192-ാം തവണയും തോറ്റു; 17 വർഷമായി ഡ്രൈവിംഗ് ടെസ്റ്റ് പാസാകാൻ ശ്രമം നടത്തുന്ന 50കാരൻ

Last Updated:

കഴിഞ്ഞ പതിനേഴ് വർഷമായി ഡ്രൈംവിംഗ് പരീക്ഷ പാസാകാനുള്ള ശ്രമത്തിലാണ്. ആവർത്തിച്ച് പരാജയപ്പെട്ടിട്ടിട്ടും ഇയാൾ ആത്മവിശ്വാസം കൈവിട്ടിട്ടില്ല

ഡ്രൈവിംഗ് ടെസ്റ്റ് അതും തിയറി പരീക്ഷ പാസാകാൻ എത്ര ശ്രമം വേണ്ടി വരും? ഒന്ന് അല്ലെങ്കിൽ രണ്ട് അല്ലെങ്കിൽ അഞ്ച് എന്നൊക്കെയാകും പലരും ഉത്തരം പറയുക. ഡ്രൈംവിഗ് പഠിക്കാൻ തുടങ്ങിയ ആളുകൾക്ക് ഇതൊക്കെ വെറും എണ്ണം മാത്രമായിരിക്കും. എന്നാൽ ചിലർക്ക് വളരെ കൂടുതൽ ശ്രമങ്ങൾ വേണ്ടി വരും. പോളണ്ടിൽ നിന്നുള്ള ഈ അൻപതുകാരനും അത്തരത്തിലൊരാളാണ്. ഒന്നും രണ്ടും അല്ല 192 തവണയാണ് ഇയാൾ ഡ്രൈവിംഗ് തിയറി ടെസ്റ്റുകൾ എഴുതിയത്. എന്നാൽ ഇതുവരെ വിജയിച്ചിട്ടില്ല.
റിപ്പോർട്ടുകൾ അനുസരിച്ച് പിയോട്രോവ് ട്രിബ്യൂണാൽസ്കിയിൽ നിന്നുള്ള ഈ അൻപതുകാരൻ കഴിഞ്ഞ പതിനേഴ് വർഷമായി ഡ്രൈംവിംഗ് പരീക്ഷ പാസാകാനുള്ള ശ്രമത്തിലാണ്. ആവർത്തിച്ച് പരാജയപ്പെട്ടിട്ടിട്ടും ഇയാൾ ആത്മവിശ്വാസം കൈവിട്ടിട്ടില്ല. ഇപ്പോഴും ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. പോളണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള ശ്രമങ്ങൾക്ക് പരിധികളില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാധാരണായി പോളണ്ടിലെ ഡ്രൈവിംഗ് തിയറി ടെസ്റ്റ് പാസ് നിരക്ക് 50-60% വരെയാണ്. എന്നാൽ പ്രാക്ടിക്കൽ ടെസ്റ്റ് എത്തുമ്പോൾ ഇത് 40% ആയി കുറയുന്നു. പലരും രണ്ടും മൂന്നും ശ്രമങ്ങൾ കൊണ്ടാണ് ലൈസൻസ് നേടിയെടുക്കുന്നത്. ഈ അൻപതുകാരന്‍റെ റിപ്പോർട്ട് തന്നെയെടുത്താൽ ടെസ്റ്റുകൾക്കായി മാത്രം ഇതുവരെ 1.13ലക്ഷം രൂപയോളമാണ് ഇയാൾ ചിലവഴിച്ചിട്ടുള്ളത്.
advertisement
യുകെയിൽ നിന്നും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ഒരാൾ 158 ശ്രമങ്ങൾക്കൊടുവിലാണ് ഡ്രൈവിംഗ് ടെസ്റ്റ് പാസായത്. മൂവായിരം ഡോളർ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയാണ് ഇയാൾ ഇതിനായി ചിലവഴിച്ചത്.
ഡ്രൈവിംഗ് ആന്റ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ഇക്കാര്യത്തിൽ രണ്ടാമത്തെ രണ്ടാംസ്ഥാനത്തുള്ളത് 30 വയസ്സിനിടയിലുള്ള ഒരു സ്ത്രീയാണ്. 117 തവണ തിയറി ടെസ്റ്റ് നടത്തിയിട്ടും ഇവർ ഇതുവരെ വിജയിച്ചിട്ടില്ല. മൂന്നാം സ്ഥാനത്തുള്ള 48 വയസുള്ള ഒരു സ്ത്രീ തന്റെ 94-ാമത്തെ ശ്രമത്തിൽ വിജയം കണ്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
192-ാം തവണയും തോറ്റു; 17 വർഷമായി ഡ്രൈവിംഗ് ടെസ്റ്റ് പാസാകാൻ ശ്രമം നടത്തുന്ന 50കാരൻ
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement