളത്തിൽ നിന്നുള്ള കുട്ടികൾ പ്രാർഥനാ ഗാനം ആലപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
വത്തിക്കാനിലെ സർവമത സമ്മേളനത്തിൽ ഫ്രാൻസീസ് മാർപ്പാപ്പ നടത്തിയ പ്രസംഗത്തിൻ്റെ പൂർണ രൂപം
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement