റാപ്പർ ബാലെൻ ഷാ നേപ്പാളിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
- Published by:Nandu Krishnan
- news18-malayalam
Last Updated:
രാജ്യത്തിന്റെയും ജനങ്ങളുടെയും പേരിൽ ഭരണഘടനയോട് കൂറുപുലർത്തുമെന്നും പ്രധാനമന്ത്രി എന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കുമെന്നും ബാലെൻ ഷാ
നേപ്പാളിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു ബാലെൻ ഷാ എന്നറിയപ്പെടുന്ന റാപ്പർ ബാലേന്ദ്ര ഷാ.ചുവന്ന വസ്ത്രം ധരിച്ച ബുദ്ധസന്യാസിമാരുടെയും ഹിന്ദു പുരോഹിതന്മാരുടെയും സാന്നിധ്യത്തിൽ പ്രസിഡന്റ് രാം ചന്ദ്ര പൗഡൽ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തിന്റെയും ജനങ്ങളുടെയും പേരിൽ ഭരണഘടനയോട് കൂറുപുലർത്തുമെന്നും പ്രധാനമന്ത്രി എന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു റാപ്പ് ഗാനത്തിലൂടെ 35 കാരനായ ഷാ തന്റെ ആദ്യ തിരഞ്ഞെടുപ്പ് സന്ദേശം പുറത്തുവിട്ടു. ഐക്യത്തിന്റെ കരുത്താണ് തന്റെ ദേശീയ ശക്തിയെന്നും വിഭജിക്കപ്പെടാത്ത നേപ്പാളികൾ ഇത്തവണ ചരിത്രം കുറിക്കുകയാണെന്നും അദ്ദേഹം പാടി. മിനിറ്റുകൾക്കുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ് ഈ ഗാനം ഓൺലൈനിൽ കണ്ടത്.
2025 സെപ്റ്റംബറിൽ മുൻ സർക്കാരിനെ താഴെയിറക്കിയ യുവജന പ്രക്ഷോഭത്തെ തുടർന്ന് 2026 മാർച്ച് 5-നാണ് നേപ്പാളിൽ പൊതു തിരഞ്ഞെടുപ്പ് നടന്നത്. സോഷ്യൽ മീഡിയ നിരോധനത്തിൽ തുടങ്ങി പിന്നീട് സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള വലിയ രോഷമായി മാറിയ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിനിടെ കുറഞ്ഞത് 77 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു.
advertisement
നേരിട്ടുള്ള വോട്ടെടുപ്പിൽ 165 സീറ്റുകളിൽ 125 സീറ്റുകളും ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി നേടി. ഈ ഫലം നേപ്പാളിലെ സഖ്യകക്ഷി ഭരണത്തിന് അറുതി വരുത്തുകയും ഒരു പാർട്ടിക്ക് മാത്രമായി ഭൂരിപക്ഷം ലഭിക്കുന്ന അപൂർവ്വ സാഹചര്യമുണ്ടാക്കുകയും ചെയ്തു.
അധികാരമേറ്റതിന് പിന്നാലെ നരേന്ദ്ര മോദി ബാലേന്ദ്ര ഷായെ അഭിനന്ദിച്ചു.നേപ്പാളിലെ ജനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ നിയമനമെന്ന് മോദി എക്സിൽ കുറിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര പ്രയോജനത്തിനായി ഇന്ത്യ-നേപ്പാൾ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതിനും ഷായുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 27, 2026 2:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
റാപ്പർ ബാലെൻ ഷാ നേപ്പാളിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു









