കൊച്ചി 5-നക്ഷത്ര ഹോട്ടൽ മയക്കുമരുന്ന് വേട്ട: ഷാജി ഫെർണാണ്ടോ പിടിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
പിടിയിലായവരിൽ ദന്ത ഡോക്ടർ, അഭിഭാഷകൻ, ബിസിനസുകാർ തുടങ്ങി ഉന്നത പ്രൊഫഷണലുകൾ ഉൾപ്പെട്ടിട്ടുണ്ട്
എറണാകുളം: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ വമ്പന്മാർ പിടിയിലായി. കൊക്കൈയ്ൻ, മെത്താഫിറ്റമിൻ (MDMA), ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളുമായി യുവതി യുവാക്കളടങ്ങുന്ന എട്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ശംഖുമുഖം സ്വദേശിയും ഇവന്റ് മാനേജ്‌മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ എന്ന ഷോൺ ആണ് ഈ സംഘത്തിന്റെ മുഖ്യകണ്ണിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിടിയിലായവരിൽ ദന്ത ഡോക്ടർ, അഭിഭാഷകൻ, ബിസിനസുകാർ തുടങ്ങി ഉന്നത പ്രൊഫഷണലുകൾ ഉൾപ്പെട്ടിട്ടുണ്ട്.
സംഘത്തലവനായ ഷാജി ഫെർണാണ്ടോയ്ക്ക് പുറമെ കലൂർ സ്വദേശികളായ അഭിഭാഷകൻ രോഹിത് നായർ, റെസ്റ്റോറന്റ് ഉടമ ഓസ്റ്റിൻ ജോസ്, ബിസിനസുകാരനായ ജിനോ മുരളി എന്നിവരും പിടിയിലായവരിലുണ്ട്. ആലപ്പുഴ സ്വദേശിയായ ന്യൂട്രീഷനിസ്റ്റ് അക്ബർ ഷാ, പന്തളം സ്വദേശിനിയായ ദന്ത ഡോക്ടർ ബെൻസി റാവൂത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്‌തലി ഫാത്തിമ, കണ്ണൂർ സ്വദേശിനിയായ ഏവിയേഷൻ വിദ്യാർത്ഥിനി അമൽ റൗഫ് എന്നിവരാണ് കസ്റ്റഡിയിലായ മറ്റ് അംഗങ്ങൾ.
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 29, 2026 8:24 AM IST








