ഹസൻ നസ്‌റല്ലയുടെ കൊലപാതക വാർത്ത അറിഞ്ഞ് തത്സമയ സംപ്രേക്ഷണത്തിനിടെ പൊട്ടിക്കരഞ്ഞ് ലെബനീസ് മാധ്യമപ്രവർത്തക

Last Updated:

ശനിയാഴ്ച ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടത്.

ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയുടെ മരണവാർത്ത അറിഞ്ഞ് തത്സമയ പ്രക്ഷേപണത്തിനിടെ മാധ്യമപ്രവർത്തക പൊട്ടികരഞ്ഞു. സൗത്ത് ലെബനൻ സ്വദേശിയായ പത്രപ്രവർത്തകയാണ് കരഞ്ഞുകൊണ്ട് പൊട്ടിതെറിച്ചത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഐക്യരാഷ്ട്ര പൊതുസഭയിൽ (യുഎൻജിഎ) അടുത്തിടെ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് വിശദീകരിക്കുന്നതിനിടയിലാണ് മരണവാർത്ത പുറത്ത് വന്നത്. അൽ-മയദീനിൽ ജോലി ചെയ്തിരുന്ന വാർത്ത അവതാരകയാണ് കരഞ്ഞത്.
ശനിയാഴ്ച ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടത്. ഹിസ്ബുള്ളയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ഒരു മരണം അധികൃതർ സ്ഥിരീകരിച്ചു. 50 പേർക്ക് പരിക്കേറ്റു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഹസൻ നസ്‌റല്ലയുടെ കൊലപാതക വാർത്ത അറിഞ്ഞ് തത്സമയ സംപ്രേക്ഷണത്തിനിടെ പൊട്ടിക്കരഞ്ഞ് ലെബനീസ് മാധ്യമപ്രവർത്തക
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement