മ്യാൻമർ സ്കൂളിലെ ടോപ്പറായിരുന്ന നാങ് എംവെ സൻ മാതാപിതാക്കളുടെ ആഗ്രഹപ്രകരമാണ് എംബിബിഎസിന് ചേർന്നത്. 22ാം വയസിൽ ഡോക്ടറായി.
2/ 7
എന്നാൽ 22 കാരിയുടെ സ്വപ്നം നല്ലൊരു മോഡൽ ആകണമെന്നതായിരുന്നു. നീണ്ടനാൾ രോഗികളെ ചികിത്സിച്ചശേഷം ഡോക്ടറുടെ കുപ്പായത്തിന് പകരം അവർ ബിക്കിനിയണിഞ്ഞു.
3/ 7
രണ്ടുവർഷം മുമ്പാണ് പരസ്യചിത്രങ്ങളിലും മറ്റും അഭിനയിച്ചുതുടങ്ങിയത്. സോഷ്യൽമീഡിയയിൽ ഡോക്ടറുടെ ബിക്കിനി ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു
4/ 7
ഇതിനിടെ മ്യാൻമർ മെഡിക്കൽ കൗൺസിൽ ഡോക്ടർക്കെതിരെ വാളെടുത്തു. ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പേജിൽ നിന്നും പഴയ ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും ജനുവരിയിൽ അവർ ആവശ്യപ്പെട്ടു.
5/ 7
നിർദേശം അനുസരിക്കാൻ തയാറാകാതെ വന്നതോടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതായി മെഡിക്കൽ കൗൺസിൽ അറിയിച്ചു.
6/ 7
സ്ത്രീകൾ ധരിക്കുന്ന വസ്ത്രം കണ്ട് അവരെ വിലയിരുത്തുന്ന നടപടിയോട് യോജിക്കാനാകില്ലെന്ന് ഡോക്ടർ എംവെ സാൻ പറുന്നു.
7/ 7
റാഖൈൻ സംസ്ഥാനത്ത് നടക്കുന്ന വംശഹത്യയെ പറ്റി സംസാരിക്കാൻ തയാറാകാതെ സദാചാര ക്ലാസെടുക്കാൻ വരികയാണെന്നും എംവെ സാൻ പരിഹസിക്കുന്നു.