India-Canada Row| ഇന്ത്യയുമായുള്ള തര്‍ക്കം: 2024ല്‍ കാനഡയ്ക്ക് 700 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് പഠനം

Last Updated:

ഓരോ വർഷവും കാനഡയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയിൽ നിന്ന് പ്രതിവർഷം ഏകദേശം രണ്ട് ലക്ഷം വിദ്യാർത്ഥികളാണ് കാനഡയിലേക്ക് പഠനാവശ്യത്തിനായി പോകുന്നത്. 2022ൽ 2.25 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനേഡിയൻ വിസ ലഭിച്ചിരുന്നു

ഇന്ത്യ കാനഡ
ഇന്ത്യ കാനഡ
ഇന്ത്യയുമായുള്ള തർക്കത്തെത്തുടർന്ന് അടുത്തവർഷം കാനഡയ്ക്ക് 700 മില്ല്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് പഠന റിപ്പോർട്ട്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമേജ്ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് പഠനാവശ്യത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ അഞ്ചു ശതമാനമെങ്കിലും കുറവുണ്ടായാൽ പോലും 700 മില്ല്യൺ ഡോളറിന്റെ നഷ്ടം കാനഡയ്ക്കുണ്ടാകുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
ഓരോ വർഷവും കാനഡയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയിൽ നിന്ന് പ്രതിവർഷം ഏകദേശം രണ്ട് ലക്ഷം വിദ്യാർത്ഥികളാണ് കാനഡയിലേക്ക് പഠനാവശ്യത്തിനായി പോകുന്നത്. 2022ൽ 2.25 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനേഡിയൻ വിസ ലഭിച്ചിരുന്നു.
ജനുവരിയിൽ ആദ്യ സാമ്പത്തിക പ്രതിസന്ധി
ജനുവരി, മേയ്, സെപ്റ്റംബർ എന്നീ മാസങ്ങളിലായാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ കൂടുതലായി കാനഡയിലെത്തുന്നത്. ഏകദേശം മൂന്നിൽ ഒരു ഭാഗം വിദ്യാർത്ഥികളും മിക്കപ്പോഴും ജനുവരിയിൽ തന്നെ കാനഡയിൽ എത്താറാണ് പതിവെന്ന് ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ ഇമേജ് ഇന്ത്യ പ്രസിഡന്റ് റോബിന്ദർ സച്ച്ദേവ് പറഞ്ഞു.
advertisement
നിലവിലെ ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘർഷം ഒരു വിഭാഗം ഇന്ത്യൻ വിദ്യാർത്ഥിൾക്കിടയിൽ ഭയം സൃഷ്ടിച്ചിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് കാനഡയിൽ പോയി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമാകും. കാനഡയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ ശരാശരി മൊത്തം ചെലവ് 13.29 ലക്ഷം രൂപയാണ് (16,000 ഡോളർ). ”ഇതിൽ ലാപ്‌ടോപ് വാങ്ങൾ, വാടക, ബാങ്ക് സെക്യൂരിറ്റി, വിമാന ടിക്കറ്റ് എന്നിവയെല്ലാം ഉൾപ്പെടും,” സച്ച്ദേവ് പറഞ്ഞു.
advertisement
ജനുവരി ബാച്ചിൽ അഞ്ച് ശതമാനം കുറവ് നേരിട്ടാൽ കാനഡയ്ക്ക് നഷ്ടമാകുക 230 മില്ല്യൺ ഡോളറാണ്. ഇതേരീതിയിൽ വരും ബാച്ചുകളിലും കുറവ് സംഭവിക്കുകയാണെങ്കിൽ കാനഡയുടെ നഷ്ടം 690 മില്ല്യൺ ഡോളറിലെത്തി നിൽക്കും. കാനഡയിലേക്കുള്ള വിസ അപേക്ഷ കുറയുന്നത് ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷനിലേക്കുള്ള വിസ ഫീസിൽ മൂന്ന് മില്ല്യൺ ഡോളറിന്റെ ഇടിവുണ്ടാക്കും.
പഠനം പൂർത്തിയാക്കിയ ശേഷം പ്രാദേശിക ബിസിനസുകൾക്കായി പ്രവർത്തിച്ചുകൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികളും കനേഡിയൻ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. കാനഡ സന്ദർശിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് അവിടുത്തെ വേതന നിരക്ക് ഉയരുന്നതിലേക്കും നയിച്ചേക്കാം. ഇത് ചെറുകിട കനേഡിയൻ ബിസിനസുകൾക്ക് 34 മില്യൺ നഷ്ടമുണ്ടാക്കും. ഈ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ, കനേഡിയൻ സമ്പദ് വ്യവസ്ഥ മൊത്തം 727 മില്യൺ ഡോളറിന്റെ നഷ്ടം പ്രതീക്ഷിക്കുന്നതായും പഠനം കൂട്ടിച്ചേർത്തു.
advertisement
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട തർക്കങ്ങളും ആരോപണങ്ങളുമാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെയും സാരമായി ബാധിക്കാൻ കാരണം. ഇന്തോ-കനേഡിയൻ ബന്ധത്തിൽ വിള്ളൽ വീണതിനെത്തുടർന്ന് വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുപുറമെ, കാനഡയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, കനേഡിയൻ പിആർ (പെർമനന്റ് റെസിഡൻസി) അപേക്ഷകർ എന്നിവരും ആശങ്കയിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/World/
India-Canada Row| ഇന്ത്യയുമായുള്ള തര്‍ക്കം: 2024ല്‍ കാനഡയ്ക്ക് 700 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് പഠനം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement