Ectopic Pregnancy | അപൂർവങ്ങളിൽ അപൂർവമായ 'എക്ടോപ്പിക് പ്രെഗ്നൻസി'; കുഞ്ഞ് വളരുന്നത് അമ്മയുടെ കരളിനുള്ളിൽ

Last Updated:

യുവതിയെ അള്‍ട്രാസൗണ്ട് സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് കരളിനുള്ളിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Credit: TikTok / @ nicu_musings
Credit: TikTok / @ nicu_musings
ഗർഭസ്ഥശിശു സ്ഥാനം തെറ്റി വളരുന്ന 'എക്ടോപ്പിക് പ്രെഗ്നൻസി' (Ectopic Pregnancy) എന്ന അവസ്ഥയെനേരിടുന്ന ഒരു സ്ത്രീയുടെ ശരീരത്തിൽ കുഞ്ഞ് വളരുന്നത് കരളിനുള്ളിൽ (Liver). ഗർഭിണിയായ സ്ത്രീയുടെ (Pregnant Woman) അള്‍ട്രാസൗണ്ട് പരിശോധനയിലാണ് (Ultrasound) ഗര്‍ഭസ്ഥ ശിശു കരളിലാണ് വളരുന്നതെന്ന് കണ്ടെത്തിയത്. കാനഡയിലെ (Canada) മാനിറ്റോബയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. മിഷേല്‍ നര്‍വിയാണ് എക്ടോപ്പിക് പ്രെഗ്നൻസിയിൽ തന്നെ വളരെ അപൂര്‍വമായ ഈ കേസ് കണ്ടെത്തിയത്. അള്‍ട്രാസൗണ്ട് പരിശോധനയുടെ ഒരു ചെറിയ വീഡിയോ ക്ലിപ്പ് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
യുവതിയെ അള്‍ട്രാസൗണ്ട് സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് കരളിനുള്ളിൽ ഭ്രൂണം (Fetus) വളരുന്നതായി കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കാനിംഗിനു ശേഷം യുവതിയുടേത് എക്ടോപിക് പ്രെഗ്നൻസി ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സാധാരണ നിലയിൽ ഗര്‍ഭപാത്രത്തിന് പുറത്ത്, പ്രേത്യേകിച്ച്ഫാലോപ്യന്‍ ട്യൂബില്‍ ഭ്രൂണം വളരുന്ന അപൂര്‍വ്വമായ അവസ്ഥയാണ് ഇത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഗര്‍ഭാശയത്തിന് പുറത്ത് ഭ്രൂണം വളരുമ്പോഴാണ് അതിനെ എക്ടോപ്പിക് പ്രെഗ്നൻസിയെന്ന്പറയുന്നത്.
വികസിത രാജ്യങ്ങളിൽ ആകെ ജനനങ്ങളിൽ എക്ടോപിക് പ്രെഗ്നൻസിയുടെ നിരക്ക് ഒന്നോ രണ്ടോ ശതമാനം മാത്രമാണ്. എന്നാൽ, ഗര്‍ഭാവസ്ഥയുടെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ സ്ത്രീകള്‍ മരണപ്പെടുന്നതിന്റെ പ്രധാന കാരണവും ഇതാണ്. അത്തരം മരണങ്ങളുടെ 6-13 ശതമാനവും എക്ടോപിക് പ്രെഗ്നൻസി മൂലമുള്ളതാണ്.
advertisement
കരളിൽ ഗർഭസ്ഥശിശു വളരുന്ന, വളരെ അസാധാരണമായ കേസിന്റെ വിശദാംശങ്ങള്‍ ഡോക്ടര്‍ തന്റെ ടിക് ടോക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
''33 കാരിയായ ഒരു സ്ത്രീ അവസാനത്തെ ആര്‍ത്തവം കഴിഞ്ഞ് 49 ദിവസമായെന്ന് പറഞ്ഞ് കാണാൻ വന്നിരുന്നു. അവരുടെ കരളില്‍ ഒരു കുഞ്ഞ് വളരുന്നുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. അവരുടെ എക്ടോപിക് പ്രെഗ്നൻസി കരളിലായിരുന്നു.അടിവയറ്റില്‍ ഭ്രൂണം വളരുന്ന കേസുകൾ ഞങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, കരളില്‍ ഇത് ആദ്യമായാണ് കാണുന്നത്. എനിക്ക് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം'', അള്‍ട്രാസൗണ്ടിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു കൊണ്ട് ഡോ. നര്‍വി പറഞ്ഞു. ക്ലിപ്പ് 30 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.17,000ത്തിലധികം കമന്റുകളും ടിക് ടോക് വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
advertisement
"ഈ വാർത്ത ആ മാതാപിതാക്കള്‍ക്ക് വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ടാകാം, അമ്മ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ നഷ്ടത്തില്‍ ഞാനും ഖേദിക്കുന്നു", ഒരാള്‍ കുറിച്ചു. മറ്റൊരു ഉപയോക്താവ് എക്ടോപിക് പ്രെഗ്നൻസിയ്ക്ക് വിധേയമായതിന്റെ അനുഭവം പങ്കുവെച്ചു. ''എന്റെ ഫാലോപ്യന്‍ ട്യൂബില്‍ എനിക്ക് എക്ടോപിക് ഗര്‍ഭം ഉണ്ടായിരുന്നു. ഞാന്‍ അനുഭവിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശമായ, വേദനാജനകമായ അനുഭവമായിരുന്നു അത്. ഈ സ്ത്രീ സുഖമായിരിക്കുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'', അവര്‍ എഴുതി.
മലയാളം വാർത്തകൾ/ വാർത്ത/World/
Ectopic Pregnancy | അപൂർവങ്ങളിൽ അപൂർവമായ 'എക്ടോപ്പിക് പ്രെഗ്നൻസി'; കുഞ്ഞ് വളരുന്നത് അമ്മയുടെ കരളിനുള്ളിൽ
Next Article
advertisement
തൃശൂരിലെ പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ
തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ
  • തൃശൂർ ജില്ലയിൽ ഓണത്തിന് പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി 3 ലക്ഷം രൂപ.

  • എട്ടു സംഘങ്ങൾക്കായി 24 ലക്ഷം രൂപ അനുവദിച്ചു, ഇത് കേന്ദ്ര ഫണ്ടിന്റെ കീഴിലാണ്.

  • തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ അനുവദിക്കുന്ന 1 ലക്ഷം രൂപയ്ക്ക് പുറമേയാണ്.

View All
advertisement