Russian Vodka | പണികിട്ടിയത് റഷ്യൻ വോഡ്കയ്ക്ക്; ബഹിഷ്കരിച്ച് അമേരിക്കയും കാനഡയും; ബാറുകളിൽ യുക്രെയ്ൻ മദ്യം
- Published by:Anuraj GR
- news18-malayalam
Last Updated:
നിരവധി മദ്യവ്യവസായികൾ ഉക്രൈനിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റഷ്യൻ ഉത്പന്നങ്ങളെ ബഹിഷ്കരിച്ചിട്ടുണ്ട്.
റഷ്യന്‍ വോഡ്ക (russian vodka) നിരോധിച്ച് അമേരിക്കയും കാനഡയും. ഉക്രെയ്നെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് റഷ്യൻ വോഡ്ക അമേരിക്കയും (USA) കാനഡയും (Canada) ബഹിഷ്കരിച്ചത്. പകരം യുക്രേനിയൻ ബ്രാൻഡുകളെ പ്രോത്സാഹിക്കാനാണ് തീരുമാനം. അമേരിക്കയിലെയും കാനഡയിലെയും മദ്യശാലകളിൽ നിന്ന് റഷ്യന്‍ വോഡ്കയും മറ്റ് റഷ്യൻ നിർമിത ലഹരിപാനീയങ്ങളും പിൻവലിച്ച് കഴിഞ്ഞു.
റഷ്യയുടെ യുക്രെയ്ൻ (Ukraine)അധിനിവേശത്തിനെതിരെ പ്രതികരിക്കാനുള്ള നല്ലൊരു മാർഗമായാണ് ഇതിനെ വിലയിരുത്തുന്നത്. പല ബാറുടമകളും റഷ്യയ്ക്ക് പിന്തുണയില്ല എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. "ഇന്നലെ രാവിലെ ഉണർന്നപ്പോൾ റഷ്യ യുക്രെയ്ൻ ആക്രമിച്ചതായി കണ്ടു. ഇതിൽ ശക്തമായി പ്രതികരിക്കാൻ മനസ് വെമ്പി പക്ഷെ എങ്ങനെ എന്ന് ഓർത്തു. റഷ്യയുടെ ഉത്പന്നങ്ങൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തുന്നത് കണ്ടു. അതെ അപ്പോൾ മുതൽ ഞാനും റഷ്യൻ ഉത്പന്നങ്ങൾ ഇനി വാങ്ങുകയോ വിൽക്കുകയോ ചെയ്യുകില്ലെന്നു തീരുമാനിച്ചു എന്ന് മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്സിലെ ബോബ്സ് ബാറിന്റെ ഉടമ ബോബ് ക്വയ് പറഞ്ഞു. തുടർന്ന് ക്വയ് പഴയ സോവിയറ്റ് ബ്രാൻഡായ സ്റ്റോലിച്നയയുടെ ശേഖരം തന്റെ ബാറിന്റെ ഷെൽഫിൽ നിന്ന് ഒഴിവാക്കി. പകരം ഉക്രെയ്നിൻ ബ്രാൻഡായ വെക്‌ടറിനെ വിപണനം ചെയ്യാൻ തുടങ്ങി. ഇതിൽ ഞങ്ങൾക്ക് വ്യക്തമായ നയമുണ്ട് "ഉക്രെയ്നെ പിന്തുണയ്ക്കുക" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഇത്തരത്തിൽ നിരവധി മദ്യവ്യവസായികൾ ഉക്രൈനിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റഷ്യൻ ഉത്പന്നങ്ങളെ ബഹിഷ്കരിച്ചിട്ടുണ്ട്. റഷ്യൻ വംശജനായ വ്യവസായി യൂറി ഷെഫ്‌ലറുടെ ഉടമസ്ഥതയിലുള്ള സ്റ്റോളി ലാത്വിയയിലാണ് ഉത്പാദിപ്പിക്കുന്നത്. ഉക്രേനിയൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂറോപ്പിലെ സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് സ്റ്റോളി ഗ്രൂപ്പ് തങ്ങളുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സൗത്ത് കരോലിനയിലെ ഇന്ത്യൻ ലാൻഡിലെ സതേൺ സ്പിരിറ്റ്സ് മദ്യവിൽപ്പനശാലയിൽ നിന്നും റഷ്യൻ ബ്രാൻഡുകളെ പൂർണമായും തുടച്ചു നീക്കിയശേഷം അവിടെ യുക്രേനിയൻ വോഡ്ക വിപണനം ആരഭിച്ചിട്ടുണ്ട്. ഞങ്ങൾ വിചാരിച്ചതിലും വളരെ വേഗത്തിലാണ് യുക്രേനിയൻ വോഡ്ക വിറ്റഴിയുന്നത് എന്ന് ജനറൽ മാനേജർ ഡ്രൂ പോഡ്രെബറക് പറഞ്ഞു.
advertisement
നിരവധി ആളുകൾ റഷ്യൻ വോഡ്ക ഒഴുക്കി കളയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. റഷ്യൻ മദ്യമായ സ്റ്റോലിച്നയയെ അഴുക്കുചാലിലേക്ക് ഒഴിച്ചുകൊണ്ട് ഒരു ജീവനക്കാരൻ "ക്ഷമിക്കണം, ഞങ്ങൾ ഇവിടെ റഷ്യൻ ഉൽപ്പന്നങ്ങൾ നൽകുന്നില്ല." എന്ന് പറയുന്ന ഒരു വീഡിയോ വെർമോണ്ടിലെ ലണ്ടൻഡെറിയിലെ മാജിക് മൗണ്ടൻ സ്കീ റിസോർട്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
ഗവർണർമാരും ഈ നടപടിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒഹായോയിൽ വിൽക്കുന്ന ഒരേയൊരു റഷ്യൻ വോഡ്ക ഗ്രീൻ മാർക്കിന്റെ (റഷ്യൻ സ്റ്റാൻഡേർഡ്) വാങ്ങലും വിൽപ്പനയും നിർത്താൻ ഒഹായോ ഗവർണർ മൈക്ക് ഡിവൈൻ സംസ്ഥാന വാണിജ്യ വകുപ്പിനോട് നിർദ്ദേശിച്ചു. റഷ്യൻ നിർമ്മിതമായാ എല്ലാ ബ്രാൻഡഡ് ആൽക്കഹോളും നീക്കം ചെയ്യാനുള്ള ഉത്തരവിൽ ന്യൂ ഹാംഷെയർ ഗവർണർ ക്രിസ് സുനുനുവും ഒപ്പുവച്ചു.
advertisement
Also Read- Kachcha Badam | പുതിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെ കച്ചാ ബദാം ഗായകൻ ഭൂപൻ ഭട്യാക്കർക്ക് പരിക്കേറ്റു
റഷ്യൻ മദ്യം നിരോധിക്കാനുള്ള നിർദേശം കാനഡയും നൽകി കഴിഞ്ഞു. റഷ്യയിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും കാനഡയിലുടനീളമുള്ള 679 സ്റ്റോറുകൾ ഉൾപ്പെടെയുള്ള LCBO ചാനലുകളിൽ നിന്ന് നീക്കം ചെയ്യപ്പെടും. യുക്രെയ്നിനും അവിടുത്തെ ജനങ്ങൾക്കും ഒപ്പം നിൽക്കുന്നു എന്നാണ് കാനഡയും പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 01, 2022 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Russian Vodka | പണികിട്ടിയത് റഷ്യൻ വോഡ്കയ്ക്ക്; ബഹിഷ്കരിച്ച് അമേരിക്കയും കാനഡയും; ബാറുകളിൽ യുക്രെയ്ൻ മദ്യം