advertisement

ഇനി യുഎസ് കറൻസികളിൽ ട്രംപിന്റെ ഒപ്പ്; അവസാനിപ്പിക്കുന്നത് 165 വർഷത്തെ പാരമ്പര്യം

Last Updated:

അമേരിക്കയുടെ 250-ാം വാർഷികത്തോടനുബന്ധിച്ച് ആദ്യമായി യുഎസ് ഡോളർ നോട്ടുകളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പ് പതിപ്പിക്കുന്നു

ഡോണൾഡ് ട്രംപ് (AFP)
ഡോണൾഡ് ട്രംപ് (AFP)
അമേരിക്കയുടെ 250-ാം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന മാറ്റത്തിന്റെ ഭാഗമായി യുഎസ് പേപ്പർ കറൻസിയിൽ ആദ്യമായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പ് വരുന്നു. സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പ് കറൻസികളിൽ പതിപ്പിക്കുന്നത് ചരിത്രത്തിലാദ്യമാണ്. പുതിയ നോട്ടുകളിൽ ട്രംപിന്റെ ഒപ്പിനൊപ്പം ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ഒപ്പും ഉണ്ടാകുമെന്ന് യുഎസ് ട്രഷറി അറിയിച്ചു. ഈ മാറ്റം നടപ്പിലാക്കുന്നതിനായി, നിലവിൽ നോട്ടുകളിൽ പതിപ്പിക്കാറുള്ള ട്രഷററുടെ ഒപ്പ് ഒഴിവാക്കും. 1861ൽ യുഎസ് പേപ്പർ മണി അവതരിപ്പിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി.
പുതിയ ഒപ്പുകൾ അടങ്ങിയ ആദ്യത്തെ 100 ഡോളർ നോട്ടുകൾ ജൂണിൽ അച്ചടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ പിന്നീട് പുറത്തിറക്കും.
രാജ്യത്തിന്റെ വാർഷികാഘോഷങ്ങളുമായും ഗവൺമെന്റിന്റെ സാമ്പത്തിക പദ്ധതികളുമായും ബന്ധപ്പെട്ടാണ് ഈ നീക്കമെന്ന് ബെസെന്റ് പറഞ്ഞു. "പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ നമ്മൾ സാമ്പത്തിക കരുത്തിലേക്കും സ്ഥിരതയിലേക്കും നീങ്ങുകയാണ്. നമ്മുടെ മഹത്തായ രാജ്യത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ആദരിക്കാൻ അദ്ദേഹത്തിന്റെ പേര് പതിച്ച ഡോളർ നോട്ടുകളേക്കാൾ ശക്തമായ മറ്റൊരു മാർഗമില്ല," അദ്ദേഹം പറഞ്ഞു.
advertisement
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം അടയാളപ്പെടുത്താനാണ് ഈ മാറ്റമെന്ന് യുഎസ് ട്രഷറർ ബ്രാൻഡൻ ബീച്ച് പറഞ്ഞു. പുതിയ നോട്ടുകൾ രാജ്യത്തിന്റെ ചരിത്രത്തെയും നിലവിലെ ഭരണകൂടത്തിന്റെ പങ്കിനെയും പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്റെയും ട്രഷറർ ലിൻ മലർബയുടെയും ഒപ്പുകളുള്ള നോട്ടുകൾ ട്രഷറിയുടെ ബ്യൂറോ ഓഫ് എൻഗ്രേവിംഗ് ആൻഡ് പ്രിന്റിംഗ് ഇപ്പോഴും ഉൽപ്പാദിപ്പിക്കുന്നുണ്ട്. 1861ൽ സർക്കാർ കറൻസി പുറത്തിറക്കാൻ തുടങ്ങിയത് മുതൽ നോട്ടുകളിൽ ഒപ്പിട്ടുപോന്ന ട്രഷറർമാരുടെ നിരയിലെ അവസാനത്തെ ആളായിരിക്കും മലർബ.
advertisement
കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സർക്കാർ പദ്ധതികൾ, യുദ്ധക്കപ്പലുകൾ, നാണയങ്ങൾ എന്നിവയിൽ പ്രസിഡന്റിന്റെ പേര് ഉൾപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെയും അനുയായികളുടെയും ഏറ്റവും പുതിയ നീക്കമാണിത്. ട്രംപിന്റെ ചിത്രം പതിച്ച സ്വർണ നാണയത്തിന്റെ രൂപകൽപ്പനയ്ക്കും നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. അച്ചടി ആരംഭിച്ച ശേഷം ഘട്ടം ഘട്ടമായി പുതിയ നോട്ടുകൾ വിപണിയിലിറക്കുമെന്ന് ട്രഷറി അറിയിച്ചു.
Summary: In a significant departure from over a century of numismatic tradition, the US Treasury has announced that President Donald Trump’s signature will appear on US paper currency. This move is timed to coincide with the 250th anniversary of American independence. Since 1861, US banknotes have featured the signature of the Treasurer. Under this new plan, the Treasurer’s signature will be removed to make way for the President's, marking the end of a 165-year-old practice.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഇനി യുഎസ് കറൻസികളിൽ ട്രംപിന്റെ ഒപ്പ്; അവസാനിപ്പിക്കുന്നത് 165 വർഷത്തെ പാരമ്പര്യം
Next Article
advertisement
ഇനി യുഎസ് കറൻസികളിൽ ട്രംപിന്റെ ഒപ്പ്; അവസാനിപ്പിക്കുന്നത് 165 വർഷത്തെ പാരമ്പര്യം
ഇനി യുഎസ് കറൻസികളിൽ ട്രംപിന്റെ ഒപ്പ്; അവസാനിപ്പിക്കുന്നത് 165 വർഷത്തെ പാരമ്പര്യം
  • അമേരിക്കയുടെ 250-ാം വാർഷികത്തോടനുബന്ധിച്ച് ട്രംപിന്റെ ഒപ്പ് യുഎസ് കറൻസികളിൽ ആദ്യമായി വരുന്നു

  • 1861 മുതൽ ട്രഷററുടെ ഒപ്പുള്ള പാരമ്പര്യം അവസാനിപ്പിച്ച് പ്രസിഡന്റിന്റെ ഒപ്പ് നോട്ടുകളിൽ പതിപ്പിക്കും

  • പുതിയ 100 ഡോളർ നോട്ടുകൾ ജൂണിൽ അച്ചടിക്കും, മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ പിന്നീട് പുറത്തിറക്കും

View All
advertisement