അഭിനയത്തിനായി പഠനം ഉപേക്ഷിച്ചു;സിനിമ കൈവിട്ടപ്പോൾ മിനിസ്‌ക്രീനിൽ: ഒടുവിൽ 1300 കോടിയുടെ ചരിത്രവിജയം
- Published by:Sneha Reghu
- news18-malayalam
Last Updated:
ബിഗ് സ്ക്രീനിൽ അവസരങ്ങൾ കുറഞ്ഞു തുടങ്ങിയതോടെ അദ്ദേഹം ടെലിവിഷൻ രംഗത്തേക്ക് ചുവടുവെയ്ക്കുകയായിരുന്നു
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ബോക്സ് ഓഫീസിൽ 1300 കോടി രൂപയുടെ ചരിത്രവിജയം സ്വന്തമാക്കി കുതിക്കുമ്പോൾ, ചിത്രത്തിലെ 'ജമാൽ ജമാലി' എന്ന കഥാപാത്രത്തിലൂടെ മുതിർന്ന താരം രാകേഷ് ബേദി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അക്ഷയ് ഖന്നയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടുവെങ്കിൽ, മാർച്ച് 19-ന് പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിൽ രാകേഷ് ബേദിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
advertisement
രാകേഷ് ബേദി അവതരിപ്പിച്ച ജമാൽ ജമാലി എന്ന കഥാപാത്രം സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രകടനത്തെ ആസ്പദമാക്കി ആയിരക്കണക്കിന് റീലുകളാണ് ദിനംപ്രതി പുറത്തുവരുന്നത്. രാകേഷ് ബേദിയുടെ കഥാപാത്രത്തെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനായി (Promotions) ബ്രാൻഡുകൾ വ്യാപകമായി ഉപയോഗിക്കുന്നത് ഇൻറർനെറ്റിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്.
advertisement
തന്റെ കോമഡി വേഷത്തിലൂടെ ഇത്തവണ രാകേഷ് ബേദി വലിയ തോതിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. എന്നാൽ, 'ജമാൽ ജമാലി' എന്ന കഥാപാത്രത്തിന് ലഭിക്കുന്ന ഈ സ്വീകാര്യത തന്നെ സംബന്ധിച്ച് ആദ്യത്തെ അനുഭവമല്ലെന്ന് താരം അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. തന്റെ മുൻകാല കഥാപാത്രങ്ങളും സമാനമായ രീതിയിൽ ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും, അന്ന് സോഷ്യൽ മീഡിയ ഇല്ലാതിരുന്നതാണ് ഏക വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് സോഷ്യൽ മീഡിയയുടെ സാന്നിധ്യം ഇത്തരം കഥാപാത്രങ്ങളെ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കാനും വലിയ തരംഗമായി മാറ്റാനും സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
advertisement
അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം രാകേഷ് ബേദിയുടെ ഉള്ളിലുണ്ടായിരുന്നെങ്കിലും, മകൻ ഒരു എഞ്ചിനീയറാകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. ഇതിനായി ഐഐടി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തെങ്കിലും അഭിനയത്തോടുള്ള താല്പര്യം കാരണം അദ്ദേഹം പരീക്ഷയ്ക്കു വേണ്ടിയുള്ള പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സിനിമാലോകത്ത് യാതൊരു ബന്ധങ്ങളോ ഗോഡ്ഫാദർമാരോ ഇല്ലാതിരുന്നിട്ടും, വെറുമൊരു സ്റ്റേജ് കലാകാരനിൽ നിന്നും കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും അദ്ദേഹം സിനിമയിൽ തന്റേതായ ഒരിടം വെട്ടിപ്പിടിച്ചു. തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെയുള്ള ആ യാത്രയാണ് ഇന്ന് അദ്ദേഹത്തെ ഒരു വലിയ വിജയത്തിന് ഉടമയാക്കിയിരിക്കുന്നത്.
advertisement
1979-ൽ പുറത്തിറങ്ങിയ ഹമാരേ തുംഹാരെ എന്ന ചിത്രത്തിലൂടെയാണ് രാകേഷ് ബേദി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ വെറും രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ കരിയർ ഗതിമാറി. 1981-ൽ പുറത്തിറങ്ങിയ കോമഡി ചിത്രം ചഷ്മേ ബുദ്ദൂർ അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറി. ചിത്രത്തിലെ ഓമി എന്ന കഥാപാത്രത്തിലൂടെ തന്റെ അതുല്യമായ കോമിക് ടൈമിംഗും ആകർഷകമായ അഭിനയശൈലിയും പുറത്തെടുത്ത രാകേഷ് ബേദി, അതോടെ സിനിമാലോകത്ത് വലിയ അംഗീകാരങ്ങൾ നേടിയെടുത്തു.
advertisement
പിൽക്കാലത്ത് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തെങ്കിലും, ബിഗ് സ്ക്രീനിൽ അവസരങ്ങൾ കുറഞ്ഞു തുടങ്ങിയതോടെ അദ്ദേഹം ടെലിവിഷൻ രംഗത്തേക്ക് ചുവടുമാറ്റുകയായിരുന്നു. ഈ തീരുമാനമാണ് അദ്ദേഹത്തിന്റെ കരിയറിൽ മറ്റൊരു സുവർണ്ണകാലത്തിന് തുടക്കമിട്ടത്. 1984-ൽ പുറത്തിറങ്ങിയ യേ ജോ ഹേ സിന്ദഗി എന്ന പരമ്പരയിലൂടെയാണ് രാകേഷ് ബേദി തന്റെ ടെലിവിഷൻ വിപ്ലവത്തിന് തുടക്കമിട്ടത്. തുടർന്ന് 1994-ൽ പുറത്തിറങ്ങിയ ശ്രീമാൻ ശ്രീമതി എന്ന സൂപ്പർഹിറ്റ് സിറ്റ്‌കോമിലെ 'ദിൽറുബ ജർണയിൽ സിംഗ് ഖുറാന' എന്ന കഥാപാത്രം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റി.
advertisement







