മൊബൈൽ സിം കാർഡ് വില്പനയിൽ നിന്നും ബോളിവുഡ് നടനായി മാറിയ താരം
- Published by:Sneha Reghu
- news18-malayalam
Last Updated:
സിനിമയിൽ പ്രവേശിക്കുന്നതിനു മുൻപ് സാമ്പത്തിക ഭദ്രത തേടി താൻ നിരവധി ജോലികൾ ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി
റിയ ചക്രവർത്തിയുടെ ടോക്ക് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് വിജയ് വർമ്മ തന്റെ ജീവിതത്തിലെ പോരാട്ടങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചത്. വിഷാദം, ഉത്കണ്ഠ, വ്യക്തിജീവിതം, ബന്ധങ്ങൾ എന്നിവയുമായി താൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നു. സിനിമയിൽ പ്രവേശിക്കുന്നതിനു മുൻപ് സാമ്പത്തിക ഭദ്രത തേടി താൻ നിരവധി ജോലികൾ ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി.
advertisement
തന്നെ പിന്തുണയ്ക്കുന്ന ഒരു കരിയർ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഇവന്റ് മാനേജ്‌മെന്റ്, കൊമേഴ്‌സ് (ബി.കോം) ഉൾപ്പെടെ അഞ്ച് വ്യത്യസ്ത കോഴ്സുകൾ വിജയ് വർമ്മ പഠിച്ചു. എന്നാൽ, അഭിനയത്തോടുള്ള തന്റെ യഥാർത്ഥ അഭിനിവേശം കണ്ടെത്തുന്നതുവരെ ഒന്നും അദ്ദേഹത്തിന് സംതൃപ്തി നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
advertisement
മൂന്ന് മാസം കോൾ സെന്ററിൽ ജോലി ചെയ്തെങ്കിലും അദ്ദേഹം അത് ഉപേക്ഷിച്ചിച്ചിരുന്നു. സിം കാർഡുകൾ വിൽക്കുന്ന ഒരു മൊബൈൽ കമ്പനിയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആ കാലയളവിൽ, കാലാവസ്ഥ പരിഗണിക്കാതെ ദിവസവും 30 മുതൽ 40 കിലോമീറ്റർ വരെ ബൈക്കിൽ സഞ്ചരിച്ച് ജോലി ചെയ്യേണ്ടി വന്നിരുന്നെന്നും വിജയ് വർമ്മ വ്യക്തമാക്കി.
advertisement
ഒരു പരമ്പരാഗത മാർവാഡി കുടുംബത്തിൽ നിന്നുള്ള വിജയ് തന്റെ ആദ്യകാലങ്ങളെ വൈകാരികമായി വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് വിശേഷിപ്പിച്ചു. "കുടുംബത്തിലെ ഒരു മകളെപ്പോലെയാണ് എന്നെ പരിഗണിച്ചിരുന്നത്. വിൽപ്പന ജോലി കഠിനമായിരുന്നു. എനിക്ക് നാല് വിൽപ്പന ലക്ഷ്യങ്ങളുണ്ടായിരുന്നു. മൂന്നെണ്ണം പൂർത്തിയാക്കിയാലും, ഒന്ന് നഷ്ടപ്പെടുത്തിയതിന് എൻ്റെ ബോസ് ഇപ്പോഴും എന്നെ ശകാരിക്കും. അത് എന്നെ തകർത്തു," അദ്ദേഹം ഓർമ്മിച്ചു.
advertisement
advertisement
advertisement


