Anjali Nair | 10000 രൂപ പ്രതിഫലത്തിന് അഭിനയിക്കാൻ അഞ്ജലി നായർക്ക് ക്ഷണം; കൊടുത്ത മറുപടിയെ കുറിച്ച് താരം
- Published by:meera_57
- news18-malayalam
Last Updated:
15 വർഷത്തെ കരിയർ പറയാനുള്ള അഞ്ജലി പ്രതിഫലത്തിന്റെ കാര്യത്തിൽ തന്നെ മുതലെടുക്കാൻ വന്നവർക്ക് കൊടുത്ത മറുപടി
സാധാരണക്കാരിയായ അയൽക്കാരിയുടെ വേഷം ചെയ്ത്, ദൃശ്യം രണ്ടാം ഭാഗത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടുള്ള ട്രാൻസ്ഫോർമേഷൻ നടത്തിയ അഞ്ജലി നായരെ (Anjali Nair) പ്രേക്ഷകർ എങ്ങനെ മറക്കാനാണ്. സിനിമയിലെ നിർണായകമായ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ജോർജ് കുട്ടിയുടെ അയൽക്കാരിയായി താമസിക്കുന്ന പോലീസുകാരിയുടെ വേഷം ചെയ്ത് കൊണ്ടാണ് നടി അഞ്ജലി നായർ ശ്രദ്ധനേടിയത്. അതിനു മുൻപും മലയാള സിനിമയിൽ വർഷങ്ങളായി അഞ്ജലി നിലനിൽക്കുന്നുണ്ടെങ്കിലും, ഈ ഒരു വേഷമാണ് ഇന്നും താരത്തെ അടയാളപ്പെടുത്താൻ മലയാള ചലച്ചിത്ര ലോകത്ത് എടുത്തുപറയേണ്ടുന്ന വേഷം
advertisement
ഭർത്താവിനും രണ്ടു മക്കൾക്കും ഒപ്പം താമസിക്കുന്ന അഞ്ജലിയും കുടുംബവും ഇടയ്ക്കിടെ ചില അഭിമുഖങ്ങളുമായി സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. മലയാള സിനിമയിൽ ബാലതാരമായാണ് അഞ്ജലി നായർ അഭിനയിച്ചു തുടങ്ങിയത്. സീരിയൽ മേഖലയിലും തിളങ്ങി. തൊണ്ണൂറുകളുടെ മധ്യത്തിലാണ് അഞ്ജലി നായർ ആദ്യമായി ബിഗ് സ്‌ക്രീനിൽ മുഖം കാണിക്കുന്നത് (തുടർന്ന് വായിക്കുക)
advertisement
2009ൽ പൃഥ്വിരാജ്, ഗീതു മോഹൻദാസ് ചിത്രം 'നമ്മൾ തമ്മിൽ' മുതൽ ഇന്നുവരെ അഞ്ജലി നായർക്ക് സിനിമയില്ലാത്ത ഒരു വർഷം പറയാനില്ല. ഷോർട്ട് ഫിലിമുകളിലും അവർ വേഷമിട്ടിട്ടുണ്ട്. ഇതിനിടയിൽ രണ്ടു കുഞ്ഞുങ്ങളും പിറന്നുവെങ്കിലും, അഞ്ജലി തന്റെ കരിയർ മാറ്റിവെക്കാൻ തയാറായില്ല എന്നുവേണം പറയാൻ. രണ്ടു പെണ്മക്കളാണ് അഞ്ജലിക്ക്. ആകെ 15 വർഷത്തെ കരിയർ പറയാനുള്ള അഞ്ജലി പ്രതിഫലത്തിന്റെ കാര്യത്തിൽ തന്നെ മുതലെടുക്കാൻ വരുന്ന അവസരങ്ങളോട് 'നോ' പറയാൻ മടി കാണിക്കാറില്ല
advertisement
അടുത്തിടെ പതിനായിരം രൂപ നൽകിയാൽ ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് വിളി വന്നതിനെക്കുറിച്ചും അഞ്ജലി നായർ പറയുന്നു. "താൻ 15 വർഷങ്ങളായി സിനിമയിലുണ്ട്. എണ്ണം പറഞ്ഞ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ഒരു സ്റ്റേറ്റ് അവാർഡ് നേടിയ ആളാണ്. ഈശ്വരാനുഗ്രഹത്താൽ ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചു. ഒരു ജൂവലറിയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പരസ്യത്തിനാണ് വിളി. പ്രതിഫലം 10,000 രൂപയാണ്. മോനെ, നീ ആര് പറഞ്ഞിട്ടാണ് വിളിച്ചതെന്ന് താൻ വിളിച്ച ആളോട് ചോദിച്ചുവെന്ന് അഞ്ജലി നായർ
advertisement
നമ്പർ നൽകിയ ആളുടെ പേരും മറ്റു വിവരങ്ങളും അഞ്ജലി നായർ ചോദിച്ചു മനസിലാക്കി. ഇൻഡസ്ട്രിയിൽ ഇന്നലെ വന്ന ആളുകൾ പോലും ചോദിക്കുന്ന പ്രതിഫലം തനിക്ക് വ്യക്തമായി അറിയാം.'10000 രൂപയാണ് ബജറ്റ്, ചേച്ചിയെ വിളിക്കാൻ പറഞ്ഞു' എന്ന് മറുപുറത്തു നിന്നുള്ള പ്രതികരണം. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു. എത്ര കാരണങ്ങൾ ഉണ്ടെങ്കിലും അങ്ങനെ പറയുന്നത് ശരിയല്ലല്ലോ എന്ന് അഞ്ജലി. തന്റെ ഭാര്യ അധ്വാനിച്ചുണ്ടാക്കിയ സിനിമാ അനുഭവസമ്പത്താണിത് എന്ന് ഭർത്താവും സമ്മതിക്കുന്നു
advertisement
ഒരാൾ തങ്ങളെ വില കുറച്ചു കാണേണ്ടതില്ല എന്ന് അഞ്ജലി വിശ്വസിക്കുന്നു. അത്തരത്തിൽ ചെയ്യുന്നവരെ കാണുമ്പോൾ, എന്തുകൊണ്ട് അവരങ്ങനെ പെരുമാറുന്നു എന്ന് താൻ ഓർക്കാറുണ്ട് എന്നും അഞ്ജലി നായർ. മലയാളത്തിൽ മാത്രമല്ല, തമിഴ് ചിത്രമായ 'ചിത്ത'യിലെ അഞ്ജലി നായരുടെ പ്രകടനവും ഏറെ പ്രശംസ നേടിയിരുന്നു. ഇനിയും റിലീസ് പ്രതീക്ഷിച്ചിരിക്കുന്ന മലയാള ചിത്രമായ 'റാം' അഞ്ജലി നായരുടെ മറ്റൊരു ചിത്രമാണ്