കടലിൽവെച്ച് വിദേശ റേഡിയോ കേട്ട ബോട്ട് ക്യാപ്റ്റന് വധശിക്ഷ; ഉത്തരകൊറിയ ശിക്ഷ നടപ്പാക്കിയത് പൊതുജനമധ്യത്തിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
50 ഓളം കപ്പലുകളുടെ ഉടമയായിരുന്ന ചോയി തുറമുഖ നഗരമായ ചോങ്‌ജിനിൽവെച്ചാണ് പിടിയിലായത്. ഇയാളുടെ ഒരു ജീവനക്കാരൻ തന്നെയാണ് ഇക്കാര്യം അധികൃതർക്ക് ചോർത്തി നൽകിയത്
കടലിൽവെച്ച് നിരോധിത വിദേശ റേഡിയോ പരിപാടി കേട്ട ഫിഷിങ് ബോട്ട് ക്യാപ്റ്റനെ ഉത്തരകൊറിയ പൊതുജനമധ്യത്തിൽ വധശിക്ഷയ്ക്ക് വിധേയമാക്കി. 15 വർഷത്തിലേറെയായി വിദേശ റേഡിയോയുടെ പ്രക്ഷേപണം ശ്രദ്ധിച്ചിരുന്നുവെന്ന് സമ്മതിച്ചതിനെത്തുടർന്നാണ് നാവികനെ വധിച്ചത്. ഒക്ടോബറിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തുവന്നത്. യുഎസ് സർക്കാർ ധനസഹായമുള്ള റേഡിയോ ഫ്രീ ഏഷ്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നാൽപത് വയസ് പ്രായമുള്ള ഇയാൾ കടലിൽ പോകുമ്പോൾ വിദേശ എയർവേവ് എടുത്ത് വാർത്താ പ്രക്ഷേപണവും റേഡിയോ പരിപാടികളും കേൾക്കാറുണ്ടെന്നായിരുന്നു റിപ്പോർട്ട്. ചോയി എന്നറിയപ്പെടുന്ന ഈ ബോട്ട് ക്യാപ്റ്റനെ മറ്റ് 100 മത്സ്യത്തൊഴിലാളികൾക്ക് മുന്നിൽവെച്ച് ഉത്തരകൊറിയൻ ഫയറിംഗ് സ്ക്വാഡ് വധിച്ചതായി അവിടെനിന്നുള്ള വൃത്തങ്ങൾ ആർഎഫ്‌എയോട് പറഞ്ഞു.
50 ഓളം കപ്പലുകളുടെ ഉടമയായിരുന്ന ചോയി തുറമുഖ നഗരമായ ചോങ്‌ജിനിൽവെച്ചാണ് പിടിയിലായത്. ഇയാളുടെ ഒരു ജീവനക്കാരൻ തന്നെയാണ് ഇക്കാര്യം അധികൃതർക്ക് ചോർത്തി നൽകിയത്. തുടർന്ന് ഫയറിങ് സ്ക്വാഡ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതായി പറയപ്പെടുന്നു.
advertisement
മിലിട്ടറിയിൽ റേഡിയോ ഓപ്പറേറ്ററായിരുന്നപ്പോൾ ചോയി വിദേശ പ്രക്ഷേപണം കേൾക്കാൻ തുടങ്ങിയിരുന്നുവെന്ന് നോർത്ത് ഹാംയോങ് പ്രവിശ്യയിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു. സൈന്യത്തിൽ നിന്ന് പുറത്തുപോയതിനുശേഷവും അദ്ദേഹം ഈ ശീലം തുടർന്നു. അതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2020 11:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കടലിൽവെച്ച് വിദേശ റേഡിയോ കേട്ട ബോട്ട് ക്യാപ്റ്റന് വധശിക്ഷ; ഉത്തരകൊറിയ ശിക്ഷ നടപ്പാക്കിയത് പൊതുജനമധ്യത്തിൽ