Mohanlal | ആയുർവേദ ചികിത്സയ്ക്ക് പോയ മോഹൻലാലിനെ തിരിച്ചുവിളിച്ച് ഷൂട്ട് ചെയ്തു; സൂപ്പർഹിറ്റ് ഗാനം ഉണ്ടായ കഥ

Last Updated:
ചികിത്സയ്ക്ക് പോയ മോഹൻലാലിനെ തിരികെ വിളിപ്പിച്ചു. സിനിമയ്ക്കായി മാത്രം ചിത്രീകരിച്ച ആ ഗാനമിതാണ്
1/6
അനുജത്തിയോട് പരിധികളില്ലാത്ത സ്നേഹമുള്ള ഏട്ടൻ പരമേശ്വരൻ. അവളുടെ വിവാഹം ഒരു സ്വപ്നമായി ഉള്ളിൽക്കൊണ്ടു നടക്കുന്നയാൾ. അനുജത്തിയുടെ കൂട്ടുകാരി ക്ഷമ 'സർഫ് എക്സൽ' എന്ന് കളിയാക്കി വിളിക്കുന്ന തരത്തിൽ സദാസമയവും വെള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ചുള്ള നടപ്പ്. എന്നിരുന്നാലും ഈ കാണുന്നതല്ല പരമേശ്വരൻ, അയാൾക്ക് മറ്റൊരു മുഖമുണ്ട്. അങ്ങനെയൊരു വേർഷൻ അനുജത്തിക്കറിയില്ല. കലാകാരിയായ ആ അനുജത്തിയുടെ മനസ്സിൽ ഏട്ടൻ വെറും ശുദ്ധനാണ്. സഹോദരസ്നേഹത്തിന്റെ ഉദാഹരണമായി ഒരു ചിത്രം. ഈ സിനിമ അധികം വൈകാതെ റീ-റിലീസ് ചെയ്യും. പരമേശ്വരനെ അവതരിപ്പിച്ചത് നടൻ മോഹൻലാൽ (Mohanlal)

advertisement
2/6
രഞ്ജിത്തിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത 'ഉസ്താദ്' എന്ന ചിത്രം ഉടൻ ബിഗ് സ്‌ക്രീനിൽ രണ്ടാം വരവ് നടത്തും. മോഹൻലാലും ദിവ്യ ഉണ്ണിയും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ ഇന്നസെന്റ്, ഇന്ദ്രജ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ എത്തി. സിനിമയ്ക്ക് പിന്നിലെ കഥകൾ പലതുണ്ടാവും. അതിലൊരെണ്ണം ഈ സിനിമയുടെ ഗാനവുമായി ബന്ധപ്പെട്ടുള്ളതാണ്. വിദ്യാസാഗറിന്റെ സംഗീത മാസ്മരികത നിറഞ്ഞ സിനിമയായിരുന്നു ഉസ്താദ് (തുടർന്ന് വായിക്കുക)

3/6
വെണ്ണിലാക്കൊമ്പിലെ രാപ്പാടി... എന്ന ഈ സിനിമയിലെ ഗാനം ഇന്നും സഹോദരസ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന ഏവരുടെയും ഹൃദയത്തെ സ്പർശിച്ചു മാത്രമേ കടന്നുപോകൂ. അനുജത്തിയുടെ വിവാഹത്തലേന്ന് അവളെ മറ്റൊരു വീട്ടിലേക്ക് വിടുന്നതിന്റെ ദുഃഖം മറച്ചുപിടിക്കാൻ ശ്രമിക്കുന്ന സഹോദരന്റെ മനസാണ് ഈ ഗാനത്തിലെ വിഷയം. അതുപോലെ തന്നെ ചിലമ്പൊലി താളം..., തീർച്ചയില്ലാ ജനം..., നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി... എന്നിങ്ങനെ അക്കാലത്തെ ഹിറ്റ് ചാർട്ടുകളെ ഇളക്കിമറിച്ച ഗാനങ്ങൾ

