വിമാനത്തിനുള്ളിൽ സെക്സിലേർപ്പെട്ട ദമ്പതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയിൽ; വിമാന ജീവനക്കാർക്കെതിരെ അന്വേഷണം

Last Updated:

കോക്ക്പീറ്റിന്റെ വാതിലിന് മുകളിൽ സ്ഥാപിച്ചിരുന്ന കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞതെന്നാണ് വിവരം. ഈ കാമറ പൈലറ്റിന് സുരക്ഷയുമായി ബന്ധപ്പെട്ട നിരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്നതാണ്

Image/X
Image/X
വിമാനത്തിനുള്ളിൽ സെക്സിലേർപ്പെടുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ, സ്വകാര്യത ലംഘിച്ചതിന് വിമാന ജീവനക്കാർക്കെതിരെ അന്വേഷണം. സ്വിസ്റ്റ് ഇന്റർനാഷണൽ എയർലൈൻസിലെ ക്രൂ മെമ്പേഴ്സിനെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. നവംബറിൽ തായ്ലൻഡിലെ ബാങ്കോകിൽ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് 12 മണിക്കൂർ നീണ്ട യാത്രക്കിടെ സ്വിസ് വിമാനം LX181ലാണ് സംഭവം.
യാത്രക്കിടെ ദമ്പതികൾ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ  സമീപത്തെത്തി ഒഴിഞ്ഞയിടത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ സംഭവത്തെ കുറിച്ചോ ഇപ്പോൾ നടക്കുന്ന അന്വേഷണത്തെ കുറിച്ചോ ഔദ്യോഗികമായി പ്രതികരിക്കാൻ വിമാന കമ്പനി ഇതുവരെയും തയാറായിട്ടില്ല.
advertisement
കോക്ക്പീറ്റിന്റെ വാതിലിന് മുകളിൽ സ്ഥാപിച്ചിരുന്ന കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞതെന്നാണ് വിവരം. ഈ കാമറ പൈലറ്റിന് സുരക്ഷയുമായി ബന്ധപ്പെട്ട നിരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്നതാണ്. എന്നാൽ ഈ കാമറ പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം കാണാമെങ്കിലും ഈ കാമറയിൽ റെക്കോഡിങ് സംവിധാനം ഇല്ല. ലൈവായി മോണിറ്ററിൽ വന്ന ദൃശ്യങ്ങൾ ഫ്ളൈറ്റ് ഡെക്കിലിരുന്ന ആരോ മറ്റൊരു ഉപകരണത്തിലേക്ക് പകർത്തുകയും അത് പിന്നീട് പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സംഭവ സമയം ഡെക്കിലുണ്ടായിരുന്ന പൈലറ്റിലേക്കും ഫ്ലൈറ്റ് അറ്റൻഡിലേക്കുമാണ് സംശയമുന നീളുന്നത്. "ആളുകളുടെ സമ്മതമില്ലാതെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും ഈ റെക്കോർഡിംഗുകൾ പങ്കുവക്കുന്നതും കമ്പനിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമാണ്," എയർലൈൻ വക്താവ് മെയ്ക് ഫുൾറോട്ടിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
advertisement
Summary: The crew members of the Swiss International Airlines (SWISS) are facing a probe for “privacy violation" after they allegedly leaked explicit footage of a couple engaging in a public sex act near the plane’s cockpit.
മലയാളം വാർത്തകൾ/ വാർത്ത/World/
വിമാനത്തിനുള്ളിൽ സെക്സിലേർപ്പെട്ട ദമ്പതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയിൽ; വിമാന ജീവനക്കാർക്കെതിരെ അന്വേഷണം
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement