Queen Elizabeth II | എന്താണ് ഓപ്പറേഷൻ യൂണികോൺ? ബ്രിട്ടീഷ് രാജ്ഞി മരിച്ചാൽ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ?

Last Updated:

മരണ വിവരം പുറത്തു വന്നതോടെ യുകെയിൽ എല്ലായിടത്തും പതാക താഴ്ത്തിക്കെട്ടുകയും ബക്കിങ്ങാം കൊട്ടാരത്തിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നൽകുകയും ചെയ്‌തു

ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞിയുടെ (Queen Elizabeth II) വിടവാങ്ങല്‍ ബ്രിട്ടനെ മാത്രമല്ല ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്. സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ വെച്ചാണ് രാജ്ഞി മരിച്ചത്. ഇതോടെ മരണാനന്തര നടപടികളിലും മാറ്റം വന്നിരിക്കുകയാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചാൽ തുടർന്ന് കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്.
രാജ്ഞിയുടെ മരണത്തിനു ശേഷമുള്ള നടപടിക്രമങ്ങൾ 'ലണ്ടൻ ബ്രിജ് ഇസ് ഡൗൺ' എന്ന രഹസ്യനാമത്തിലാണ് ലിസ്റ്റ് ചെയ്‌തിരുന്നത്. മരണവിവരം രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി എഡ്വേർഡ് യങ്, ഉടൻ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അറിയിക്കുകയാണ് ചെയ്യേണ്ടത്. 'ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൌൺ' എന്ന സന്ദേശത്തിലൂടെയായിരുന്നു അത് അറിയിക്കേണ്ടത്.
എന്നാൽ, ബക്കിങ്ങാം കൊട്ടാരത്തിനു പുറത്തെവിടെയെങ്കിലുമാണ് മരണം സംഭവിക്കുന്നതെങ്കിൽ പാലിക്കേണ്ട നടപടിക്രമങ്ങളിൽ മാറ്റമുണ്ട്. സ്കോട്‌ലൻഡിൽ വച്ച് ബ്രിട്ടിഷ് രാജ്ഞി മരിച്ചതോടെ 'ഓപ്പറേഷൻ യൂണികോൺ' (Operation Unicorn) എന്ന കോഡ് നാമത്തിൽ വിളിക്കപ്പെടുന്ന നടപടി ക്രമങ്ങളായിരിക്കും പിന്തുടരുക. സ്കോട്‌ലൻഡിലെ ദേശീയ മൃഗമായ യൂണികോൺ. ഇംഗ്ലണ്ടിലെ ദേശീയ ചിഹ്‍നമായ സിംഹത്തോടൊപ്പം രാജകീയ അങ്കിയുടെ ഭാഗവുമാണ്.
advertisement
മരണ വിവരം പുറത്തു വന്നതോടെ യുകെയിൽ എല്ലായിടത്തും പതാക താഴ്ത്തിക്കെട്ടുകയും ബക്കിങ്ങാം കൊട്ടാരത്തിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നൽകുകയും ചെയ്‌തു. യുകെയുടെ ദേശീയ മാധ്യമമായ ബിബിസിയും
രാജ്ഞിയുടെ മരണ വിവരങ്ങൾ പുറത്തുവിട്ടു. ബിബിസി അവതാരകർ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. സംസ്‌കാര ചടങ്ങുകളും 'ഓപറേഷൻ യൂണികോൺ' പ്രകാരമാകും നടക്കുക.
advertisement
'ഓപ്പറേഷൻ യൂണികോൺ' പ്രകാരം ബ്രിട്ടിഷ് രാജ്ഞിയുടെ ഭൗതികശരീരം സംസ്കാര ചടങ്ങുകൾക്കായി ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലേക്കു കൊണ്ടുവരുമെന്നാണ് ദ് ഹെറാൾഡ് ദിനപത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്ഞിയെ അടക്കം ചെയ്യുന്ന ദിവസം യുകെയിൽ ഉൾപ്പെടുന്ന എല്ലാ രാജ്യങ്ങളിലും ബാങ്കുകൾക്ക് അവധിയായിരിക്കും. അടക്കം ചെയ്യുന്ന ദിവസവും സ്റ്റോക്ക് എക്സ്ചേഞ്ചുകൾ അടച്ചിടും. വിവിധ വ്യാപാര-വാണിജ്യസ്ഥാപനങ്ങൾക്കും ഈ ദിവസം അവധിയായിരിക്കും. രാജ്ഞിയെ അടക്കം ചെയ്തതിന് ശേഷമായിരിക്കും ചാൾസ് രാജാവ് ഔദ്യോഗികമായി ചുമതലയേൽക്കുക.
advertisement
ഈ ദിവസവും ബ്രിട്ടനിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. രാജ്ഞിയെ അടക്കം ചെയ്യുന്നതിനും പുതിയ രാജാവിന്‍റെ സ്ഥാനാരോഹണത്തിനുമായി കോടികണക്കിന് പൗണ്ടാണ് ബ്രിട്ടീഷ് ഖജനാവിൽനിന്ന് ചെലവഴിക്കുന്നത്. രാജകീയമായാണ് ഈ ചടങ്ങുകളൊക്കെ നടത്തുന്നത്.
എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ലോകനേതാക്കളിൽ പലരും രം​ഗത്തു വന്നിട്ടുണ്ട്. ''2015-ലും 2018-ലും യുകെ സന്ദർശന വേളയിൽ ഞാൻ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. അവളുടെ ഊഷ്മളതയും ദയയും ഞാൻ ഒരിക്കലും മറക്കില്ല. മഹാത്മാഗാന്ധി അവരുടെ വിവാഹത്തിന് സമ്മാനിച്ച തൂവാല എന്നെ കാണിച്ചിരുന്നു'', എന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു..
മലയാളം വാർത്തകൾ/ വാർത്ത/World/
Queen Elizabeth II | എന്താണ് ഓപ്പറേഷൻ യൂണികോൺ? ബ്രിട്ടീഷ് രാജ്ഞി മരിച്ചാൽ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ?
Next Article
advertisement
മാതാവ് 'സഹരക്ഷക'യല്ല; ലോകത്തെ രക്ഷിച്ചത് യേശു ഒറ്റയ്ക്ക്; വ്യക്തത വരുത്തി വത്തിക്കാൻ
മാതാവ് 'സഹരക്ഷക'യല്ല; ലോകത്തെ രക്ഷിച്ചത് യേശു ഒറ്റയ്ക്ക്; വ്യക്തത വരുത്തി വത്തിക്കാൻ
  • വത്തിക്കാൻ യേശുക്രിസ്തുവിനൊപ്പം കന്യക മറിയത്തെയും 'സഹരക്ഷക' എന്ന് വിശേഷിപ്പിക്കരുതെന്ന് നിർദ്ദേശിച്ചു.

  • ലോകമെമ്പാടുമുള്ള 1.4 ബില്യൺ കത്തോലിക്കരോട് 'സഹരക്ഷക' പദവി ഒഴിവാക്കണമെന്ന് വത്തിക്കാൻ നിർദേശിച്ചു.

  • വത്തിക്കാൻ പുതിയ നിർദേശത്തിൽ മറിയം ദൈവത്തിനും മനുഷ്യനും ഇടയിലുള്ള മധ്യസ്ഥയായി തുടരുന്നുവെന്ന് വ്യക്തമാക്കുന്നു.

View All
advertisement