'ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്ന് ആഗ്രഹം; നിജ്ജാറിന്‍റെ കൊലപാതകത്തിൽ അന്വേഷണം തുടരും': കനേഡിയൻ പ്രതിരോധമന്ത്രി

Last Updated:

ഇൻഡോ-പസഫിക് തന്ത്രം പോലെയുള്ള പങ്കാളിത്തം തന്റെ രാജ്യം തുടരുമെന്ന് കനേഡിയൻ പ്രതിരോധമന്ത്രി

ബിൽ ബ്ലെയർ
ബിൽ ബ്ലെയർ
ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമാണെന്ന് കാനഡയുടെ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ. ഇൻഡോ-പസഫിക് തന്ത്രം പോലെയുള്ള പങ്കാളിത്തം തന്റെ രാജ്യം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ അന്വേഷണം തുടരുമ്പോഴും ഇന്ത്യയുമായുള്ള നിർണായകമായ ബന്ധം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച ദി വെസ്റ്റ് ബ്ലോക്കിൽ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിൽ, ഇന്ത്യയുമായുള്ള ബന്ധം “പ്രധാനം” ആണെന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡ ആ പങ്കാളിത്തം തുടരുമെന്ന് ബ്ലെയർ വ്യക്തമാക്കി. “ഇന്ത്യയുമായുള്ള ബന്ധത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു വെല്ലുവിളി നിറഞ്ഞ പ്രശ്നമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു,” അദ്ദേഹം പറഞ്ഞതായി ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്തു.
എന്നാൽ നിയമം സംരക്ഷിക്കാനും, പൗരന്മാരെ സംരക്ഷിക്കാനും, സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്താനും തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് ബ്ലെയർ വ്യക്തമാക്കി. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ, “കനേഡിയൻ മണ്ണിൽ ഒരു പൗരന്റെ കൊലപാതകത്തിൽ പരമാധികാരത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ട് കാനഡയ്ക്ക് വലിയ ആശങ്കയുണ്ടായിരിക്കുമെന്നും” ബ്ലെയർ പറഞ്ഞു.
advertisement
ഇൻഡോ-പസഫിക് നയതന്ത്രബന്ധം ഇപ്പോഴും കാനഡയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നും മേഖലയിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമായെന്നും ബ്ലെയർ പറഞ്ഞു.
ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാനി തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിനെ (45) തന്റെ രാജ്യത്തിന്റെ മണ്ണിൽ വച്ച് കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാരുടെ “സാധ്യത” ഉണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സ്ഫോടനാത്മക ആരോപണത്തെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിൽ രൂക്ഷമായ ഭിന്നത ഉടലെടുത്തു. 2020ൽ ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
advertisement
വ്യാഴാഴ്ച, കാനഡയുടെ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദികൾക്കും ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കും എതിരെ ശക്തമായി ഇറങ്ങാൻ ഇന്ത്യ ആവശ്യപ്പെടുകയും കനേഡിയൻമാർക്കുള്ള വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു, നിജ്ജാറിനെ കൊന്നതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത അവരുടെ ബന്ധത്തെ എക്കാലത്തെയും മോശം നിലയിലേക്ക് തള്ളിവിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്ന് ആഗ്രഹം; നിജ്ജാറിന്‍റെ കൊലപാതകത്തിൽ അന്വേഷണം തുടരും': കനേഡിയൻ പ്രതിരോധമന്ത്രി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement