advertisement

'മനുഷ്യത്വം ഒരിക്കലും സംഘർഷങ്ങൾക്ക് ഇരയാകരുത്; ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ' പ്രധാനമന്ത്രി മോദി 

Last Updated:

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇസ്രായേലും ഇന്ത്യയും ഒന്നിച്ചാണെന്ന് പ്രധാനമന്ത്രി മോദി

Rapid Read
News18
News18
യുദ്ധം കാരണം മനുഷ്യത്വം ഒരിക്കലും കഷ്ടപ്പെടാൻ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാസ സമാധാന പദ്ധതിയിലൂടെ സമാധാനത്തിലേക്കുള്ള ഒരു പാത ഒരുങ്ങിയിട്ടുണ്ടെന്നും അത്തരം ശ്രമങ്ങളെ ഇന്ത്യ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും മോദി വ്യക്തമാക്കി. ജറുസലേമിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വം ഒരിക്കലും സംഘർഷങ്ങളുടെ ഇരയാകരുത് എന്ന കാര്യത്തിൽ ഇന്ത്യയുടെ കാഴ്ചപ്പാട് വ്യക്തമാണെന്നും ഭാവിയിലും എല്ലാ രാജ്യങ്ങളുമായി സഹകരിക്കാനും ചർച്ചകൾ നടത്താനും ഇന്ത്യ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇസ്രായേലും ഇന്ത്യയും ഒന്നിച്ചാണെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്ത് ഭീകരവാദത്തിന് സ്ഥാനമില്ലെന്ന കാര്യത്തിൽ ഇരുരാജ്യങ്ങൾക്കും വ്യക്തതയുണ്ടെന്നും ഒരു രൂപത്തിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനും അതിനെ പിന്തുണയ്ക്കുന്നവർക്കും എതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ  മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൊണ്ടുവരുന്നതിനുള്ള പാതയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗാസ സമാധാന പദ്ധതിയെന്ന് ബുധനാഴ്ച ഇസ്രായേൽ പാർലമെന്റായ ക്നെസെറ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അംഗീകരിച്ച ഗാസ സമാധാന പദ്ധതി ഒരു പുതിയ വഴി തുറക്കുന്നുണ്ടെന്നും പലസ്തീൻ പ്രശ്നത്തിന് പരിഹാരം കാണുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലൂടെ മേഖലയിലെ എല്ലാ ജനങ്ങൾക്കും ഇത് സമാധാനം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനത്തിലേക്കുള്ള വഴി എപ്പോഴും എളുപ്പമല്ലെങ്കിലും വിവേകവും ധൈര്യവും മനുഷ്യത്വവും മുൻനിർത്തി സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളിൽ ലോകത്തിനൊപ്പം ഇന്ത്യയും പങ്കുചേരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'മനുഷ്യത്വം ഒരിക്കലും സംഘർഷങ്ങൾക്ക് ഇരയാകരുത്; ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ' പ്രധാനമന്ത്രി മോദി 
Next Article
advertisement
'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി 
'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി 
  • അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ സൈനിക മേധാവി കമാൻഡർമാർക്ക് കർശന നിർദ്ദേശം നൽകി

  • ശത്രുക്കളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് എല്ലാ ആക്രമണങ്ങൾക്കും സജ്ജമാകാൻ നിർദേശം നൽകി

  • കരയാക്രമണത്തിന് ശ്രമിച്ചാൽ ഒരു ശത്രു സൈനികൻ പോലും അതിജീവിക്കരുതെന്ന് ഹതാമി വ്യക്തമാക്കി

View All
advertisement