'ഇനി ഞങ്ങളുടെ നേതാക്കൾ ആക്രമിക്കപ്പെട്ടാൽ, യുഎസിന്റെ ടെക്നിക്കൽ സ്ഥാപനങ്ങൾക്ക് സമ്പൂർണനാശമുണ്ടാകും': അന്ത്യശാസനയുമായി ഇറാൻ
- Published by:SIBILI S
Last Updated:
യുഎസിന്റെ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആപ്പിൾ, ഇന്റൽ, ഐബിഎം, ടെസ്ല, ബോയിംഗ് ആപ്പുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ വ്യക്തമാക്കി
ന്യൂഡൽഹി: യുഎസിന് അന്ത്യശാസനയുമായി ഇറാൻ. ഇനി തങ്ങളുടെ ആക്രമിക്കപ്പെടുകയാണെങ്കിൽ യുഎസിന്റെ എല്ലാ ടെക്നിക്കൽ സ്ഥാപനങ്ങളും തകർന്ന് തരിപ്പണമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ എലൈറ്റ് സൈനിക യൂണിറ്റായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സാണ് ഇക്കാര്യം അറിയിച്ചത്.
യുഎസിന്റെ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആപ്പിൾ, ഇന്റൽ, ഐബിഎം, ടെസ്ല, ബോയിംഗ് ആപ്പുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ വ്യക്തമാക്കി. ഏപ്രിൽ ഒന്ന് മുതൽ ഇറാനെതിരെയുള്ള യുഎസിന്റെ ഓരോ ആക്രമണങ്ങൾക്കും യുഎസ് വലിയ വില നൽകേണ്ടിവരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. യുഎസിന്റെ പ്രധാന ടെക്നിക്കൽ സ്ഥാപനങ്ങളെയാണ് ഇറാൻ ലക്ഷ്യമിടുന്നത്.
ഇറാനിലെ ഓരോ കൊലപാതകത്തിനും പകരമായി ഓരോ ടെക്നിക്കൽ കമ്പനികൾ തകർക്കപ്പെടും. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉടൻ തന്നെ കമ്പനിവിട്ട് പോകണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസിലെ 18 കമ്പനികളെ ഇറാൻ നിരീക്ഷിച്ചുവരികയാണ്.
advertisement
മൈക്രോസോഫ്റ്റിനും ആപ്പിളിനും യുഎഇയിലാണ് കൂടുതലായും ജനപ്രിയമുള്ളത്. പ്രധാനമായും ദുബായിലും അബുദാബിയിലും കേന്ദ്രീകരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Mar 31, 2026 10:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇനി ഞങ്ങളുടെ നേതാക്കൾ ആക്രമിക്കപ്പെട്ടാൽ, യുഎസിന്റെ ടെക്നിക്കൽ സ്ഥാപനങ്ങൾക്ക് സമ്പൂർണനാശമുണ്ടാകും': അന്ത്യശാസനയുമായി ഇറാൻ








