ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന ഉള്ളടക്കങ്ങളിൽ കാര്യമായ മനുഷ്യ പങ്കാളിത്തമുണ്ടെങ്കിൽ പകർപ്പാവകാശം നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് യുഎസ്. ഇത് സംബന്ധിച്ച പുതിയ മാർഗനിർദ്ദേശവും യുഎസ് കോപ്പിറൈറ്റ് ഓഫീസ് പുറത്തിറക്കിയിട്ടുണ്ട്. അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉള്ളടക്കങ്ങൾക്ക് പകർപ്പവകാശ പരിരക്ഷ വേണമെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഇത്തരം ഉള്ളടക്കങ്ങളിൽ ഭൂരിഭാഗവും നിർമ്മിക്കുന്നത് യന്ത്രത്തേക്കാൾ ഉപരി മനുഷ്യൻ ആണെങ്കിൽ അവയ്ക്ക് പകർപ്പവകാശ പരിരക്ഷ നൽകണമെന്നാണ് യുഎസ് കോപ്പി റൈറ്റ് ഓഫീസ് തീരുമാനിച്ചിട്ടുള്ളത്. കൂടാതെ പ്രത്യേക AI ഉപകരണം എങ്ങനെ പ്രവർത്തിക്കുമെന്നും അന്തിമ ഉൽപ്പന്നം സൃഷ്ടിക്കാൻ ഇത് എങ്ങനെ ഉപയോഗിച്ചു എന്നും പരിശോധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഓഫീസ് വ്യക്തമാക്കി.
കൂടാതെ AI ഉള്ളടക്കങ്ങളുടെ കാര്യത്തിൽ ഇത് AI യുടെ സംഭാവനകൾ ആണോ അതോ ഒരു രചയിതാവിന്റെ സ്വന്തം ചിന്തയുടെ ഫലമാണോ എന്നീ കാര്യങ്ങളും പരിശോധിക്കുമെന്നും ഈ ആഴ്ച ആദ്യം പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ ലഭ്യമായ ജനറേറ്റീവ് AI സാങ്കേതികവിദ്യകളുടെ ഉപയോക്താക്കൾക്ക് അവർ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു എന്നതിലും മെറ്റീരിയൽ സൃഷ്ടിക്കുന്നതിലും നിയന്ത്രണം നൽകുന്നില്ലെന്നും യുഎസ് പകർപ്പവകാശ ഓഫീസ് മുന്നറിയിപ്പ് നൽകുന്നു.
പകരം ഇത് ‘കമ്മീഷന്‍ഡ് ആര്‍ട്ടിസ്റ്റ്’ ആയാകും പ്രവർത്തിക്കുക എന്നും അവിടെ നിർദ്ദേശങ്ങൾ എങ്ങനെ നടപ്പിലാക്കണമെന്ന് മെഷീൻ ആണ് നിർണയിക്കുന്നത് എന്നും ഓഫീസ് അഭിപ്രായപ്പെട്ടു. അതേസമയം എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഉള്ളടക്കത്തിലെ പകർപ്പവകാശ പരിരക്ഷയുടെ പ്രശ്‌നങ്ങൾ യുഎസ് പകർപ്പവകാശ ഓഫീസ് ഏറ്റെടുക്കുന്നത് ഇതാദ്യമായല്ല. ക്രിസ് കഷ്‌ടനോവയുടെ ‘സർയ ഓഫ് ദ ഡോൺ’ എന്ന കോമിക് പുസ്തകത്തിൽ AI സൃഷ്ടിച്ച ചിത്രങ്ങൾ പകർപ്പവകാശ നിയമപ്രകാരം സംരക്ഷിക്കാൻ കഴിയില്ലെന്ന് ഓഫീസ് കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
Also read- സീറ്റിനെ ചൊല്ലി ജീവനക്കാർ തമ്മിൽ തർക്കം; വിമാനം ഒരു മണിക്കൂറോളം വൈകി
എന്നാൽ ഗ്രാഫിക് നോവലിന്റെ മനുഷ്യരെഴുതിയ വാചകം പകർപ്പവകാശമുള്ള സൃഷ്ടിയാണെന്ന് സ്ഥിരീകരിച്ചിരുന്നു എന്നാൽ വൈറൽ ചാറ്റ്‌ബോട്ട് ChatGPT, മിഡ് ജേർണി പോലുള്ള ടെക്‌സ്‌റ്റ്-ടു-ഇമേജ് ജനറേഷൻ പ്ലാറ്റ്‌ഫോമുകൾ പോലുള്ള ജനറേറ്റീവ് AI- അധിഷ്‌ഠിത സാങ്കേതികവിദ്യകൾ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് യുഎസ് പകർപ്പവകാശ ഓഫീസിന്റെ പുതിയ മാർഗ്ഗനിർദ്ദേശം പുറത്തുവന്നിരിക്കുന്നത്.
സാൻ-ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഓപ്പണ്‍ എഐ അടുത്തിടെ കൂടുതല്‍ മികവോടെ അടുത്ത തലമുറയുടെ ഭാഷ മോഡലായ ജിപിടി-4 പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറങ്ങിയ ജിപിടി-3 യെക്കാള്‍ ശക്തവും വേഗതയേറിയതുമാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ മൾട്ടിമോഡൽ ഭാഷാ മോഡലിന് വിവിധ പ്രൊഫഷണൽ, അക്കാദമിക് മാനദണ്ഡങ്ങളിൽ മാനുഷിക തലത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കാനുള്ള കഴിവുണ്ട്. അതേസമയം മനുഷ്യനെപ്പോലെ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിന് കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ജനറേറ്റഡ് പ്രീ ട്രെയിൻഡ് ട്രാൻസ്‌ഫോർമർ (GPT).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AI, Artificial intelligence, US