Scorpion Stings | ഈജിപ്തില്‍ കനത്ത കാറ്റിലും മഴയിലും 3 മരണം; തേളുകളുടെ കുത്തേറ്റ് 500ലധികം പേർ ആശുപത്രിയില്‍

Last Updated:

ലോകത്തിലെ തന്നെ ഏറ്റവും വിഷമേറിയ തേളുകളാണ് നഗരത്തില്‍ പുറത്തേക്കിറങ്ങിയത്.

ഈജിപ്തിന്റെ (Egypt) തെക്കന്‍ പ്രവിശ്യയില്‍ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് മൂന്ന് പേർ മരിക്കുകയും കൂട്ടമായി തെരുവിലേക്കിറങ്ങിയ തേളുകളുടെ (Scorpion) കുത്തേറ്റ് 500ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അസ്വാന്‍ (Aswan) നഗരത്തിലുണ്ടായ ഇടിമിന്നലിനെയും ശക്തമായ മഴയെയും തുടര്‍ന്ന് സ്‌കൂളുകള്‍ താല്‍ക്കാലികമായി അടയ്ക്കണമെന്ന് ഞായറാഴ്ച പ്രാദേശിക അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ഗവ.അഷ്‌റഫ് ആറ്റിയ പറഞ്ഞു.
കനത്ത മഴയ്ക്ക് പിന്നാലെ തേളുകള്‍ അവരുടെ ഒളിത്താവളങ്ങളില്‍ നിന്ന് നഗരത്തിലെ വീടുകളിലേക്ക് കയറുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 503 പേരെ തേളുകളുടെ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആന്റി-വെനം ഡോസ് നല്‍കിയ ശേഷം ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആറ്റിയ പറഞ്ഞു.
അതേസമയം, തേളുകളുടെ കുത്തേറ്റ് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി ഖാലിദ് അബ്ദല്‍ ഗഫര്‍ പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോകളിലും വീഡിയോ ക്ലിപ്പുകളിലും വെള്ളപ്പൊക്കമുണ്ടായ നഗരങ്ങളും, തകര്‍ന്ന വീടുകളും, വാഹനങ്ങളും, കാര്‍ഷിക ഫാമുകളുമാണ് കാണുന്നത്.
advertisement
ലോകത്തിലെ തന്നെ ഏറ്റവും വിഷമേറിയ തേളുകളാണ് നഗരത്തില്‍ പുറത്തേക്കിറങ്ങിയത്. ഫാറ്റ്‌ടെയ്ല്‍ഡ് ഇനം തേളുകളാണ് ഇവ. കറുത്ത തടിച്ച വാലുള്ള തേളിന്റെ കടിയേറ്റാല്‍ ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ട്. പേശികളുടെ വിറയല്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, അസാധാരണമായ ചലനങ്ങള്‍, അസഹ്യമായ വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.
തെരുവുകളിലും വീടുകള്‍ക്കുള്ളിലും തേളുകള്‍ ഇറങ്ങുന്നത് ഇപ്പോള്‍ പതിവായ സംഭവമായി മാറിയിട്ടുണ്ട്. ഇത് പ്രദേശത്തെ ജനജീവിതത്തെ സാരമായി ബാധിക്കുന്നു. വെള്ളിയാഴ്ച, നൈല്‍ നദിക്ക് സമീപമുള്ള പ്രദേശത്ത് ആലിപ്പഴ വീഴ്ചയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇത് പാമ്പുകളും മറ്റ് ഇഴജന്തുക്കളും അവയുടെ മറവില്‍ നിന്ന് പുറത്തുവരാന്‍ കാരണമായി.
advertisement
ഇത്തരം അപകടങ്ങള്‍ തടയുന്നതിനായി, പര്‍വതങ്ങള്‍ക്കും മരുഭൂമികള്‍ക്കും സമീപമുള്ള ഗ്രാമങ്ങളിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ സെന്ററുകള്‍ എന്നിവയ്ക്ക് ആരോഗ്യ വകുപ്പ് ആന്റി വെനം അധിക ഡോസ് നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥന്‍ അല്‍-അഹ്റാം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കൊടുങ്കാറ്റ് ബാധിത പ്രദേശങ്ങളില്‍, തേള്‍ കടിക്കുന്ന കേസുകള്‍ ഉള്ളതിനാല്‍ കോവിഡ് വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി തേളുകളുടെ കുത്തേറ്റുണ്ടാകുന്ന ചികിത്സയിലേക്ക് ശ്രദ്ധ തിരിക്കാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. അതിനിടയില്‍ വൈദ്യുതി തടസം, മരങ്ങള്‍ കടപുഴകി വീഴല്‍ എന്നിവയും ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
advertisement
വെള്ളിയാഴ്ച, അസ്വാന്‍ ഗവര്‍ണര്‍ അഷ്റഫ് ആറ്റിയ നൈല്‍ നദിയിലേക്കും നാസര്‍ തടാകത്തിലേക്കും നഗരത്തിന് സമീപം യാത്ര ചെയ്യുന്നത് താല്‍ക്കാലികമായി നിരോധിച്ചു. കൂടാതെ പവര്‍ കട്ടും കൊടുങ്കാറ്റും മൂലം വെളിച്ചം കുറയുന്നതിനാല്‍ ചില റോഡുകള്‍ താല്‍ക്കാലികമായി അടയ്ക്കാനും ഉത്തരവിട്ടു. പിന്നീട് നൈല്‍ നദിയിലെ ബോട്ടുകള്‍ പുനരാരംഭിക്കാനും അടച്ച റോഡുകള്‍ തുറക്കാനും അധികൃതര്‍ ഉത്തരവിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/World/
Scorpion Stings | ഈജിപ്തില്‍ കനത്ത കാറ്റിലും മഴയിലും 3 മരണം; തേളുകളുടെ കുത്തേറ്റ് 500ലധികം പേർ ആശുപത്രിയില്‍
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement