ഇന്ത്യയുടെ കടുത്ത നടപടി; ദേശീയ സുരക്ഷാ സമിതി യോഗം വിളിച്ച് പാക് പ്രധാനമന്ത്രി
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇന്ത്യയുടെ തീരുമാനങ്ങൾക്ക് യോഗത്തിൽ മറുപടി തയ്യാറാക്കുമെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി അറിയിച്ചു
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നടപടികൾ വന്നതോടെ തിരക്കിട്ട നീക്കവുമായി പാകിസ്ഥാൻ. ഇന്ത്യയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുന്നതിനായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യാഴാഴ്ച ദേശീയ സുരക്ഷാ സമിതി യോഗം ചേരുമെന്ന് പാക് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.
മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥർ അടക്കം ദേശീയ സുരക്ഷാ സമിതി യോഗത്തിൽ പങ്കെടുക്കും. ഇന്ത്യയുടെ തീരുമാനങ്ങൾക്ക് യോഗത്തിൽ മറുപടി തയ്യാറാക്കുമെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രി കൂടിയായ ഇഷാഖ് ദാർ എക്‌സിലൂടെ അറിയിച്ചു.
ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളാണ് സ്വീകരിച്ചത്. പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈകൊണ്ടത്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇനി SVES വിസ നല്‍കില്ല. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ പാകിസ്താന്റെ ഡിഫന്‍സ് അറ്റാഷമാരെ ഇന്ത്യ പുറത്താക്കി. അവര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടാനാണ് നിർദേശം. ഇന്ത്യയും പാകിസ്ഥാനിലെ ഡിഫന്‍സ് അറ്റാഷെമാരെ പിന്‍വലിക്കും. വാഗ-അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടും. തുടങ്ങിയ തീരുമാനങ്ങളാണ് എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേർന്ന സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിന്റേതാണ് തീരുമാനം.സമിതിയുടെ ഭാഗമായ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കാബിനറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി എന്നിവരും പങ്കെടുത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
April 24, 2025 7:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യയുടെ കടുത്ത നടപടി; ദേശീയ സുരക്ഷാ സമിതി യോഗം വിളിച്ച് പാക് പ്രധാനമന്ത്രി