യാത്രക്കാർക്ക് രണ്ട് സൂര്യോദയം കാണാം; ലോകത്തെ എറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ് വിമാന സർവീസ്

Last Updated:

ദീർഘ ദൂര യാത്രയ്ക്കായി പ്രത്യേകം സജ്ജമാക്കുന്ന എയർബസ് എ350 എയർ ക്രാഫ്റ്റുകളായിരിക്കും സർവീസിനായി ഉപയോഗിക്കുക

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വിമാന യാത്രയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി ഓസ്ട്രേലിയൻ എയർലൈനായ ക്വാണ്ടാസ്. നോൺസ്റ്റോപ്പ് കൊമേഴ്സ്യൽ വിമാന സേവന പദ്ധതിയായ പ്രൊജക്റ്റ് സൺറൈസിലൂടെയാണ് ക്വാണ്ടാസ് യാത്രാ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. സിഡ്നിയിൽ നിന്നും ലണ്ടൻ, ന്യുയോർക്ക് എന്നീ നഗരങ്ങളിലേക്ക്
19 മുതൽ 22 മണിക്കൂർ വരെ ദൈർഘ്യമുള്ള വിമാന സർവീസാണ് ലക്ഷ്യം. സിംഗപ്പൂർ എയർലൈൻസിന്റെ സിംഗപ്പൂർ- ന്യൂയോർക്ക് സർവീസാണ് നിലവിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ്. 18 മണിക്കൂറാണ് ഇതിന്റെ ദൈർഘ്യം.ഇതിനെ മറികടക്കുന്നതാണ് ക്വാണ്ടാസിന്റെ പുതിയ നോൺ സ്റ്റോപ്പ് ഫ്ലൈറ്റ് സർവീസ്.
ക്വാണ്ടാസിന്റെ നോൺ സ്റ്റോപ്പ് വിമാന സർവീസിലൂടെ യാത്രക്കാർക്ക് രണ്ടു സൂര്യോദയങ്ങൾ കാണാനാകും.2026ൽ ആണ് ക്വാണ്ടാസ് വിമാന സർവീസ് ആരംഭിക്കാൻ പദ്ധതിയിടുന്നത്. സർവീസ് ആരംഭിക്കുമ്പോൾ ഇപ്പോഴുള്ള യാത്രയെക്കാൾ നാലു മണിക്കൂർ ലാഭമാണ് യാത്രക്കാർക്കുണ്ടാവുക. ഓസ്ട്രേലിയയും ലോകത്തിലെ മറ്റു പ്രധാന നഗരങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.വിമാന നിർമ്മാണത്തിലെ ആഗോള ഭീമൻമാരായ എയർബസുമായി ചേർന്നാണ് ക്വാണ്ടാസ് പദ്ധതി നടപ്പാക്കുന്നത്. ദീർഘ ദൂരയാത്രയ്ക്കായി പ്രത്യേകം സജ്ജമാക്കുന്ന എയർബസ് എ350 എയർ ക്രാഫ്റ്റുകളായിരിക്കും സർവീസിനായി ഉപയോഗിക്കുക. യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന പരിഷ്കാരങ്ങൾ വിമാനങ്ങളിൽ അവതരിപ്പിക്കും. ദീർഘദൂര യാത്രകളുടെ വെല്ലുവിളികൾ കുറയ്ക്കുന്നതിനുള്ള പരിഹാരമാർഗ്ഗങ്ങൾക്കായി എയർലൈൻ വിപുലമായ ഗവേഷണമാണ് നടത്തുന്നത്.
advertisement
എ350 വിമാനങ്ങളിലെ ദീർഘ ദൂരയാത്രകൾ ഓസ്‌ട്രേലിയക്കാർക്ക് ലോകത്തെ കാണാനുള്ള മികച്ച മാർഗമായിരിക്കുമെന്ന് ലോസ് ആഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (LAX) നടന്ന ഒരു പരിപാടിയിൽ ക്വാണ്ടാസ് സിഇഒ വനേസ ഹഡ്‌സൺ പറഞ്ഞു. 2017ൽ ആയിരുന്നു ക്വാണ്ടാസ് ആദ്യമായി പദ്ധതി പ്രഖ്യാപിക്കുന്നത്. അന്നുമുതൽ ബോയിംഗും എയർബസും അടക്കമുള്ള വിമാന നിർമ്മാണകമ്പനികളുമായി ചേർന്ന് പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലായിരുന്നു ക്വാണ്ടാസ്.  ആധുനിക ലോകത്തെ യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതു കൂടിയാണ് ക്വാണ്ടാസിന്റെ സ്വപ്ന പദ്ധതിയായ സൺറൈസ്.
മലയാളം വാർത്തകൾ/ വാർത്ത/World/
യാത്രക്കാർക്ക് രണ്ട് സൂര്യോദയം കാണാം; ലോകത്തെ എറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ് വിമാന സർവീസ്
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement