ഇമിഗ്രേഷന്‍ ഫീസ് വന്‍തോതിലുള്ള വര്ധിപ്പിക്കൊനൊരുങ്ങി അമേരിക്ക. ഇന്ത്യന്‍ ടെക് പ്രൊഫഷണലുകള്‍ക്കിടയില്‍ വളരെ പ്രചാരമുള്ള എച്ച്-1 ബി വിസ ഉള്‍പ്പെടെയുള്ളതിന്റെ ഇമിഗ്രേഷന്‍ ഫീസ് വര്‍ധിപ്പിക്കാനാണ് അമേരിക്കയുടെ നീക്കം. എച്ച്-1 ബി വിസകള്‍ക്കുള്ള പ്രീ-രജിസ്ട്രേഷന് ഫീസ് 10 ഡോളറില്‍ നിന്ന് 215 ഡോളറായി ഉയര്‍ത്തുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ, എച്ച്-1ബി വിസയ്ക്കുള്ള അപേക്ഷ ഫീസ് 460 യുഎസ് ഡോളറില്‍ നിന്ന് 780 ഡോളറായും എല്‍-1 വിസ അപേക്ഷയുടെ ഫീസ് 460 ല്‍ നിന്ന് 1,385 ഡോളറായും വര്‍ദ്ധിപ്പിക്കാൻ തീരുമാനമായി. ഒ-1 വിസയ്ക്കുള്ള അപേക്ഷാ ഫീസ് 460 യുഎസ് ഡോളറില്‍ നിന്ന് 1,055 ഡോളറായി ഉയര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
ഫോം ഐ-129, ഐ-140 എന്നിവ ഫയല്‍ ചെയ്യുന്ന തൊഴിലുടമകള്‍ 600 ഡോളര്‍ ‘അസൈലം പ്രോഗ്രാം ഫീസ്’ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഈ നടപടി വിസ ചെലവ് ഇനിയും വര്‍ദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. എച്ച്-1ബി പോലുള്ള നോണ്‍ എമിഗ്രന്റെ അപേക്ഷകള്ക്കുള്ളതാണ് ഫോം ഐ-129. ഐ-140 തൊഴിലുടമ സ്പോണ്സര് ചെയ്യുന്ന ഗ്രീന്‍ കാര്‍ഡിനുള്ളതാണ്.
സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു നോണ്‍-ഇമിഗ്രന്റ് വിസയാണ് എച്ച്-1ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് തൊഴിലാളികളെ നിയമിക്കുന്നതിന് സാങ്കേതിക മേഖകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഈ വിസയെയാണ് ആശ്രയിക്കുന്നത്.
ഇമിഗ്രേഷന്‍, നാച്ചുറലൈസേഷന്‍ ആനുകൂല്യ അഭ്യര്‍ത്ഥനകള്‍ക്കായി അപേക്ഷിക്കുന്നവരില്‍ നിന്നും ഈടാക്കുന്ന ഫീസാണ് യുഎസ്സിഐസി (USCIS) യുടെ പ്രധാന വരുമാനമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (DHS) പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. നിര്‍ദിഷ്ട നിയമം 60 ദിവസത്തെ പബ്ലിക്ക് ഒപ്പോസിഷന്‍ പീരിഡിന് ശേഷം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിര്‍ദ്ദിഷ്ട നിയമം അനുസരിച്ച്, എച്ച്-2ബി വിസ അപേക്ഷകള്‍ക്കുള്ള ഫീസ് (സീസണല്‍, കാര്‍ഷികേതര തൊഴിലാളികള്‍ക്ക്) 460 ഡോളറില്‍ നിന്ന് 1,080 ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിക്കുന്നു. പ്രീമിയം പ്രോസസ്സിംഗ് ഫീസില്‍ വര്‍ദ്ധനവ് ഇല്ലെങ്കിലും, ദിവസങ്ങളുടെ എണ്ണം നിലവിലുള്ള 15 ദിവസത്തില്‍ നിന്ന് 15 പ്രവൃത്തി ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. അധിക ബയോമെട്രിക് സേവന ഫീസ്
ഒഴിവാക്കുമെന്നാണ് ഡിഎച്ച്എസ് പറയുന്നത്.
പുതിയ ഫീസ് ഇമിഗ്രേഷന്‍ ഏജന്‍സിയെ അതിന്റെ പ്രവര്‍ത്തനച്ചെലവുകള്‍ പൂര്‍ണ്ണമായി വീണ്ടെടുക്കുന്നതിനും കൃത്യസമയത്ത് പ്രോസസ്സിംഗ് നിലനിര്‍ത്തുന്നതിനും അനുവദിക്കുമെന്ന് യുഎസ്സിഐഎസ്
പറഞ്ഞു.
2016 മുതല്‍ മാറ്റമില്ലാതെ തുടരുന്ന നിലവിലെ ഫീസ് നിരക്കിന്, ഏജന്‍സി പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ചെലവും വഹിക്കാനാകില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം.
2020ല്‍, കൊവിഡ് മഹാമരിയുടെ വ്യാപനത്തെ തുടര്‍ന്ന് വിസക്ക് വേണ്ടിയുള്ള പുതിയ അപേക്ഷകള്‍ കുറഞ്ഞിരുന്നു. ഇത് വരുമാനത്തില്‍ 40 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.