Ravi Mohan | തുക കേട്ടവർക്ക് പോലും കിളിപാറി; രവി മോഹനിൽ നിന്നും ജീവനാംശമായി ആരതി ചോദിച്ചത്

Last Updated:
വിവാഹമോചനം നൽകണമെങ്കിൽ, ഒരു മാസത്തേക്കുള്ള ചിലവിനായി രവി മോഹനിൽ നിന്നും ആരതി ആവശ്യപ്പെട്ട തുക
1/6
രവി മോഹൻ (Ravi Mohan) എന്ന നടൻ ജയം രവിയും (Jayam Ravi) അദ്ദേഹവുമായി പിരിഞ്ഞ് ജീവിക്കുന്ന ഭാര്യ ആരതി രവിയും തമ്മിലെ തുറന്ന പോരിന് ശക്തിയേറുന്നു. കഴിഞ്ഞ ദിവസം രവി കുടുംബകോടതിയിൽ വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പോയിവരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ന്യൂസ്18 തമിഴ് റിപ്പോർട്ട് ചെയ്തത് പ്രകാരം, ചെന്നൈയിലെ മൂന്നാം അഡിഷണൽ ഫാമിലി വെൽഫെയർ കോടതിയിൽ വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി വന്നിരുന്നു. ഒത്തുചേരൽ സാധ്യമല്ല എന്ന് രവി മോഹന്റെ പത്രികയിൽ വിശദീകരിച്ചതായി ജഡ്ജ് തേന്മൊഴി

advertisement
2/6
ഒരു നീണ്ടകാല പ്രണയത്തിനു ശേഷം ഒന്നിച്ചവരാണ് ജയം രവി എന്ന രവി മോഹനും ആരതിയും. യു.കെയിൽ പോയി പഠിച്ച ആരതി, കുടുംബിനിയായി മാറാനായി തന്റെ കരിയർ പോലും വേണ്ടെന്നു വച്ചിരുന്നു എന്ന് പിന്നീട് ആക്ഷേപം ഉന്നയിച്ചിരുന്നു. മാത്രവുമല്ല, വിവാഹമോചന നടപടികൾക്കും മുൻപേ മൂന്നാമതൊരാൾ ആണ് കുടുംബജീവിതം തകരാൻ കാരണം എന്ന് ആരതി രവി അവരുടെ സോഷ്യൽ മീഡിയ പ്രസ്താവനയിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, രവിയുമായി ചേർന്ന് ആരോപണങ്ങളിൽ പേരുയർന്നു വന്ന കെനിഷയെ തന്റെ 'ജീവിതത്തിലെ വെളിച്ചം' എന്നാണ് വിശേഷിപ്പിച്ചത്. ആ 'വെളിച്ചം' തന്റെ ജീവിതത്തിൽ ഇരുൾപടർത്തിയെന്ന് ആരതി (തുടർന്ന് വായിക്കുക)

3/6
ഇപ്പോൾ ഇവരുടെ രണ്ടാണ്മക്കളുടെയും പൂർണ ഉത്തരവാദിത്തം ആരതിയിലാണ്. രവി വീടുവിട്ടിറങ്ങി മറ്റൊരിടത്താണ് താമസം. തന്റെ സർവ്വസ്വം എന്ന് രവി വിശേഷിപ്പിച്ച മക്കൾ രണ്ടുപേരെയും ഇന്നദ്ദേഹം കാണാൻ പോലും കൂട്ടാക്കുന്നില്ല എന്ന് ആരതി. എന്നാൽ, തന്നെ മക്കളെ കാണിക്കുന്നില്ല എന്നാണ് രവിയുടെ പക്ഷം. പോയ വർഷം, ആകെ നാല് തവണ മാത്രമേ രവി മോഹൻ കുട്ടികളെ നേരിൽക്കണ്ടിരുന്നുള്ളൂ എന്ന് ആരതി അവരുടെ രണ്ടാമത് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു

4/6
തങ്ങളുടെ ജീവിതം തകരാൻ മൂന്നാമതൊരാളാണ് കാരണം എന്ന് ആരതി എടുത്തു പറഞ്ഞിരുന്നു. 2009ലാണ് രവി മോഹൻ, ആരതി രവി വിവാഹം നടന്നത്. 2024ൽ തങ്ങൾ പിരിയുന്നു എന്ന് രവി മോഹൻ പരസ്യപ്രഖ്യാപനം നടത്തി. നിലവിൽ വിവാഹമോചന നടപടികൾ നടന്നുവരികയാണ്. എന്നാൽ, വിവാഹമോചനക്കാര്യം തങ്ങളെ ആരും അറിയിച്ചിരുന്നില്ല എന്ന് ആരതി രവി പ്രതികരിച്ചു. ആരതിയുമായുള്ള ജീവിതത്തിൽ, സ്വന്തം പണം കൈകാര്യം ചെയ്യാൻ പോലും അനുമതിയില്ല എന്നാണ് രവി മോഹന്റെ പരാമർശം. സർവ്വതും അമ്മായിയമ്മയുടെ നിയന്ത്രണത്തിലായി എന്നും രവി മോഹൻ

5/6
സ്വന്തം സമ്പാദ്യം ആരതി കൈകാര്യം ചെയ്തു എന്ന് പറയപ്പെടുന്നുവെങ്കിൽ, ഇത്രയും കാലം എന്തിനു നിശബ്ദത പാലിച്ചു എന്ന് ആരതി രവിയോട് തന്റെ പ്രസ്താവനയിൽ ചോദ്യമുയർത്തി. ബംഗളുരുവിൽ നിന്നുള്ള ഗായികയും സ്പിരിച്വൽ ഹീലറുമാണ് കെനിഷാ ഫ്രാൻസിസ്. ഒരിക്കൽ രവി തന്റെ സുഹൃത്ത് മാത്രമാണ് എന്ന് കെനിഷാ ഫ്രാൻസിസ് പ്രതികരിച്ചിരുന്നു. രവി മോഹന്റെ വിവാഹമോചന വാർത്ത വന്നതും കെനിഷയുമായി പ്രണയമെന്ന തരത്തിൽ റിപോർട്ടുകൾ പ്രചരിച്ചിരുന്നു. തമിഴ് ചലച്ചിത്ര നിർമാതാവിന്റെ മകളുടെ വിവാഹത്തിന് കെനിഷയുടെ കൈപിടിച്ച് വന്ന രവി മോഹന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു

6/6
രവി മോഹൻ തന്നിൽ നിന്നും വിവാഹമോചനം നേടണമെങ്കിൽ, ഒരു മാസം 40 ലക്ഷം രൂപ ജീവനാംശമായി നൽകണം എന്ന് ആരതി രവി ആവശ്യപ്പെട്ടു എന്ന് ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. കേസിന്മേലെ വാദം ജൂൺ 12ലേക്ക് മാറ്റിവച്ചു

കരൂർ ദുരന്തം: തമിഴ്നാട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് അണ്ണാമലൈ

  • അണ്ണാമലൈ തമിഴ്നാട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു

  • സ്റ്റാലിൻ സർക്കാരിനെതിരെ ശക്തമായ വിമർശനം

  • അമിതമായ തിരക്കാണ് ദുരന്തത്തിന് കാരണമായതെന്ന് അണ്ണാമലൈ

View All
advertisement