നടപടിയുമായി പാകിസ്ഥാനും; വ്യോമപാത അടച്ചു; ഷിംല കരാർ ഉള്‍പ്പെടെയുള്ളവ റദ്ദാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
ഷിംല കരാർ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നും പാകിസ്ഥാൻ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച ശക്തമായ നയതന്ത്ര നടപടികൾക്ക് മറുപടിയുമായി പാകിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങൾക്ക് ഇനി പാക്ക് വ്യോമപാത ഉപയോഗിക്കാൻ അനുമതിയില്ല. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ മരവിപ്പിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഷിംല കരാർ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിൽ ഇസ്‍ലാമാബാദിൽ നടന്ന ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം.
1971ലെ യുദ്ധത്തിനുശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഷിംല കരാർ നിലവിൽ വന്നത്. അതിർത്തിയിൽ വെടിനിർത്തൽ പാലിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നുമാണ് ഷിംല കരാറിൽ പറയുന്നത്. ഇന്ത്യയുമായുള്ള എല്ലാ ചരക്കുനീക്കവും അവസാനിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമാണെന്നും നേരിടാൻ സേന സജ്ജമെന്നും പാകിസ്ഥാൻ പറഞ്ഞു.
advertisement
Also Read- ഭീകരർക്ക് അവർ സങ്കൽപ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി
പാക്ക് പൗരന്മാർക്ക് ഇനി വിസ നൽകില്ലെന്നും ഇന്ത്യയിൽ കഴിയുന്ന പാക്ക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നും ഇന്നലെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. വിസ റദ്ദാക്കുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തു. പാകിസ്ഥാനുമായുള്ള സിന്ധൂനദീജല കരാറും ഇന്ത്യ മരവിപ്പിച്ചു. ഇതിന് പിന്നാലെയാണ് പാകിസ്ഥാനും നിർണായക തീരുമാനങ്ങളെടുത്തത്. വാഗ അട്ടാരി അതിർത്തി പൂർണമായി അടയ്ക്കുമെന്നും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 24, 2025 5:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
നടപടിയുമായി പാകിസ്ഥാനും; വ്യോമപാത അടച്ചു; ഷിംല കരാർ ഉള്‍പ്പെടെയുള്ളവ റദ്ദാക്കി