ഒരു പെൺകുട്ടിയിൽ 25 വ്യക്തിത്വങ്ങൾ; ഇത് ജീവിച്ചിരിക്കുന്ന 'അന്യൻ'

Last Updated:
23-year-old Bo Hooper is living with 25 personalities in her | തന്റെയുള്ളിലെ 25 പേർക്കും വ്യത്യസ്ത ഇഷ്‌ടങ്ങളും, ഭക്ഷണങ്ങളും പങ്കാളികളുമാണ്. വിചിത്രമായ ജീവിതവുമായി ഒരു യുവതി
1/6
 അന്യൻ, അംബി, റെമോ ഇങ്ങനെ മിന്നിമറയുന്ന മൂന്നു വ്യക്തിത്വങ്ങളുമായി ജീവിക്കുന്ന ആളുടെ കഥ പറഞ്ഞെത്തിയ വിക്രം കഥാപാത്രത്തെ ഓർമ്മയില്ലേ? എങ്കിൽ ഒരു വ്യക്തിയിൽ തന്നെ 25 വ്യക്തിത്വങ്ങളുമായി ജീവിക്കുന്ന 23 കാരിയായ യുവതിയെ ഇതാ ഇവിടെ പരിചയപ്പെടാം. ബോ ഹൂപ്പർ എന്നാണ് ഈ യുവതിയുടെ പേര്

advertisement
2/6
 13 വയസ്സുകാരൻ ആൺകുട്ടി,  മധ്യവയസ്കയായ സ്ത്രീ,  കൗമാരക്കാരനായ കുട്ടി, അഞ്ചുവയസ്സുകാരി ഇങ്ങനെ ഒരു പറ്റം മനുഷ്യർ അവരുടെ ഉള്ളിൽ കുടിയേറിയിരിക്കുകയാണ്. ഓരോരുത്തർക്കും ഓരോരോ പേരുകളുണ്ട്. വ്യക്തിത്വങ്ങൾ എപ്പോൾ വേണമെങ്കിലും ഏതു തരത്തിലും കയറി വരാം എന്ന് ബോ പറയുന്നു (തുടർന്ന് വായിക്കുക)

3/6
 ഓരോ വ്യക്തിത്വത്തിനും അവരുടേതായ ചില ഇഷ്ടങ്ങളും അനിഷ്ടങ്ങളും സ്വഭാവ ശീലങ്ങളും ഉണ്ട്. ബോയുടെ ഉള്ളിൽ ജീവിക്കുന്ന ടോസ്റ്റ് എന്ന വ്യക്തിക്ക് ബോയുടെ പങ്കാളി കെയ്‌സി സഹോദരനെപ്പോലെയാണ്. ക്ലബ്ബിൽ ചെന്നിരുന്ന് മദ്യപിക്കാനാണു ട്രെയ്‌സി എന്ന ആളുടെ ഇഷ്ടം

4/6
 ഓരോരുത്തർക്കും അവരുടേതായ ഇഷ്ടഭക്ഷണം ഉണ്ട്, വസ്ത്രങ്ങൾ ഉണ്ട് അതുപോലെതന്നെ പങ്കാളികളും. മീൻ ഇഷ്ടമുള്ള ഒരാൾ മീൻ കഴിക്കുമ്പോൾ ആയിരിക്കും അത് ഇഷ്ടപ്പെടാത്ത മറ്റൊരു വ്യക്തിത്വത്തിന്റെ കടന്നുവരവ്. ചിലർ നിമിഷങ്ങൾ മാത്രം അവളുടെ ഉള്ളിൽ തങ്ങി നിൽക്കുമ്പോൾ മറ്റു ചിലർ ദിവസങ്ങളോളം ഉള്ളിൽ തന്നെ ഉണ്ടാവും

5/6
 ഒരാളിൽ തന്നെ രണ്ട് വ്യക്തിത്വമുള്ള അവസ്ഥയാണ് പലപ്പോഴും മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ എന്ന പേരിൽ അറിയപ്പെടുന്നത്. ബോയുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. പലപ്പോഴും താൻ ചെയ്യുന്നത് എന്താണ് എന്ന് ഓർക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇംഗ്ലണ്ടിലെ പ്ലൈമൗത്ത്‌ എന്ന സ്ഥലത്തു നിന്നുമുള്ള ഈ പെൺകുട്ടി

6/6
 ഏതെങ്കിലും വേദനാജനകമായ ഒരു അനുഭവത്തിൽ നിന്നാണ് പലപ്പോഴും വ്യക്തികളുടെ ഉള്ളിൽ ഈ അവസ്ഥ സൃഷ്ടിക്കപ്പെടുന്നത് എന്ന് വിദഗ്ധർ പറയുന്നു. അവസ്ഥ നേരിടുന്നതിനു പകരം എങ്ങനെയെങ്കിലും അതിനെ മറികടക്കാനുള്ള ശ്രമം ആയാണ് ഇതിനെ കാണുന്നത്

പ്രാർത്ഥനങ്ങളിൽ പങ്കെടുത്തു, മൃഗങ്ങളുമായി അടുത്തിടപഴകി; മെസിയുടെ വൻതാര സന്ദർശനത്തിന്റെ വീഡിയോ വൈറൽ

  • ലോകപ്രശസ്ത താരം ലയണൽ മെസ്സി ജാംനഗറിലെ വൻതാര വന്യജീവി സംരക്ഷണ കേന്ദ്രം സന്ദർശിച്ചു.

  • മെസ്സി മൃഗപരിചരണവും സംരക്ഷണ പ്രവർത്തനങ്ങളും നിരീക്ഷിച്ച് മണിക്കൂറുകൾ ചെലവഴിച്ചു.

  • കേന്ദ്രത്തിലെ ഒരു സിംഹക്കുഞ്ഞിന് “ലയണൽ” എന്ന് പേരിട്ടു, സന്ദർശനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

View All
advertisement