ബംഗ്ലാദേശില്‍ ഹിന്ദുനേതാവ് ചിന്മോയ് ദാസിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ അക്രമത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കൊല്ലപ്പെട്ടു

Last Updated:

തിങ്കളാഴ്ചയാണ് ചിന്മോയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ധാക്കയില്‍ നിന്ന് ചിറ്റഗോംഗിലേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്

(AP Image)
(AP Image)
ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദുനേതാവും ഇസ്‌കോണ്‍ (ISKCON) സന്യാസിയുമായ ചിന്മോയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ചിന്മോയ് ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് ജാമ്യം അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് രാജ്യത്ത് സംഘര്‍ഷം രൂക്ഷമായത്.
സംഘര്‍ഷത്തിനിടെ പബ്ലിക് പ്രോസിക്യൂട്ടറായ സൈഫുല്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതാണ് സൈഫുലിനെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ നുറൂല്‍ അലാം പറഞ്ഞു. സൈഫുലിന്റെ മരണം രാജ്യത്തെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
തിങ്കളാഴ്ചയാണ് ചിന്മോയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ധാക്കയില്‍ നിന്ന് ചിറ്റഗോംഗിലേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഇതോടെ ചിന്മോയ് ദാസിന്റെ അനുയായികള്‍ ദേശവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ചിന്മോയ് ദാസിന്റെ അറസ്റ്റിനെ അപലപിച്ച് നിരവധിപേരും രംഗത്തെത്തി. ചിറ്റഗോംഗിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ചിന്മോയ് ദാസിനെ കയറ്റിയ പൊലീസ് വാന്‍ പ്രതിഷേധക്കാര്‍ വളഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ചിലര്‍ കല്ലെറിയുകയും ചെയ്തു.
advertisement
ഇതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് പിന്നീട് ഗ്രനേഡുപയോഗിക്കുകയും ചെയ്തു. ചിന്മോയ് ദാസിനെ പൊലീസ് വാഹനത്തില്‍ ജയിലില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ട്.
ചിന്മോയ് ദാസിന്റെ അറസ്റ്റിനെ അപലപിച്ച് ഇന്ത്യ രംഗത്തെത്തി. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷയുറപ്പാക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കൂടാതെ ന്യൂനപക്ഷങ്ങളുടെ ക്ഷേത്രങ്ങള്‍ക്ക് നേരെയും അക്രമം രൂക്ഷമാകുന്നുവെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
ബംഗ്ലാദേശില്‍ ഹിന്ദുനേതാവ് ചിന്മോയ് ദാസിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ അക്രമത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കൊല്ലപ്പെട്ടു
Next Article
advertisement
ഡല്‍ഹി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും രണ്ട് കൂട്ടാളികളും 2022ല്‍ തുര്‍ക്കി സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തല്‍
ഡല്‍ഹി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും രണ്ട് കൂട്ടാളികളും 2022ല്‍ തുര്‍ക്കി സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തല
  • ഡൽഹി സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബി 2022ൽ തുർക്കി സന്ദർശിച്ചതായി കണ്ടെത്തി.

  • ഉമർ നബി തുർക്കിയിൽ 14 പേരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

  • ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകളും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്.

View All
advertisement