4/6
ഗാനങ്ങൾ അപ്രസക്തമായ ഈ കാലഘട്ടത്തിലേതു പോലായിരുന്നില്ല. സംഗീത സംവിധായകർക്കും രചയിതാക്കൾക്കും ഗായകർക്കും ചാർത്തപ്പെടാതെ പോയ സൂപ്പർ പദവി ഉണ്ടായിരുന്നു. ഈ സിനിമയിലെ ഇന്നും ഹിറ്റായി നിലനിൽക്കുന്ന ഒരു ഗാനം ഉണ്ടായത് അങ്ങനെയാണ്. സിനിമയിലെ എല്ലാ പാട്ടുകളും തിയേറ്ററിൽ കാണാൻ സാധ്യമായിരുന്നില്ല എന്നൊരു ട്രെൻഡ് കൂടിയുണ്ടായിരുന്നു. പലതും കാസറ്റിൽ മാത്രമായി ഒതുങ്ങി. ഈ സിനിമയ്ക്ക് പക്ഷേ കാസറ്റിൽ നിന്നും തിയേറ്ററിലേക്ക് വളരാൻ സാധിച്ച ഒരു ഗാനമുണ്ടായിരുന്നു. കാസറ്റ് പാട്ട് ഹിറ്റായതും അത് സിനിമയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു നിർമാതാക്കൾ

5/6
അപ്പോഴേക്കും സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിരുന്നു. പോരെങ്കിൽ നായകൻ മോഹൻലാൽ ആയുർവേദ ചികിത്സയ്ക്കും പോയി. ഹിറ്റ് പാട്ട് ഇനി സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തേ പറ്റൂ. ചികിത്സയ്ക്ക് പോയ മോഹൻലാലിനെ തിരികെ വിളിപ്പിച്ചു. നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി... എന്ന ഗാനരംഗത്തിനായി മോഹൻലാലും ഇന്ദ്രജയും കൂട്ടരും ക്യാമറയ്ക്ക് മുന്നിൽ ആടിപ്പാടി. അങ്ങനെയൊരു തീരുമാനം നിർമാതാക്കളുടെ മനസിലുദിച്ചില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ മലയാള സിനിമയ്ക്ക് എക്കാലത്തെയും മികച്ച ഒരു ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നഷ്‌ടമായേനെ. തീർന്നില്ല, ഇനിയുമുണ്ട് വിശേഷം

6/6
ഈ ഗാനം ഉൾപ്പെടുത്താൻ സിനിമയിൽ ഇടമില്ലായിരുന്നു. അതിനുവേണ്ടി പിന്നെയും ഒരാഴ്ച നീണ്ട കാത്തിരിപ്പ്. റിലീസ് ചെയ്ത ശേഷം, പാട്ടും കൂടിയുള്ള പുത്തൻ പ്രിന്റ് ഒരാഴ്ചയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തിച്ചു. ദൂരദർശനിലെ 'ചിത്രഗീതം' പരിപാടിയിലും ഗാനം പ്രക്ഷേപണം ചെയ്തു. പാട്ടും ദൃശ്യവും സൂപ്പർഹിറ്റ്. ചേട്ടൻ ഒരു വിവാഹം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന അനുജത്തിക്ക് നിരാശയാണ് ഫലമെങ്കിലും, ഒടുവിൽ കൂട്ടുകാരി ക്ഷമ വരുന്നതോടു കൂടി ചേട്ടന്റെ ഹൃദയത്തിൽ ചില മാറ്റങ്ങൾ ഉണ്ടാവുന്നതാണ് വിഷയം. ക്ഷമയും പരമേശ്വരനും കൂടിയുള്ള ഒരു പ്രണയരംഗമാണ് ഗാനത്തിന്റെ പ്രമേയം

ബൈക്ക് മാറ്റുന്നതിനെച്ചൊല്ലി തർക്കത്തിൽ യുവാവിനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമിച്ചതിന് പാലക്കാട് പഞ്ചായത്തംഗത്തി നെതിരെ കേസ്
ബൈക്ക് മാറ്റുന്നതിനെച്ചൊല്ലി തർക്കം; യുവാവിനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമിച്ച പഞ്ചായത്തംഗത്തിനെതിരെ കേസ്
  • പാലക്കാട് മണ്ണാർക്കാടിൽ ബൈക്ക് മാറ്റുന്നതിനെച്ചൊല്ലിയ തർക്കത്തിൽ യുവാവിനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമം.

  • കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മുസ്‌ലിം ലീഗ് അംഗം സതീശൻ എതിരെയാണ് കേസെടുത്തത്, യുവാവിനെ മർദിച്ചു.

  • വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.

View All
advertisement