അമേരിക്കയിലെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ്; ഇന്ത്യന്‍ വംശജയായ വനിതാ ഡോക്ടര്‍ക്ക് 20 കോടി പിഴയും 20 വര്‍ഷം തടവും
- Published by:Vishnupriya S
- news18-malayalam
Last Updated:
വ്യാജ മെഡിക്കൽ രേഖകൾ സമർപ്പിച്ച് ഇൻഷുറൻസ് തട്ടിപ്പ് നടത്തിയതായി അമേരിക്കയിൽ ഇന്ത്യൻ വംശജയായ വനിതാ ഡോക്ടർ കുറ്റ സമ്മതം നടത്തി
വ്യാജ മെഡിക്കൽ രേഖകൾ സമർപ്പിച്ച് ഇൻഷുറൻസ് തട്ടിപ്പ് നടത്തിയതായി അമേരിക്കയിൽ ഇന്ത്യൻ വംശജയായ വനിതാ ഡോക്ടർ കുറ്റ സമ്മതം നടത്തി. ചിക്കാഗോയിൽ നിന്നുള്ള 51-കാരി മോനാ ഘോഷ് ആണ് തട്ടിപ്പ് നടത്തിയത്. യുഎസിലെ ആരോഗ്യ ഇൻഷുറൻസ് സേവനമായ മെഡികെയ്ഡിനും മറ്റ് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കുമായി നിലവിലില്ലാത്തതും നൽകാത്തതുമായ സേവനങ്ങളുടെയും മറ്റുമായി വ്യാജ ബില്ലുകളും രേഖകളും നൽകിയാണ് തട്ടിപ്പ് നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഘോഷിനെതിരെ രണ്ട് കേസുകളിലാണ് നിലനിൽക്കുന്നത്. ഇതിൽ 20 വർഷം ജയിൽ ശിക്ഷ അവർ അനുഭവിക്കേണ്ടിവരും. പ്രോഗ്രസീവ് വിമൻസ് ഹെൽത്ത്‌കെയറിൻ്റെ ഉടമയും നടത്തിപ്പുകാരിയുമായ മോനാ ഘോഷ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സേവനങ്ങളിൽ വിദഗ്ധയാണ്. മെഡികെയ്‌ഡ്, ട്രികെയർ തുടങ്ങിയ നിരവധി ഇൻഷുറർമാർക്ക് നൽകാത്ത സേവനങ്ങളുടെ പേരിൽ വ്യാജ ക്ലെയിമുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് മോനാ ഘോഷും അവരുടെ ജീവനക്കാരും സമ്മതിച്ചു.
പ്രതി വ്യാജ ബില്ലുകൾ ഉപയോഗിച്ചാണ് ക്ലെയിമിന് അപേക്ഷിച്ചതെന്നും യുഎസ് അറ്റോർണി ഓഫീസ് പറഞ്ഞു. സംഭവത്തിൽ ജൂൺ 27നാണ് ഇവർ കുറ്റം സമ്മതിച്ചത്. കേസിൽ ഒക്ടോബർ 22 ന് കോടതി ശിക്ഷ വിധിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. വ്യാജ ക്ലെയിമുകളിൽ പ്രതി, 2.4 മില്യൺ യുഎസ് ഡോളറെങ്കിലും (ഏകദേശം 20.03 കോടി രൂപ) നഷ്ട പരിഹാരം നൽകേണ്ടി വരുമെന്നും യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തുക യുഎസ് കോടതി നിശ്ചയിക്കും.
advertisement
അതേസമയം കഴിഞ്ഞവർഷം മാർച്ചിൽ, മെഡിക്കൽ ഇൻഷുറൻസ് തട്ടിപ്പുകളുടെ പേരിൽ ഫെഡറൽ ഗ്രാൻഡ് ജൂറി ഇവർക്കെതിരെ കുറ്റം ചുമത്തിയിരുന്നു. വ്യാജ രേഖകളിലൂടെ 796,000 യുഎസ് ഡോളർ (ഏകദേശം 6.64 കോടി രൂപ) പ്രതി തട്ടിയെടുത്തതായും സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വ്യാജ രേഖകൾ നൽകി ഇൻഷുറൻസ് ക്ലെയിമുകൾ തട്ടിയെടുത്തതിന് 13 കേസുകളാണ് മോനയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഓരോന്നിനും പത്ത് വർഷം തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 07, 2024 1:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അമേരിക്കയിലെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ്; ഇന്ത്യന്‍ വംശജയായ വനിതാ ഡോക്ടര്‍ക്ക് 20 കോടി പിഴയും 20 വര്‍ഷം തടവും