ഇസ്രായേലിനെതിരെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സഖ്യത്തിന് ആഹ്വാനം ചെയ്ത് തുർക്കി പ്രസിഡൻ്റ് എർദോഗൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഹമാസിൻ്റെ നേട്ടത്തിനായി തുർക്കി വിദ്വേഷവും അക്രമവും ഉത്തേജിപ്പിക്കുന്നുവെന്നായിരുന്നു കാറ്റ്സിന്റെ മറുപടി.
ഇസ്രായേലിനെതിരെ ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കണമെന്ന ആഹ്വാനവുമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. "ഇസ്രായേലിന്റെ ധാർഷ്ട്യം, കൊള്ളയടി, ഭരണകൂട ഭീകരത" എന്നിവ തടയാനുള്ള ഇസ്ലാമിക കൂട്ടായ്മ ആണിതെന്നും എർദോഗൻ വാദിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് എർദോഗൻ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതെന്ന് ഇസ്രായേൽ ആസ്ഥാനമായുള്ള ഐ 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്താംബൂളിനടുത്തുള്ള ഒരു ഇസ്ലാമിക് സ്‌കൂൾ അസോസിയേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എർദോഗൻ. ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു തുർക്കി-അമേരിക്കൻ സ്ത്രീയെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയെന്ന വിശദീകരണത്തിന് ശേഷമാണ് അദ്ദേഹം ഇസ്രായേലിനെതിരെ സഖ്യം രൂപീകരിക്കണമെന്ന് പറഞ്ഞത്.
ഈജിപ്തുമായും സിറിയയുമായും നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് പുതിയ രാഷ്ട്രീയനീക്കത്തിനും ഇതിലൂടെ തുർക്കി ശ്രമിക്കുന്നുണ്ട്. സിറിയയുമായും നയതന്ത്ര ബന്ധം ശക്തമാക്കാൻ ശ്രമം നടക്കുന്നുണ്ട്. ലബനാനിനും സിറിയയ്ക്കും ഉൾപ്പെടെ ഭീഷണിയായി വളരുന്ന ഇസ്രായേൽ അധിനിവേശത്തിനെതിരെയുള്ള ഒരു ഐക്യനിര കെട്ടിപ്പെടുക്കുക എന്നതാണ് തന്റെ ശ്രമമെന്നും എർദഗോൻ പരാമർശം നടത്തി.
advertisement
എർദഗോന്റെ പരാമർശത്തിന് ഇസ്രായേൽ വിദേശകാര്യ മന്ത്രി കാറ്റ്സ് മറുപടിയും നൽകി. ഹമാസിൻ്റെ നേട്ടത്തിനായി തുർക്കി വിദ്വേഷവും അക്രമവും ഉത്തേജിപ്പിക്കുന്നുവെന്നായിരുന്നു കാറ്റ്സിന്റെ മറുപടി. എക്സിലൂടെയായിരുന്നു ഇസ്രയേൽ കാറ്റ്സിന്റെ വിമർശനം.
"ഹമാസ് സുഹൃത്തുക്കൾക്ക് വേണ്ടി തുർക്കി ജനതയെ വെറുപ്പിൻ്റെയും അക്രമത്തിൻ്റെയും തീയിലേക്ക് വലിച്ചെറിയുന്നത് തുടരുന്നു. ഇന്ന്, ഇസ്രയേലിനെതിരെ ഒരു സഖ്യം രൂപീകരിക്കാൻ അദ്ദേഹം ഇസ്ലാമിക രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു."-കാറ്റ്സ് കുറിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
September 09, 2024 10:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇസ്രായേലിനെതിരെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സഖ്യത്തിന് ആഹ്വാനം ചെയ്ത് തുർക്കി പ്രസിഡൻ്റ് എർദോഗൻ